രാജ്യത്തിൻറെ അഭിമാനമാണ് കേരളത്തിലെ സമുദ്രത്തിലെന്ന് പ്രധാനമന്ത്രി. 21ാം നൂറ്റാണ്ടിലെ ഇന്ത്യയുടെ മുദ്രണമാണ് വിക്രാന്ത്, പ്രയത്‌നിച്ച എല്ലാവർക്കും അഭിനന്ദനം, പ്രധാനമന്ത്രി പറഞ്ഞു. സ്വയം പര്യാപ്തതയുടെ പ്രതീകമാണ് വിക്രാന്തെന്ന് പ്രതിരോധമന്ത്രി രാജ്നാഥ്സിംഗ്.
കൊച്ചി:ഇന്ന് രാജ്യത്തിനും നാവികസേനക്കും ചരിത്രമുഹൂര്‍ത്തം. ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച വിമാനവാഹിനി കപ്പൽ ഐ എന്‍ എസ് വിക്രാന്ത്, പ്രധാനമന്ത്രി നരേന്ദ്രമോദി നാവികസേനക്ക് സമര്‍പ്പിച്ചു.
കൊച്ചി കപ്പൽശാലയിൽ നടന്ന ചടങ്ങിലായിരുന്നു രാജ്യം ആ ചരിത്ര മുഹൂർത്തടകിന് സാക്ഷ്യം വഹിച്ചത്. രാജ്യത്തിൻറെ അഭിമാനമാണ് കേരളത്തിലെ സമുദ്രത്തിലെന്ന് പറഞ്ഞ പ്രധാനമന്ത്രി .വിക്രാന്ത് വിശിഷ്ടം, പരിശ്രമത്തിന്‍റെ പ്രതീകം,ഓരോ ഭാരതീയനും അഭിമാനിക്കുന്ന മുഹൂർത്തമാണിത്, വെല്ലുവിളികൾ ഉയർന്നു വന്നാലും നേരിടാൻ ഭാരതത്തിനു കഴിയും എന്നും പ്രസ്താവിച്ചു.
21ാം നൂറ്റാണ്ടിലെ ഇന്ത്യയുടെ മുദ്രണമാണ് വിക്രാന്ത് പ്രയത്‌നിച്ച എല്ലാവർക്കും അഭിനന്ദനം, തൊഴിലാളികൾക്കും എഞ്ചിനീയർമാർക്കും അഭിനന്ദനം. വിക്രാന്ത് തദ്ദേശീയമായി നിർമിച്ചതോടെ നമ്മുടെ രാജ്യം ലോകത്തിന്‍റെ മുന്നിലെത്തി.വിമാനവാഹിനി കപ്പൽ നിർമിക്കുന്ന രാജ്യങ്ങളുടെ സ്രേണിയിൽ ഇന്ത്യയും ചേരുന്നു. നാവിക സേനക്ക് കരുത്തും ആത്മ ധൈര്യവും കൂടി. ആത്‌മനിർഭർ ഭാരതത്തിനായി സര്‍ക്കാര്‍ പ്രവർത്തിക്കുന്നു.തമിഴ്നാട്ടിലെയും യുപിയിലേയും പ്രതിരോധ ഉൽപന്ന നിർമാണ കോറിഡോർ മികച്ച രീതിയിൽ മുന്നേറുന്നു.തദ്ദേശീയ ഉൽപന്ന നിർമാണം രാജ്യത്തിനു മുതൽകൂട്ടാകുമെന്നും മോദി ചടങ്ങിൽ പറഞ്ഞു.
സ്വയം പര്യാപ്തതയുടെ പ്രതീകമാണ് വിക്രാന്തെന്ന് പറഞ്ഞ പ്രതിരോധമന്ത്രി രാജ്നാഥ്സിംഗ്, വിക്രാന്ത് രാജ്യത്തിന് മുതൽക്കൂട്ടാകുമെന്നും പ്രതിരോധ ഉത്പ്പാദന മേഖലയിൽ വലിയ വളർച്ച നേടാനായെന്നും പറഞ്ഞു.
23000 കോടി രൂപ ചെലവിട്ട് കൊച്ചി കപ്പൽശാലയിൽ നിർമ്മിച്ച ഐ എന്‍ എസ് വിക്രാന്തിന് കേന്ദ്രമന്ത്രിസഭയുടെ നിർമാണ അംഗീകാരം കിട്ടുന്നത് 2002 -ലാണ്. 2007 -ൽ കൊച്ചി കപ്പൽ ശാലയുമായി കരാറിൽ ഒപ്പ് വച്ചുവെങ്കിലും നിർമ്മാണം അരാരംഭിച്ചത് 2009 -ലാണ്. 860 അടി നീളവും 193 അടി ഉയരവുമുള്ള കപ്പലിന്റെ നിർമ്മാണത്തിന് 76 ശതമാനവും ഇന്ത്യൻ നിർമ്മിത വസ്തുക്കളാണ് ഉപയോഗിച്ചിരിക്കുന്നത്.
ഒരേ സമയം 30 എയർക്രാഫ്റ്റുകളെ വഹിക്കാൻ കഴിയുന്ന വിക്രാന്തിന് 14,000 കിലോമീറ്റർ നിർത്താതെ സഞ്ചരിക്കാനുമാകും. 10 ഹെലികോപ്ടറുകളും 20 യുദ്ധവിമാനങ്ങളും വഹിക്കാൻ വിക്രാന്തിന് ശേഷിയുണ്ട്. മിഗ് -29, റഫാല്‍ എന്നീ യുദ്ധവിമാനങ്ങളും, കാമോവ് 30, എംഎച്ച് 60 ഹെലികോപ്ടറുകളും വിക്രാന്തിലുണ്ടാകും. അത്യാധുനിക മൾട്ടി സ്പെഷ്യാലിറ്റി ആശുപത്രി, ദിവസേന നാല് ലക്ഷം ലിറ്റർ ശുദ്ധജലം ഉത്പാദിപ്പിക്കുന്നതിനുള്ള സാങ്കേതിക വിദ്യ, മണിക്കൂറിൽ ആയിരം ചപ്പാത്തിയും ഇഡ്ഡലിയും തയ്യാറാക്കാവുന്ന അടുക്കള, സ്ത്രീകൾക്ക് പ്രത്യേക താമസസൗകര്യം, അത്യാധുനിക മാലിന്യ സംസ്കരണ പ്ലാന്റ് എന്നിവയൊക്കെ വിക്രാന്തിന്റെ മറ്റ് സവിശേഷതകളാണ്.
ഐ എൻ എസ് വിക്രാന്ത് വരവോടെ തദ്ദേശീയമായി വിമാനവാഹിനി നിര്‍മ്മിക്കുന്ന ലോകത്തിലെ ആറാമത്തെ രാജ്യമായി ഇന്ത്യ മാറി. 1971 -ലെ ഇന്തോ- പാക് യുദ്ധത്തിൽ നിർണായകപങ്ക് വഹിച്ച ഇന്ത്യയുടെ ആദ്യ വിമാനവാഹിനിക്കപ്പലായ ഐ എൻ എസ് വിക്രാന്തിനോടുള്ള ആദരസൂചകമായാണ് പുതിയ കപ്പലിനും വിക്രാന്ത് എന്ന് പേര് നൽകിയത്.














Comments