മദ്യത്തിന്റെ വില കൂട്ടേണ്ടി വരും : എക്സൈസ് മന്ത്രി എം.വി.ഗോവിന്ദൻ

Liquor prices to go up: Excise Minister MV Govindan എക്സൈസ് മന്ത്രി എം.വി.ഗോവിന്ദൻ

വില കൂട്ടാതെ പിടിച്ചുനിൽക്കാനാകാത്ത സാഹചര്യം ആണെന്നും നയപരമായ തീരുമാനം എടുത്തിട്ടില്ലെന്നും മന്ത്രി പറഞ്ഞു.

തിരുവനന്തപുരം: മദ്യത്തിന്റെ വില കൂട്ടേണ്ടി വരുമെന്ന് എക്സൈസ് മന്ത്രി എം.വി.ഗോവിന്ദൻ പറഞ്ഞു.

സ്പിരിറ്റ് വില വർധന സർക്കാർ ഡിസ്റ്റിലറികളുടെ പ്രവർത്തനത്തെ പോലും ബാധിച്ചിട്ടുണ്ട് എന്ന് മന്ത്രി തിരുവനന്തപുരത്ത് പറഞ്ഞു. നമുക്ക് ആവശ്യമായ മദ്യത്തിന്റെ വളരെ കുറച്ചു മാത്രമാണ് ആഭ്യന്തരമായി ഉൽപാദിപ്പിക്കുന്നതെന്ന് പറഞ്ഞ എക്സൈസ് മന്ത്രി ബെവറേജസ് കോർപ്പറേഷൻ തന്നെ നഷ്ടത്തിലാണെന്നും പറഞ്ഞു.

എന്നാൽ ഇക്കാര്യത്തിൽ നയപരമായ തീരുമാനം എടുത്തിട്ടില്ല എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Comments

    Leave a Comment