90 കോടിയോളം രൂപ വില വരുന്ന ലിയോനാഡോ ഹെലികോപ്റ്റര്‍ സ്വന്തമാക്കി ജോയ്ആലുക്കാസ് ഗ്രൂപ്പ്.

Joy alukas Group acquires Leonardo helicopter worth Rs 90 crore.

ഇറ്റാലിയന്‍ കമ്പനിയായ ലിയോനാഡോ ഹെലികോപ്റ്റേഴ്സ് നിര്‍മിച്ച 90 കോടിയോളം രൂപ വില വരുന്ന ലിയോനാഡോ എ.ഡബ്ല്യൂ. 109 ഗ്രാന്റ് ന്യൂ ഇരട്ട എന്‍ജിന്‍ കോപ്റ്ററാണ് ജോയ് ആലുക്കാസ് തൃശ്ശൂരിലെത്തിച്ചത്. ജോയ്ആലുക്കാസ് മാനേജ്മെന്റ് ടീമിന് ആവശ്യമായി വരുന്ന ഇന്ത്യയിലുടനീളമുള്ള യാത്രകള്‍ക്കാണ് ഈ കോപ്റ്റര്‍ പ്രധാനമായും ഉപയോഗിക്കുകയെന്ന് ജോയ്ആലുക്കാസ് ഇന്ത്യ ലിമിറ്റഡ് മാനേജിംഗ് ഡയറക്ടര്‍ ജോയ് ആലുക്കാസ് പറഞ്ഞു.

ആഗോളതലത്തില്‍ വ്യവസായികളും ഉന്നത ബിസിനസ് എക്‌സിക്യൂട്ടീവുകളും സ്വകാര്യയാത്രകള്‍ക്ക് ഉപയോഗിക്കുന്ന അത്യാധുനിക സുരക്ഷാ സജ്ജീകരണങ്ങളുള്ള ആഡംബര ഹെലികോപ്റ്റര്‍ ജോയ് ആലുക്കാസ് സ്വന്തമാക്കി.
 
ഇറ്റാലിയന്‍ കമ്പനിയായ ലിയോനാഡോ ഹെലികോപ്റ്റേഴ്സ് നിര്‍മിച്ച 90 കോടിയോളം രൂപ വില വരുന്ന ലിയോനാഡോ എ.ഡബ്ല്യൂ. 109 ഗ്രാന്റ് ന്യൂ ഇരട്ട എന്‍ജിന്‍ കോപ്റ്ററാണ് ജോയ് ആലുക്കാസ് തൃശ്ശൂരിലെത്തിച്ചത്. ഉയര്‍ന്ന സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കുന്നതാണിതെന്ന് ജോയ് ആലുക്കാസ് ഇന്ത്യ ലിമിറ്റഡ് മാനേജിങ് ഡയറക്ടര്‍ ജോയ് ആലുക്കാസ് പറഞ്ഞു. 

മണിക്കൂറില്‍ 289 കിലോമീറ്റര്‍ ആണ് പരമാവധി വേഗത്തിലും, നാലരമണിക്കൂര്‍ വരെ നിലത്തിറങ്ങാതെ പറക്കാന്‍ കഴിയുന്ന ഈ ഹെലികോപ്റ്ററിന് രണ്ടു പൈലറ്റുമാരേയും ഏഴുവരെ യാത്രക്കാരേയും വഹിക്കാനുള്ള ശേഷിയുണ്ട്.  

താരതമ്യേന ശബ്ദം കുറഞ്ഞ പുതുതലമുറ പി.ഡബ്ല്യൂ. 207 സി. എന്‍ജിനുകള്‍ ക്യാബിനിലും ശബ്ദക്കുറവും മികച്ച യാത്രാസുഖവും നല്‍കുന്നു. മികച്ച സൗകര്യങ്ങളും സംവിധാനങ്ങളുമുള്ള അകത്തളം, കരുത്തുറ്റ രൂപകല്‍പ്പന, അത്യാധുനിക സജ്ജീകരണങ്ങള്‍ തുടങ്ങി ഒട്ടേറെ സവിശേഷകളുള്ള കോപ്റ്ററാണിത്. 

സമാനതകളില്ലാത്ത സാങ്കേതികവിദ്യയും ഉയര്‍ന്ന സുരക്ഷാ മാനദണ്ഡങ്ങളും ഇത് പാലിക്കുന്നുണ്ടെന്ന് ജോയ് ആലുക്കാസ് പറഞ്ഞു.പറന്നുയരുന്നതു തൊട്ട് ലാന്‍ഡ് ചെയ്യുന്നതു വരെയുള്ള ഓട്ടോമാറ്റിക് നേവിഗേഷന്‍ സംവിധാനം, ഡിജിറ്റല്‍ ഓട്ടോ പൈലറ്റ്, കുറഞ്ഞ വെളിച്ചത്തിലും മികച്ച ദൃശ്യത നല്‍കുന്ന ഇവിഎസ്, കാര്‍ഗോ ഹുക്ക് ഹുക്ക് കാമറകള്‍, പ്രതികൂല കാലാവസ്ഥയിലും രാത്രി കാലങ്ങളിലും പറക്കല്‍ പാതയെ വ്യക്തമായി കാണിക്കുന്ന ത്രിമാന മുന്നറിയിപ്പു സംവിധാനമായ സിന്റെറ്റിക് വിഷന്‍ സിസ്റ്റം എന്നീ അത്യാധുനിക സൗകര്യങ്ങള്‍ ഈ ഹെലികോപ്റ്ററിനെ ഏറ്റവും കൂടുതല്‍ പൈലറ്റ് സൗഹദൃമാക്കുന്നു.

ജോയ്ആലുക്കാസ് മാനേജ്മെന്റ് ടീമിന് ആവശ്യമായി വരുന്ന ഇന്ത്യയിലുടനീളമുള്ള യാത്രകള്‍ക്കാണ് ഈ കോപ്റ്റര്‍ പ്രധാനമായും ഉപയോഗിക്കുകയെന്ന് ജോയ്ആലുക്കാസ് ഇന്ത്യ ലിമിറ്റഡ് മാനേജിംഗ് ഡയറക്ടര്‍ ജോയ് ആലുക്കാസ് പറഞ്ഞു. ആരാധ്യനായ തൃശ്ശൂര്‍ കോര്‍പ്പറേഷന്‍ മേയര്‍ എം.കെ. വര്‍ഗീസ്, ജോയ്ആലുക്കാസ് ഇന്ത്യ ലിമിറ്റഡ് മാനേജിംഗ് ഡയറക്റ്റര്‍ ജോയ് ആലുക്കാസ്, ജോളി ജോയ്, എല്‍സ തോമസ് എന്നിവരുടെ മഹനീയ സാന്നിദ്ധ്യത്തിൽ ഫാദര്‍ ബ്രില്ലിസ് ഹെലികോപ്റ്ററിന്റെ ആശീര്‍വ്വാദ കര്‍മ്മം നിര്‍വ്വഹിച്ചു.

Comments

    Leave a Comment