ലിസ് ട്രസ് ബ്രിട്ടീഷ് പ്രധാനമന്ത്രി.

Liz Truss becomes Britain's next Prime Minister

താച്ചർക്കും തെരേസയ്ക്കും ശേഷം പ്രധാനമന്ത്രി പദത്തിൽ എത്തുന്ന മൂന്നാമത്തെ വനിതയാണ് ലിസ് ട്രസ്. എതിർ സ്ഥാനാർത്ഥിയും ഇന്ത്യൻ വംശജനുമായ ഋഷി സുനകിന് കിട്ടിയതിനേക്കാൾ 20,000 അധികം വോട്ടാണ് ലിസ് ട്രസിന് ലഭിച്ചത്.

ലണ്ടൻ: ലിസ് ട്രസ് ബ്രിട്ടീഷ് പ്രധാനമന്ത്രി. ബ്രിട്ടന്റെ മൂന്നാമത്തെ വനിതാ പ്രധാനമന്ത്രിയാണ്  ലിസ് ട്രസ്. മാർഗരറ്റ് താച്ചറും തെരേസ മേയും ആണ് ഇതു മുമ്പ് ബ്രിട്ടീഷ് പ്രധാനമന്ത്രി പദവിയിലെത്തി വനിതകൾ. വിവാദങ്ങളിൽ അകപ്പെട്ട് ബോറിസ് ജോൺസൺ ജൂലൈ 7ന് രാജിന് വച്ചതിന് പിന്നാലെയാണ് പുതിയ പ്രധാനമന്ത്രിയെ കണ്ടെത്താനുള്ള നടപടികൾ കൺസർവേറ്റീവ് പാർട്ടി തുടങ്ങിയത്.

ഇന്ത്യൻ വംശജനായ ഋഷി സുനകിനെ തോൽപ്പിച്ചാണ് ലിസ് ട്രസ് പ്രധാനമന്ത്രി പദത്തിലേക്കുള്ള യാത്രയിൽ വിജയതീര്മാനിഞ്ഞത്. കൺസർവേറ്റീവ് പാർട്ടി അംഗങ്ങൾക്കിടയിൽ നടന്ന തെരഞ്ഞെടുപ്പിൽ വിജയിച്ചാണ് ലിസ് ട്രസ് പദത്തിലേക്കെത്തുന്നത്. ബോറിസ് ജോൺസൺ മന്ത്രിസഭയിൽ വിദേശകാര്യ മന്ത്രിയായിരുന്നു ലിസ് ട്രസ്. 2025 വരെയാണ് ലിസ് ട്രസിന്റെ കാലാവധി.  

ലീഡ്‍സ് സർവകലാശാലയിലെ ഗണിതാധ്യാപകനായ ജോൺ കെന്നതിന്റെയും, ആതുരസേവകയും അധ്യാപികയും ആക്ടിവിസ്റ്റുമായ പ്രിസില്ല മേരി ട്രസ്സിന്റെയും മകളായി ജനിച്ച മേരി എലിസബത്ത് ട്രസ് എന്ന ലിസ് ട്രസ്, ഓക്സ്ഫഡിൽ പൊളിറ്റിക്‌സ്, ഫിലോസഫി, എക്കണോമിക്സ് എന്നിവയിൽ ഉപരിപഠനം നടത്തിയിരുന്നു. 2001 -ൽ ഇരുപത്തഞ്ചാം വയസ്സിൽ രാഷ്ട്രീയത്തിലേക്ക് ആദ്യ ചുവടു വച്ച ലിസ് ട്രസ്,  ലേബർ പാർട്ടിയുടെ കോട്ടയായ ഹെംസ് വർത്തിൽ നിന്നുള്ള കന്നി  പാർലമെന്ററി അങ്കത്തിൽ പരാജയപ്പെട്ടുവെങ്കിലും 2009 -ൽ സൗത്ത് വെസ്റ്റ് നോർഫോക്കിൽ നിന്ന് ആദ്യമായി പാർലമെന്റിലെത്തുകയും പിന്നീട് കാമറോൺ മന്ത്രിസഭയിൽ കാര്യമായ സ്ഥാനങ്ങൾ വഹിക്കുകായും ചെയ്യൂന്നു.  2019 -ൽ ബോറിസ് ജോൺസനെ പ്രധാനമന്ത്രി സ്ഥാനത്തേക്ക് പിന്തുണച്ചതിനുള്ള പ്രത്യുപകാരമെന്ന നിലയിൽ ബ്രിട്ടന്റെ അന്താരാഷ്ട്ര വ്യാപാര സെക്രട്ടറി സ്ഥാനത്തേക്ക് നിയമിതയായ ലിസ് ട്രസ്,  2021 -ൽ ഡൊമിനിക് റാബിന് പകരം വിദേശകാര്യ സെക്രട്ടറി ആയി ഉയർത്തപ്പെട്ടതോടെ ആ സ്ഥാനം അലങ്കരിക്കുന്ന രണ്ടാമത്തെ ബ്രിട്ടീഷ് വനിതയായി. 

വോട്ടെടുപ്പിനൊടുവിൽ കൺസർവേറ്റിവ് പാർട്ടിയുടെ സഭാ സമിതി അധ്യക്ഷൻ ഗ്രഹാം ബ്രാഡിയാണ് ലിസ് ട്രസിനെ വിജയിയായി പ്രഖ്യാപിച്ചത്. ഇന്ത്യൻ വംശജനായ ഋഷി സുനകിന് കിട്ടിയതിനേക്കാൾ 20,000 വോട്ട് അധികം നേടിയാണ് ലിസ് ട്രസ് പ്രധാനമന്ത്രി പദത്തിലേക്ക് എത്തിയത്. 81,326 വോട്ട്  ലിസ് ട്രസിന് ലഭിച്ചപ്പോൾ 60,399 വോട്ടാണ് സുനകിന് ലഭിച്ചത്.

ഓഗസ്റ്റ് ആദ്യമാണ് വോട്ടെടുപ്പ് തുടങ്ങിയത്. പ്രധാനമന്ത്രിയെ കണ്ടെത്താൻ 1.8 ലക്ഷം വോട്ടർമാർക്കിടയിൽ കൺസർവേറ്റീവ് പാർട്ടി നടത്തിയ വോട്ടെടുപ്പിലാണ്  ലിസ് ട്രസ് വിജയം കണ്ടെത്തിയത്. ആദ്യ ഘട്ടങ്ങളിൽ മുന്നിട്ട് നിന്നെങ്കിലും  മുൻ ധനമന്ത്രിയായ ഋഷി സുനകിന്റെ നില പിന്നീട്  മോശമായി. അഞ്ചാം ഘട്ടം പൂർത്തിയായപ്പോൾ ഋശഷി സുനകിന് 137 വോട്ടും ട്രസിന് 113 വോട്ടും ആണ് ഉണ്ടായിരുന്നത്. കൺസർവേറ്റീസ് പാർട്ടി എംപിമാർക്കിടയിൽ നടന്ന വോട്ടെടുപ്പിൽ ഋഷി സുനകിനും പെന്നി മോർഡന്റിനും പിന്നിലായിരുന്നുവെങ്കിലും കൺസർവേറ്റീവ് പാർട്ടി അംഗങ്ങൾക്കിടയിൽ വോട്ടെടുപ്പ് തുടങ്ങിയതോടെ ലിസ് ട്രസ് ആധിപത്യം നേടി. 

Comments

    Leave a Comment