കേരളത്തെ ഒരു അമേരിക്കൻ മോഡൽ സിലിക്കൺ വാലിയാക്കി മാറ്റാൻ സാധിക്കുമോ ?

Talrop to make Kerala into an American model Silicon Valley? ടാൽറോപ് സഹസ്‌ഥാപകനും സി ഇ ഒ യുമായ സഫീർ നജുമുദ്ദീൻ

2030 ആകുമ്പോഴേക്കും കേരളത്തെ ഒരു അമേരിക്കൻ മോഡൽ സിലിക്കൺ വാലിയാക്കി മാറ്റുക എന്ന ലക്ഷ്യത്തിന് വേണ്ടിയാണ് പ്രവർത്തിക്കുന്നതെന്ന് ടാൽറോപ് സഹസ്‌ഥാപകനും സി ഇ ഒ യുമായ സഫീർ നജുമുദ്ദീൻ വ്യക്തമാക്കുന്നു.

കേരളത്തിൽ ശക്തമായ സ്റ്റാർട്ടപ്പ് എക്കോസിസ്റ്റം നിർമ്മിക്കുക എന്ന ലക്ഷ്യത്തോടെ പ്രവർത്തിക്കുന്ന സംരംഭമാണ് ടാൽറോപ്.

അമേരിക്കയുടേതുപോലൊരു സിലിക്കൺ വാലി എന്തുകൊണ്ട് കേരളത്തിന് ആയിക്കൂടാ എന്ന ചിന്തയിൽനിന്നാണ് ടാൽറോപിന്റെ തുടക്കം. 2017 മുതൽ കൊച്ചി ആസ്ഥാനമായി പ്രവർത്തിക്കുന്ന കമ്പനി കേരളത്തിൽനിന്ന് 140 ഐടി പാർക്കുകളും അതോടൊപ്പം 140 ടെക്നോളജി സ്റ്റാർട്ടപ്പുകളും ഡെവലപ്പ് ചെയ്തുകൊണ്ടാണ് ഒരു സ്റ്റാർട്ടപ്പ് ഇക്കോസിസ്റ്റം നിർമിക്കുന്നത്.

2030 ആകുമ്പോഴേക്കും കേരളത്തെ ഒരു അമേരിക്കൻ മോഡൽ സിലിക്കൺ വാലിയാക്കി മാറ്റാൻ കഴിയുമെന്ന് സഫീർ ശരിക്കും വിശ്വസിക്കുന്നുണ്ടോ എന്നുള്ള ചോദ്യത്തിന് ഞാൻ ഒരുപാട് തവണ കേൾക്കേണ്ടി വന്നിട്ടുള്ള ഒരു ചോദ്യമാണിതെന്നും  ഒറ്റക്ക് ഇത് സാധ്യമാക്കാൻ കഴിയുമോ എന്ന് ചോദിച്ചാൽ ഇല്ല എന്നു തന്നെയാണ് ഉത്തരമെന്നുമായിരുന്നു അദ്ദേഹത്തിന്റെ ആദ്യ പ്രതികരണം.

പക്ഷെ ഞാൻ ഒറ്റക്കല്ല ഈ ലക്ഷ്യത്തിന് വേണ്ടി പ്രവർത്തിക്കുന്നതെന്നും  ഞാനുൾപ്പടെ 7 ഡയറക്ടേഴ്സാണ് ടാൽറോപ്പിനെ ഈ ലക്ഷ്യത്തിലേക്ക്  നയിക്കുന്നതെന്നും അധ്യാഹം വ്യക്തമാക്കി. അതോടൊപ്പം ഞങ്ങളുടെ 15 ലധികം സ്റ്റാർട്ടപ്പുകളുടെ ഫൗണ്ടേഴ്സും ആയിരത്തിലധികം ടീം മെമ്പേഴ്സും ഈ മിഷന് പിന്നിൽ പ്രവർത്തിക്കുന്നുണ്ട്. 

ഈ മിഷൻ പ്രാവർത്തികമാകണമെങ്കിൽ നമ്മുടെ നാട്ടിലേക്ക് നിക്ഷേപം എത്തണം.  ഉൽപ്പന്നങ്ങൾ, സേവനങ്ങൾ, മാൻപവർ, പ്രൊജക്റ്റ്‌സ്, വെൻച്വർ ക്യാപിറ്റൽ ഫണ്ട്‌ എന്നിങ്ങനെ 5 സോഴ്സിലൂടെ നമ്മുടെ നാട്ടിലേക്ക് നിക്ഷേപം എത്തിക്കാൻ നമുക്ക് സാധിക്കണം. ഇതിനായി വിദ്യാഭ്യാസം, ടെക്ക്‌നോളജി, സംരംഭകത്വം, തൊഴിൽ എന്നിവയിലൂന്നിയ ഒരു ശക്തമായ സ്റ്റാർട്ടപ്പ് ഇക്കോസിസ്റ്റം കെട്ടിപ്പടുക്കാനാണ് ടാൽറോപ് പ്രവർത്തിച്ചുകൊണ്ടിരിക്കുന്നത്.

ഇങ്ങനെ ടാൽറോപ് ഉണ്ടാക്കിയെടുത്ത ഇക്കോസിസ്റ്റത്തിലൂടെ പുറത്ത് വന്ന ഒന്നോ രണ്ടോ സ്റ്റാർട്ടപ്പുകളെ ലോകത്തിന് മുൻപിൽ വിജയമാക്കി കൊണ്ടുവരാൻ കഴിയുമെങ്കിൽ, ഒന്നുമില്ലായ്മയിൽ നിന്നും വലിയ വിജയം സൃഷ്ടിക്കാൻ കഴിയുമെങ്കിൽ, എനിക്ക് കേരളത്തിലെ യുവാക്കളോട് ധൈര്യമായി ചോദിക്കാൻ കഴിയും 'ഇനി എന്ത് എക്സ്ക്യൂസാണ് നിങ്ങൾക്ക് പറയാനുള്ളത്?'

ആ ഒരു റിസൾട്ടിന്റെ പടിവാതിൽക്കലാണ് ഞങ്ങൾ ഇപ്പോൾ നിൽക്കുന്നത്. ടാൽറോപ്പിന്റെ ഈ റിസൾട്ട് കേരളത്തിലെ യുവാക്കൾ മാതൃകയായി എടുക്കുമെന്നും അതിൽ നിന്നും ആയിരത്തിലധികം വരുന്ന ലീഡർമാർ ഉണ്ടാകുമെന്നുമുള്ളതിൽ എനിക്ക് യാതൊരു സംശയവുമില്ല. കാരണം അവർക്ക് മാതൃകയായി ടാൽറോപ്പും ടാൽറോപ് ഒരുക്കുന്ന ഇക്കോസിസ്റ്റവും കൂടെയുണ്ട്. ആ ലീഡർമാരിലൂടെ കേരളം മാറും എന്ന് എനിക്ക് ഉറപ്പുണ്ട്.

അതുകൊണ്ട് തന്നെ 2030-ഓടെ കേരളത്തെ ഒരു അമേരിക്കൻ മോഡൽ സിലിക്കൺ വാലിയാക്കി മാറ്റാൻ ടാൽറോപ്പിന് കഴിയുമോ എന്ന് ചോദിച്ചാൽ കഴിയും എന്ന് തന്നെയാണ് എന്റെ ഉത്തരം! 

Comments

    Leave a Comment