ഓട്ടോമാറ്റിക്ക് ഫ്രണ്ട് റിക്വസ്റ്റ് ; തകരാറ് പരിഹരിച്ചതായി ഫേസ്ബുക്ക്.

Automatic Friend Request; Facebook has fixed the bug

ഫേസ്ബുക്കില്‍ ആഗ്രഹിക്കാത്ത പ്രൊഫൈലുകള്‍ക്ക് അടക്കം സന്ദര്‍ശിച്ച പ്രൊഫൈലുകളിലേക്കെല്ലാം സുഹൃത് അഭ്യര്‍ത്ഥന പോകുന്നതായി സമൂഹമാധ്യമങ്ങളില്‍ ആളുകള്‍ വ്യാപകമായി പരാതിപ്പെട്ടിരുന്നു.

ഫേസ്ബുക്കില്‍ ഒരാളുടെ പ്രൊഫൈൽ സന്ദർശിച്ചാൽ ഓട്ടോമാറ്റിക്ക്  ആയി സന്ദർശിച്ച വ്യക്തിയുടെ ഫ്രണ്ട് റിക്വസ്റ്റ് ആ പ്രൊഫൈലിലേക്ക് പോകുന്ന തകരാർ കഴിഞ്ഞ കുറെ നാളുകളായി വ്യാപകമായിരുന്നു. ഈ തകരാറ് പരിഹരിച്ചതായി ഫേസ്ബുക്ക് അറിയിച്ചു. 

ഫേസ്ബുക്കില്‍ വ്യക്തികൾ ആഗ്രഹിക്കാത്ത പ്രൊഫൈലുകള്‍ക്ക് അടക്കം സുഹൃത് അഭ്യര്‍ത്ഥന പോകുന്നതായി സമൂഹമാധ്യമങ്ങളില്‍ ആളുകള്‍ വ്യാപകമായി പരാതിപ്പെട്ടിരുന്നു. സ്വകാര്യത സംബന്ധിച്ച് ഫേസ്ബുക്കിനെതിരെ രൂക്ഷ വിമര്‍ശനത്തോടെയായിരുന്നു മിക്ക ആളുകളും ഇതിനെതിരെ ആശങ്ക പ്രകടിപ്പിച്ചത്.

മറ്റൊരാളുടെ പ്രൊഫൈല്‍ സന്ദര്‍ശിക്കുന്ന യൂസറില്‍ നിന്നും ആ പ്രൊഫൈലിലേക്ക് ഓട്ടോമാറ്റിക്കായി സുഹൃത് അഭ്യത്ഥന പോവുകയായിരുന്നു എന്നാണ് ആന്‍ഡ്രോയിഡ് അതോറിറ്റി പുറത്ത് വിട്ട റിപ്പോര്‍ട്ട്. സ്ക്രീനില്‍ ഒരിടത്ത് പോലും ക്ലിക്ക് പോലും ചെയ്യുന്നതിന് മുന്‍പ് തന്നെ റിക്വസ്റ്റ് പോകുന്നതായിരുന്നു കണ്ടിരുന്ന രീതി . യൂസറുടെ സ്വകാര്യത വിട്ടുവീഴ്ച ചെയ്യുന്നതായിരുന്ന ഫേസ്ബുക്കിന്‍റെ ഈ തകരാറിനെതിരെ ഉയര്‍ന്ന വിമര്‍ശനം. 

എന്നാല്‍ ബഗ് ശ്രദ്ധയില്‍പ്പെട്ടതിന് പിന്നാലെ തന്നെ തകരാറ് പരിഹരിച്ചുവെന്ന് സംഭവത്തേക്കുറിച്ച് പ്രതികരിക്കുന്ന ഫേസ്ബുക്ക് ഉപഭോക്താക്കളോട് ക്ഷമാപണം നടത്തുന്നതായും ഫേസ്ബുക്ക് കുറിപ്പില്‍ വിശദമാക്കിയിട്ടുണ്ട്.

ഫേസ്ബുക്കിലൂടെയുള്ള സ്കാമിംഗ് അടുത്തിടെ കൂടുന്നതായി പരാതികള്‍ വ്യാപകമായി  ഉയരുമ്പോഴാണ് സ്വകാര്യതാ മാനദണ്ഡങ്ങളിലെ ഈ വീഴ്ചയെന്നത്  ശ്രദ്ധേയമാണ്.

Comments

    Leave a Comment