ആർ ഐ എൽ ആണ് ഏറ്റവും വലിയ നഷ്ടം നേരിട്ടത്. റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡിന്റെ (ആർഐഎൽ) വിപണി മൂല്യം 62,100.95 കോടി രൂപ കുറഞ്ഞ് 16,29,684.50 കോടി രൂപയിലെത്തി. എച്ച്‌യുഎൽ, ഐസിഐസിഐ ബാങ്ക് എന്നിവരാ ണ് മറ്റുള്ളവർ.
ഏറ്റവും കൂടുതൽ മൂല്യമുള്ള 10 ആഭ്യന്തര കമ്പനികളിൽ മൂന്നെണ്ണത്തിന്റെ സംയുക്ത വിപണി മൂല്യം കഴിഞ്ഞയാഴ്ച 73,630.56 കോടി രൂപ ഇടിഞ്ഞു.
റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡിനാണ് ഏറ്റവും കൂടുതൽ നഷ്ടം നേരിട്ടത്. റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡിന്റെ (ആർഐഎൽ) വിപണി മൂല്യം 62,100.95 കോടി രൂപ കുറഞ്ഞ് 16,29,684.50 കോടി രൂപയിലെത്തി. എച്ച്‌യുഎൽ, ഐസിഐസിഐ ബാങ്ക് എന്നിവരാ ണ് മറ്റുള്ളവർ. ഐസിഐസിഐ ബാങ്കിന്റെ മൂല്യം 6,654.2 കോടി രൂപ ഇടിഞ്ഞ് 4,89,700.16 കോടി രൂപയിലും ഹിന്ദുസ്ഥാൻ യൂണിലിവർ ലിമിറ്റഡിന്റെ (എച്ച്യുഎൽ) മൂല്യം 4,875.41 കോടി രൂപ കുറഞ്ഞ് 5,36,364.69 കോടി രൂപയിലും എത്തി.
ടിസിഎസ്, എച്ച്ഡിഎഫ്സി ബാങ്ക്, ഇൻഫോസിസ്, എൽഐസി, എസ്ബിഐ, എച്ച്ഡിഎഫ്സി, ഭാരതി എയർടെൽ തുടങ്ങിയ ഓഹരികൾ നേട്ടത്തിലായിരുന്നു. ഈ ഏഴ് സ്ഥാപനങ്ങളുടെയും സംയുക്ത നേട്ടം 49,441.05 കോടി രൂപയായിരുന്നു. ഈ ഏഴ് സ്ഥാപനങ്ങളുടെയും സംയുക്തമായുണ്ടായ നേട്ടം മറ്റ് മൂന്ന് കമ്പനികൾക്കുണ്ടായ മൊത്തം നഷ്ടത്തേക്കാൾ കുറവാണ് എന്നതാണ് വസ്തുത.
നേട്ടമുണ്ടാക്കിയവരിൽ ഇൻഫോസിസിന്റെ വിപണി മൂല്യം 15,172.88 കോടി രൂപ ഉയർന്ന് 6,21,907.38 കോടി രൂപയായപ്പോൾ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ (എസ്ബിഐ) വിപണി മൂലധനം (എം-ക്യാപ്) 11,200.38 കോടി രൂപ ഉയർന്ന് 4,16,690.11 കോടി രൂപയായി മാറി.
ലൈഫ് ഇൻഷുറൻസ് കോർപ്പറേഷൻ ഓഫ് ഇന്ത്യയുടെ (എൽഐസി) മൂല്യം 9,519.12 കോടി രൂപ ഉയർന്ന് 4,28,044.22 കോടി രൂപയിലും ടിസിഎസിന്റേത് 8,489 കോടി രൂപ വർധിച്ച് 12,13,396.32 കോടി രൂപയിലുമെത്തി.
എച്ച്‌ഡിഎഫ്‌സി അതിന്റെ മൂല്യത്തിൽ 3,924.46 കോടി രൂപ കൂട്ടി 4,01,114.96 കോടി രൂപയിലും ഭാരതി എയർടെല്ലിന്റെ വിപണിമൂല്യം 1,043.49 കോടി രൂപ ഉയർന്ന് 3,69,833.12 കോടി രൂപയിലും എച്ച്ഡിഎഫ്‌സി ബാങ്കിന്റേത് 91.72 കോടി രൂപ ഉയർന്ന് 7,51,892.03 കോടി രൂപയിലുമെത്തി.
ടോപ്പ്-10 സ്ഥാപനങ്ങളുടെ റാങ്കിംഗിൽ, റിലയൻസ് ഇൻഡസ്ട്രീസ് ഒന്നാം സ്ഥാനം നിലനിർത്തിയപ്പോൾ TCS, HDFC ബാങ്ക്, ഇൻഫോസിസ്, HUL, ICICI ബാങ്ക്, LIC, SBI, HDFC, ഭാരതി എയർടെൽ എന്നിവർ തുടർന്നുള്ള ക്രമത്തിൽ സ്ഥാനങ്ങൾ കരസ്ഥമാക്കി.
കഴിഞ്ഞയാഴ്ച സെൻസെക്‌സ് 179.95 പോയിന്റ് (0.34 ശതമാനം) ഉയർന്നപ്പോൾ നിഫ്റ്റി 52.80 പോയിന്റ് (0.33 ശതമാനം) വളർച്ച രേഖപ്പെടുത്തി.














Comments