'ഗവണ്‍മെന്‍റ് ഓഫ് കേരള' മാറ്റി 'കേരളം' എന്നാക്കുവാനാണ് ഇന്ന് പ്രമേയം അവതരിപ്പിക്കുന്നത്.
തിരുവനന്തപുരം: ഭരണ ഘടനയിൽ സംസ്ഥാനത്തിന്‍റെ പേര് കേരളം എന്നാക്കി മാറ്റാൻ മുഖ്യമന്ത്രി ഇന്ന് വീണ്ടും നിയമസഭയിൽ പ്രമേയം അവതരിപ്പിക്കും.
ഭരണ ഘടനയുടെ ഒന്നാം പട്ടികയിലും എട്ടാം പട്ടികയിലും പേര് മാറ്റത്തിനായിരുന്നു ആവശ്യം. കഴിഞ്ഞ വർഷം പേര് മാറ്റത്തിൽ മുഖ്യമന്ത്രി അവതരിപ്പിച്ച പ്രമേയം സഭ പാസാക്കിയിരിന്നുവെങ്കിലും ഒന്നാം പട്ടികയിൽ മാത്രം പേര് മാറ്റിയാൽ മതി എന്ന കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്‍റെ നിർദേശത്തെ തുടർന്നാണ് പുതിയ പ്രമേയം അവതരിപ്പിക്കുന്നത്.
നൂറ്റാണ്ടുകളായി കേരളം എന്ന പേര് സാഹിത്യത്തിലും ചരിത്രത്തിലും സ്ഥാനം പിടിച്ചിട്ടും ബ്രിട്ടീഷുകാരുടെ പ്രയോഗം കാരണമാണ് അത് കേരള എന്നായി മാറിയത്. സ്വാതന്ത്രം ലഭിച്ചതിനുശേഷവും ഭരണഘടനയിൽ ഗവണ്‍മെന്‍റ് ഓഫ് കേരള എന്ന തുടരുന്ന സംസ്ഥാനത്തിന്‍റെ പേര് മാറ്റണം എന്നത് നമ്മുടെ ദീർഘനാളത്തെ ആവശ്യമാണ്.
ഐക്യ കേരളം പിറന്ന് ആറര പതിറ്റാണ്ടായിട്ടും സർക്കാർ രേഖകളിൽ പോലും ഇംഗ്ലീഷിൽ ഇപ്പോഴുമുള്ളത് ഗവൺമെൻറ് ഓഫ് കേരള എന്നാണ്. പക്ഷെ മലയാളത്തിൽ സംസ്ഥാനം കേരളം എന്നാണ്.
Comments