ഇന്ത്യയ്ക്ക് 9.3 മില്യൺ ഡോളർ സഹായഹസ്തവുമായി ജപ്പാൻ
കോവിഡിനെതിരായ രാജ്യത്തിന്റെ പോരാട്ടത്തിൽ ഇന്ത്യയ്ക്ക് 9.3 മില്യൺ ഡോളർ സഹായഹസ്തവുമായി ജപ്പാൻ. 9.3 ദശലക്ഷം യുഎസ് ഡോളർ മൂല്യമുള്ള കോൾഡ് ചെയിൻ ഉപകരണങ്ങളും അനുബന്ധ സഹായങ്ങളും ഇന്ത്യക്ക് നൽകുമെന്ന് വെള്ളിയാഴ്ച ജപ്പാൻ പ്രഖ്യാപിച്ചു.
ജപ്പാനിലെ എമർജൻസി ഗ്രാന്റ് എയ്ഡ് സ്കീമിന് കീഴിലുള്ള സഹായം,യൂണിസെഫ് വഴി ഓരോ രാജ്യത്തും പ്രതിരോധ കുത്തിവയ്പ്പ് ഉറപ്പാക്കുന്നതിന് "ലാസ്റ്റ് വൺ മൈൽ സപ്പോർട്ട്" എന്ന പേരിൽ കോൾഡ് സ്റ്റോറേജ് സൗകര്യങ്ങൾ പോലുള്ള മെഡിക്കൽ ഉപകരണങ്ങൾ ഇന്ത്യക്ക് നൽകുമെന്ന് ജപ്പാൻ വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ അറിയിച്ചു.
Comments