യു.എ.യിലെ പ്രമുഖ ബിസിനസ്സ് ഗ്രൂപ്പായ ബോസ്‌കോ ഗ്രൂപ്പിന്റെ, കുറവിലങ്ങാട് ബോസ്‌കോ സിനിമാസ് മള്‍ട്ടിപ്ലെക്സ് സിനിമാ താരം നമിത പ്രമോദ് ഉദ്ഘാടനം ചെയ്തു. കുറുപ്പ് ആണ് ആദ്യ പ്രദര്‍ശന ചിത്രം. 250ലേറെ സീറ്റുകള്‍,4 കെ ദൃശ്യ മികവ്,ഡോള്‍ബി അറ്റ്‌മോസ് ശബ്ദവിസ്മയം,ആധുനിക വെളിച്ച സംവിധാനം എന്നിവയുള്ള രണ്ടു തീയേറ്ററുകള്‍ ആണുള്ളത്
കുറവിലങ്ങാട്: യു.എ.യിലെ പ്രമുഖ ബിസിനസ്സ് ഗ്രൂപ്പായ ബോസ്‌കോ ഗ്രൂപ്പിന്റെ ഉടമസ്ഥതയില്‍ കുറവിങ്ങാട് പണിപൂര്‍ത്തീകരിച്ച മള്‍ട്ടിപ്ലക്‌സ് സിനിമാ താരം നമിത പ്രമോദ് ഉദ്ഘാടം ചെയ്തു. കുറുപ്പ് ആണ് ആദ്യ പ്രദര്‍ശന ചിത്രം.
ബോസ്‌കോ ആര്‍ക്കേഡില്‍ നടന്ന പൊതുസമ്മേളനം മോന്‍സ് ജോസഫ് എംഎല്‍എ ഉദ്ഘാടനം ചെയ്തു. ബോസ്‌കോ ഗ്രൂപ്പ് വൈസ് ചെയര്‍മാന്‍ സിബിന്‍ സെബാസ്റ്റ്യന്‍ പൂവക്കോട്ട് അധ്യക്ഷത വഹിച്ചു.കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിര്‍മല ജിമ്മി,കുറവിലങ്ങാട് ഗ്രാമ പഞ്ചായത്ത് പ്രെസിഡന്റ് മിനി മത്തായി, ഓപ്പറേഷന്‍ ലീഗല്‍ ഡയറക്ടര്‍ എന്‍.സി.ജോസഫ്, സൗത്ത് ഇന്ത്യന്‍ ഫിലിം ചേംബര്‍ സെക്രട്ടറി രവി കൊട്ടാരക്കര, നിര്‍മാതാക്കളായ സിയാദ് കോക്കര്‍, എം.രഞ്ജിത്ത്,ആന്റോ ജോസഫ്, സംവിധായകന്‍ ബി. ഉണ്ണികൃഷ്ണന്‍, ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍ ട്രെഷറര്‍ പി.രാകേഷ് എന്നിവര്‍ പ്രസംഗിച്ചു.
ബോസ്‌കോ ആര്‍ക്കേഡില്‍ രണ്ടു തീയേറ്ററുകള്‍ ആണുള്ളത്. 250ലേറെ സീറ്റുകള്‍,4 കെ ദൃശ്യ മികവ്,ഡോള്‍ബി അറ്റ്‌മോസ് ശബ്ദവിസ്മയം,ആധുനിക വെളിച്ച സംവിധാനം എന്നിവയാണ് പ്രത്യേകതകള്‍.കൊച്ചി കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന മെല്‍ബണ്‍ മീഡിയ ഫാക്ടറി ആണ് ലോകോത്തര നിലവാരത്തില്‍ ബോസ്‌കോ മള്‍ട്ടിപ്ലെക്‌സിന്റെ കണ്‍സല്‍റ്റേഷന്‍, ഡിസൈന്‍,എക്
കോട്ടയം ജില്ലയില്‍ നിന്നും യു എ ഇ സര്‍ക്കാരിന്റെ ഗോള്‍ഡന്‍ വിസ ആദ്യമായി ലഭിച്ച ബോസ്‌കോ ഗ്രൂപ്പ് ചെയര്‍മാന്‍ പി.എം.സെബാസ്റ്റ്യന്‍ പൂവക്കോട്ടിനെ കുറവിലങ്ങാട് സ്‌നേഹകൂട്ടായ്മ ആദരിച്ചു. പി.എം. സെബാസ്‌റ്യന്റെ മകനും ഗ്രൂപ്പ് വൈസ് ചെയര്‍മാനുമായ സിബിന്‍ സെബാസ്റ്റ്യന്‍ ആദരം ഏറ്റു വാങ്ങി.
Comments