എസ്എസ്എല്‍വി ഡി2 ദൗത്യം വിജയം; വിദ്യാര്‍ഥിനികൾക്കിത് സ്വപ്‌നസാക്ഷാത്കാരം.

SSLV D2 mission success; Dream come true for the students.

രാവിലെ 9.18 -ന് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേസ് സെന്ററിലെ ഒന്നാം വിക്ഷേപണത്തറയിൽ നിന്നാണ് എസ്എസ്എൽവി-ഡി2 റോക്കറ്റ് 3 ഉപഗ്രഹങ്ങളുമായി കുതിച്ചുയർന്നത്. ആദ്യ വിക്ഷേപണം പരാജയപ്പെട്ടതിനാൽ അതിസൂക്ഷ്മമായ പരിശോധനകൾ വരെ പൂർത്തിയാക്കിയാണു റോക്കറ്റ് വിക്ഷേപണത്തറയിലെത്തിച്ചത്.

ചെന്നൈ ∙ രാജ്യം പുതിയതായി നിർമിച്ച ഹ്രസ്വ ദൂര ഉപഗ്രഹ വിക്ഷേപണ റോക്കറ്റിന്റെ (SSLV) രണ്ടാം ദൗത്യം സമ്പൂർണ്ണ വിജയമായി.

രാവിലെ 9.18 -ന് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേസ് സെന്ററിലെ ഒന്നാം വിക്ഷേപണത്തറയിൽ നിന്നാണ് എസ്എസ്എൽവി-ഡി2 റോക്കറ്റ് 3 ഉപഗ്രഹങ്ങളുമായി കുതിച്ചുയർന്നത്. ഉപഗ്രഹങ്ങൾ വിക്ഷേപണം നടത്തി 15.24 മിനിട്ടിനുള്ളിൽ തന്നെ 450 കിലോമീറ്റർ അകലെയുള്ള ഭ്രമണപഥത്തിലെത്തിച്ചു.

ഐഎസ്ആർഒ (ISRO)യുടെ ഭൗമനിരീക്ഷണ ഉപഗ്രഹമായ ഇഒഎസ്-07, യുഎസ് ആസ്ഥാനമായുള്ള അന്റാറിസ് നിർമിച്ച ജാനസ്–1, ചെന്നൈയിലെ സ്പേസ് സ്റ്റാർട്ടപ്പായ സ്‌പേസ് കിഡ്‌സ് ഇന്ത്യയുടെ സഹായത്തോടെ ഇന്ത്യയിലുടനീളമുള്ള 750 വിദ്യാർഥിനികൾ തയാറാക്കിയ 8.7 കിലോഗ്രാം ഭാരമുള്ള ആസാദിസാറ്റ്-2 എന്നിവയാണ് എസ്എസ്എൽവി ഭ്രമണപഥത്തിലെത്തിച്ചത്.

ആദ്യ വിക്ഷേപണം പരാജയപ്പെട്ടതിനാൽ അതിസൂക്ഷ്മമായ പരിശോധനകൾ വരെ പൂർത്തിയാക്കിയാണു റോക്കറ്റ് വിക്ഷേപണത്തറയിലെത്തിച്ചത്. വീഴ്ചയിൽ നിന്ന് പാഠം പഠിച്ചവെന്നും പരിശ്രമം വിജയം കണ്ടുവെന്നും പറഞ്ഞ ഐഎസ്ആർഒ ചെയർമാൻ എസ്. സോമനാഥ്  എസ്എസ്എൽവി ഡി2 വിജയം നിർണായകമെന്നും പറഞ്ഞു. കഴിഞ്ഞ ഓഗസ്റ്റ് 07 - ന് വിക്ഷേപിച്ച എസ്എസ്എല്‍വിയുടെ പ്രഥമ വാഹനമായ ഡി1 സെന്‍സറുകളുടെ തകരാറു മൂലം വിക്ഷേപണം പരാ‍ജയമായിരുന്നു. 

വിദ്യാർഥിനികൾ ആസാദിസാറ്റ് സജ്ജമാക്കിയത് ചെന്നൈയിലെ സ്പേസ് സ്റ്റാർട്ടപ്പായ സ്‌പേസ് കിഡ്‌സ് ഇന്ത്യയുടെ സഹായത്തോടെയാണ്. നാഷനൽ കെഡറ്റ് കോറിന്റെ (NCC) 75-ാം വാർഷികത്തോട് അനുബന്ധിച്ച് ആസാദിസാറ്റ് പ്രശസ്ത സംഗീത സംവിധായകൻ ദേവിശ്രീപ്രസാദ് രചിച്ച്  ആലപിച്ചഎൻസിസി ഗാനം ബഹിരാകാശത്ത് പാടിക്കൊണ്ടിരിക്കും. 

മിതമായ നിരക്കില്‍ വ്യാവസായിക വിക്ഷേപണങ്ങള്‍ക്ക് അനുയോജ്യമായ വാഹനം എന്ന നിലയ്ക്കാണ് സ്മാള്‍ സാറ്റലൈറ്റ് ലോഞ്ച് വെഹിക്കിള്‍ അഥവ എസ്എസ്എല്‍വി വികസിപ്പിച്ചത്. 500 കിലോ വരെ ഭാരമുള്ള ചെറുഉപഗ്രഹങ്ങളെ  വഹിക്കാന്‍ ഈ റോക്കറ്റിനാകും. 

Comments

    Leave a Comment