സർക്കാർ കൊവിഡ് കാലത്ത് വിതരണം ചെയ്ത കിറ്റിന് നൽകാനുള്ള കമ്മീഷൻ തുക ഇതുവരെ നൽകിയിട്ടില്ല. കമ്മീഷൻ തുക ഉടൻ നൽകാൻ ഹൈക്കോടതി ഉത്തരവിട്ട് അഞ്ച് മാസം കഴിഞ്ഞിട്ടും ഇക്കാര്യത്തിൽ തീരുമാനം ആയിട്ടില്ലെന്ന് റേഷൻ ഡീലേഴ്സ് ആരോപിച്ചു.
തിരുവനന്തപുരം: സംസ്ഥാന സർക്കാർ ഓണക്കിറ്റ് വിതരണം വേഗത്തിലാക്കാനുള്ള തയ്യാറെടുപ്പ് ത്വരിതഗതിയിൽ പുരോഗമിക്കുന്നതിനിടെ കടുത്ത തീരുമാനവുമായി റേഷൻ ഡീലേഴ്സ് അസോസിയേഷൻ മുന്നോട്ട് വന്നിരിക്കുകയാണ്.
കൊവിഡ് കാലത്തെ കിറ്റ് വിതരണത്തിൽ ലഭിക്കാനുള്ള കമ്മീഷൻ തുക നൽകാത്ത സാഹചര്യത്തിൽ റേഷൻ ഡീലേഴ്സ് അസോസിയേഷൻ്റെ ഭാഗത്ത് നിന്നും കടുത്ത തീരുമാനം ഉണ്ടായേക്കുമെന്നാണ് വിവിധ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. കമ്മീഷൻ തുക ഉടൻ നൽകാൻ ഹൈക്കോടതി ഉത്തരവ് നൽകിയിട്ട് അഞ്ച് മാസം കഴിഞ്ഞിട്ടും ഇക്കാര്യത്തിൽ തീരുമാനം ആയിട്ടില്ലെന്ന് റേഷൻ ഡീലേഴ്സ് ആരോപിച്ചു.
കിറ്റ് വിതരണത്തിന് കമ്മീഷൻ നൽകാൻ സാധിക്കില്ലെന്ന സർക്കാർ നിലപാടിനോട് യോജിക്കാൻ കഴിയില്ലെന്ന് റേഷൻ ഡീലേഴ്സ് അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി ടി മുഹമ്മദലി പറഞ്ഞു.
പതിനൊന്ന് മാസത്തെ കമ്മീഷനാണ് കൊവിഡ് കാലത്തെ കിറ്റ് വിതരണവുമായി ബന്ധപ്പെട്ട് സർക്കാർ റേഷൻ വ്യാപാരികൾക്ക് നൽകാനുള്ളത്. അതേസമയം, കിറ്റ് വിതരണം സംബന്ധിച്ച് മുഖ്യമന്ത്രി പിണറായി വിജയനാണ് ഔദ്യോഗിക പ്രഖ്യാപനം നടത്തുകയെന്ന് സപ്ലൈകോ അറിയിച്ചു. ഒരു കിറ്റിന് 500 രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. സൗജന്യ കിറ്റ് 90 ലക്ഷത്തോളം റേഷന്‍ കാര്‍ഡ് ഉടമകള്‍ക്ക് ഇത്തവണ ലഭിക്കും എന്നാണ് വിലയിരുത്തൽ.തുണി സഞ്ചി നല്‍കുന്നത് ഇത്തവണയും പരിഗണനയിലുണ്ട്.
ഓണത്തിനോട് അനുബന്ധിച്ച് സൗജന്യ കിറ്റിന് പുറമേ 1000 രൂപ വില വരുന്ന ഭക്ഷ്യക്കിറ്റും സപ്ലൈകോ വിതരണം ചെയ്യുന്നതിന്റെ ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്.
Comments