'ജോര്‍' ഹോംസ്‌കൂളുമായി ചേര്‍ന്ന് വിദ്യാഭ്യാസ രംഗത്തേയ്ക്ക്

'Jor' with Home Skul Into the field of education പ്രമുഖ ഇ-കൊമേഴ്സ് കമ്പനിയായ 'ജോര്‍' ഓണ്‍ലൈന്‍ വിദ്യാഭ്യാസ രംഗത്തെ പ്രമുഖരായ ഹോംസ്‌കൂളുമായി ചേര്‍ന്ന് വിദ്യാഭ്യാസ മേഖലയില്‍ നടപ്പിലാക്കുന്ന പദ്ധതിയുടെ ധാരണാ പത്രം ജി.എസ് പ്രദീപിന്റെ സാന്നിധ്യത്തില്‍ ജോര്‍ ചെയര്‍മാന്‍ ജാക്സണ്‍ അറയ്ക്കല്‍,ഹോം സ്‌കൂള്‍ ചെയര്‍മാന്‍ സുനില്‍ നടേശന്‍ എന്നിവര്‍ കൈമാറുന്നു.

പ്രമുഖ ഇ-കൊമേഴ്സ് കമ്പനിയായ ജോര്‍ ഓണ്‍ലൈന്‍ വിദ്യാഭ്യാസ രംഗത്തെ പ്രമുഖരായ ഹോംസ്‌കൂളുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നതിന് ധാരണാ പത്രം ഒപ്പുവെച്ചു.

പ്രമുഖ ഇ-കൊമേഴ്സ് കമ്പനിയായ ജോര്‍  വിദ്യാഭ്യാസ രംഗത്തേയ്ക്ക് കൂടി പ്രവര്‍ത്തനം വ്യാപിപ്പിക്കുന്നു.കൊച്ചി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഓണ്‍ലൈന്‍ വിദ്യാഭ്യാസ രംഗത്തെ പ്രമുഖരായ ഹോംസ്‌കൂളുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കും. 

ജോര്‍ ചെയര്‍മാന്‍ ജാക്സണ്‍ അറയ്ക്കല്‍,ഹോം സ്‌കൂള്‍ ചെയര്‍മാന്‍ സുനില്‍ നടേശന്‍ എന്നിവര്‍ ഇതു സംബന്ധിച്ച ധാരണാപത്രത്തില്‍ ഒപ്പുവെച്ചു. ജോറും ഹോം സ്‌കൂളും ചേര്‍ന്ന് ഗ്രാന്‍ഡ് മാസ്റ്റര്‍ ജി.എസ് പ്രദീപിന്റെ സഹായത്തോടെ ആരംഭിക്കുന്ന ജി.കെ.വിത്ത് ഗ്രാന്‍ഡ്മാസ്റ്റര്‍ എന്ന കോഴ്സിന്റെ ലോഞ്ചിംഗും ചടങ്ങില്‍ നടന്നു.

കേരളത്തിലെ മുഴുവന്‍ പഞ്ചായത്ത്, മുനിസിപ്പാലിറ്റി, കോര്‍പ്പറേഷന്‍ മേഖലകളില്‍ ഒന്ന് വീതം ജോര്‍-ഹോംസ്‌കൂള്‍ ട്യൂഷന്‍ സെന്ററുകള്‍ തുറക്കുകയാണ് ലക്ഷ്യമെന്നും 120 കോടി രൂപയാണ് ഇതിനായി ജോര്‍ നിക്ഷേപിക്കുന്നതെന്നും ജോര്‍ ചെയര്‍മാന്‍  ജാക്സണ്‍ അറയ്ക്കല്‍,ഹോം സ്‌കൂള്‍ ചെയര്‍മാന്‍ സുനില്‍ നടേശന്‍ എന്നിവര്‍  സംയുക്തമായി നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി. വിദ്യാഭ്യാസത്തിനൊപ്പം തന്നെ കുട്ടികളെ ക്രീയേറ്റീവായിക്കൂടി വളര്‍ത്തിക്കൊണ്ടുൂവരികയെന്നതാണ് ഹോംസ്‌കൂള്‍ ലക്ഷ്യം വെയ്ക്കുന്നതെന്ന് സുനില്‍ നടേശന്‍ പറഞ്ഞു.

ജനങ്ങള്‍ അവരാവശ്യപ്പെടുന്ന സാധനങ്ങളും സേവനങ്ങളും വിലക്കുറവിലും ഗുണമേന്മയിലും വിതരണക്കൂലിയില്ലാതെയും ലഭ്യമാക്കുന്നതിന് സംസ്ഥാനത്തെ 12000 ല്‍ അധികം വരുന്ന സ്വകാര്യ ബസ് ഉടമകളുടെസംഘടനകളുമായും മറ്റ് കമ്പനികളുമായും ചേര്‍ന്ന് 2020ല്‍ റിങ്സ് പ്രൊമോസ് പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനി ഉണ്ടാക്കിയ കണ്‍സോര്‍ഷ്യമാണ് 'ജോര്‍' എന്ന് വാർത്താ സമ്മേളനത്തില്‍ പങ്കെടുത്ത  റിങ്സ് പ്രൊമോസ് സി.ഇ.ഒ. ജെയ്സണ്‍ ജോയി അറയ്ക്കല്‍ വ്യക്തമാക്കി.സേവനവും ഉല്‍പ്പന്നങ്ങളും ഒരേ പോലെ ജനങ്ങള്‍ക്ക് കുറഞ്ഞ സമയത്തിനുള്ളില്‍ വിലക്കുറവിലും മികച്ച ഗുണനിലവാരത്തിലും എത്തിച്ചു നല്‍കുകയെന്നാണ് ജോറിന്റെ ലക്ഷ്യം.

726 സ്റ്റോറുകളുമായി സംസ്ഥാനത്തെ ഏറ്റവും വലിയ വിതരണ ശൃംഖലയായി ജോര്‍ ഇതിനോടകം മാറിക്കഴിഞ്ഞു.മൂന്ന് വര്‍ഷം കൊണ്ട് കേരളത്തിലെ മുഴുവന്‍ പഞ്ചായത്തുകളിലും എക്സ്പീരിയന്‍സ് സ്റ്റോറുകള്‍ തുറക്കുക എന്നതാണ് ജോര്‍ ലക്ഷ്യമിടുന്നത്. ഈ വര്‍ഷം ഏപ്രില്‍ മാസത്തോടെ എക്സ്പീരിയന്‍സ് സെന്ററുകളുടെ എണ്ണം 1043 ആകുമെന്നും അദ്ദേഹം വ്യക്തമാക്കി.

റിങ്സ് പ്രൊമോസ് മറ്റ് ഉത്പന്നങ്ങള്‍ എന്ന പോലെ ഹോം സ്‌കൂളിന്റെ എല്ലാ കോഴ്സുകളും 20 ശതമാനം നിരക്ക് കുറച്ച് ജോര്‍ എക്സ്പീരിയന്‍സ് സെന്ററുകളിലൂടെ ലഭ്യമാക്കുമെന്നും  ജെയ്സണ്‍ ജോയി അറക്കല്‍ പറഞ്ഞു.  ജോര്‍-ഹോംസ്‌കൂള്‍ ട്യൂഷന്‍ സെന്ററുകളിലൂടെ അതതു പ്രദേശങ്ങളിലെ 4000ല്‍ അധികം അദ്ധ്യാപകര്‍ക്കു തൊഴിലവസരവും സൃഷ്ടിക്കപ്പെടുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. 

ജി.കെ.വിത്ത് ഗ്രാന്‍ഡ്മാസ്റ്റര്‍ എന്ന കോഴ്സ്  എല്ലാവര്‍ക്കും ഏറെ ഉപകാരപ്രദമാണെന്നും ഇത് ജനങ്ങള്‍ ഏറ്റെടുക്കുമെന്നാണ് വിശ്വസിക്കുന്നതെന്നും ജെയ്സണ്‍ ജോയി അറക്കല്‍ വ്യക്തമാക്കി. ജി.കെ.വിത്ത് ഗ്രാന്‍ഡ്മാസ്റ്റര്‍ എന്ന കോഴ്സ് തുടക്കത്തില്‍ രണ്ടും ലക്ഷം ജനങ്ങളിലേക്ക് എത്തിക്കാനാണ് തങ്ങള്‍ ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഈ കോഴ്സ് മലയാളത്തിലാണ് തയ്യാറാക്കിയിരിക്കുന്നതെന്നും അതിനാല്‍ തന്നെ  പ്രായപരിധിയില്ലാതെ ഏത് വിഭാഗക്കാര്‍ക്കും ഇതില്‍ ചേരാവുന്നതാണെന്നും ചടങ്ങില്‍ മുഖ്യാതിഥിയായി പങ്കെടുത്ത ഗ്രാന്‍ഡ് മാസ്റ്റര്‍ ജി.എസ് പ്രദീപ് പറഞ്ഞു.108 ക്ലാസുകളിലൂടെ ആര്‍ക്കും ഗ്രാന്‍ഡ്മാസ്റ്ററാകാമെന്നും അദ്ദേഹം പറഞ്ഞു.

അറിവും വിജ്ഞാനവും തമ്മിലുള്ള വ്യത്യാസം മനസിലാക്കാതെ  ഒന്നും മനസ്സില്‍ സൂക്ഷിക്കാന്‍ കഴിയില്ലെന്നും ജി.എസ് പ്രദീപ് പറഞ്ഞു.ഇതിന്റെ മൂല്യം കുട്ടികളെ മനസില്ലാക്കി നല്‍കുന്നതാണ് ഈ കോഴ്സെന്നും അദ്ദേഹം പറഞ്ഞു.8 മുതല്‍ 12ാം  ക്ലാസ് വരെയുള്ള  സി.ബി.എസ്.സി. സ്റ്റേറ്റ് സിലബസിലെ കുട്ടികള്‍ക്കുള്ള ട്യൂഷനും, പി.എസ്.സി, യു.പി.എസ്.സി, സിവില്‍ സര്‍വ്വീസ് തുടങ്ങിയ പരീക്ഷകള്‍ക്കുള്ള തയ്യാറെടുപ്പുകള്‍  ഉള്‍പ്പെടെ വിദ്യാഭ്യാസമേഖലയില്‍ ഏറ്റവും കൂടുതല്‍ പരിശീലന പദ്ധതികള്‍ അവതരിപ്പിച്ചിട്ടുള്ള കമ്പനിയാണ് ഹോംസ്‌കൂളെന്ന്  ഡയറക്ടര്‍ അനന്തു സുനില്‍ പറഞ്ഞു. ഹോംസ്‌കൂള്‍ അക്കാദമിക് ഡയറക്ടര്‍ മാത്യു കോര, സി.എ.ഒ നീത കാര്‍ത്തിക്  തുടങ്ങിയവരും വാര്‍ത്താസമ്മേളനത്തില്‍  പങ്കെടുത്തു. 

Comments

    Leave a Comment