കുട്ടികളിലെ ഓൺലൈൻ ​ഗെയിം അഡിക്ഷന്‍; മാതാപിതാക്കൾക്ക് വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ മുന്നറിയിപ്പ്.

Online game addiction in children; Ministry of Education warns parents.

നിരന്തരമായി ഓൺലൈൻ ഗെയിമുകൾ കളിക്കുന്നത്

കളികൾ കുട്ടികളുടെ ഹൃദയമിടിപ്പാണ്. കുട്ടികൾ ഗെയിം കളിക്കുമ്പോൾ എല്ലാം മറക്കുന്നു.

ഓൺലൈൻ ഗെയിമുകൾ കുട്ടികൾക്ക് സുരക്ഷിതമായി കണക്കാക്കപ്പെടുന്നു. ഓൺലൈൻ ഗെയിമുകൾ സമയബന്ധിതമായതിനാൽ, ഓരോ മിനിറ്റിന്റെയും സെക്കൻഡിന്റെയും പ്രാധാന്യം കുട്ടികൾക്ക് മനസിലാക്കാൻ കഴിയുന്നതോടൊപ്പം ഓൺലൈൻ ഗെയിമുകൾ കുട്ടികളിൽ സർഗ്ഗാത്മകതയും ഭാവനയും വർദ്ധിപ്പിക്കുന്നു.

എന്നാൽ അധികമായാൽ അമൃതും ദോഷമെന്നത് പ്രസിദ്ധമായ ഒരു ചൊല്ലാണ്. ഓൺലൈൻ ഗെയിമുകളുടെ കാര്യത്തിലും ഇത് ബാധകമാണ്. കുട്ടികൾ ഓൺലൈൻ ഗെയിമുകൾ കളിക്കുമ്പോൾ അവരുടെ ഗൃഹപാഠം, സുഹൃത്തുക്കൾ, മാതാപിതാക്കൾ, ഭക്ഷണം, ഉറക്കം തുടങ്ങി എല്ലാത്തിനെയും  കുറിച്ച് ചിന്തിക്കുന്നത് നിർത്തുന്നു. ഇത് അവരുടെ ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കുന്നു. ഓൺലൈൻ ഗെയിമുകളിലെ അമിത ആസക്തി കാരണം സാമൂഹികവും ശാരീരികവും മാനസികവും മാനസികവുമായ ആരോഗ്യം തകരാറിലാകുന്നു. തുടർച്ചയായി ഓൺലൈൻ ഗെയിമുകൾ കളിച്ചാൽ കുട്ടികളുടെ കാഴ്ചശക്തിയും ദുർബലമാകുന്നതാണ്. നിർത്താതെയുള്ളതും ത്രസിപ്പിക്കുന്നതുമായ ശബ്ദങ്ങൾ തലച്ചോറിന്റെ വികാസത്തെയും ബാധിച്ചേക്കാം. തുടർച്ചയായ ശബ്ദം നിങ്ങളുടെ കുട്ടിയെ പ്രകോപിപ്പിക്കുകയും ക്ഷീണിപ്പിക്കുകയും ചെയ്യും.

കുട്ടികൾക്കിടയിൽ വർദ്ധിച്ചുവരുന്ന ഓൺലൈൻ ഗെയിമിംഗ് അഡിക്ഷനെതിരെ  മാതാപിതാക്കൾക്ക് മുന്നറിയിപ്പ്  നൽകിയിരിക്കുകയാണ് വിദ്യാഭ്യാസ മന്ത്രാലയം . ഓൺലൈൻ ഗെയിമുകൾ നിരന്തരമായി കളിക്കുന്നത് "ഗുരുതരമായ ഗെയിമിംഗ് അഡിക്ഷൻ, ഗെയിമിംഗ് ഡിസോർഡർ" എന്നിവയിലേക്ക് നയിക്കുന്നുവെന്ന് വിദ്യാഭ്യാസ മന്ത്രാലയംപറഞ്ഞു. ഗെയിമിംഗ് കമ്പനികൾ  ആപ്പ് പർച്ചേസിം​ഗിലൂടെ,  കൂടുതൽ ലെവലുകൾ വാങ്ങാൻ കുട്ടിയെ വൈകാരികമായി നിർബന്ധിക്കുന്നു എന്ന് വ്യക്തമാക്കിയ  മന്ത്രാലയം ഗെയിം മുന്നോട്ട് കൊണ്ടുപോകാൻ അവരെ  പ്രേരിപ്പിക്കുന്ന  രീതിയിലാണ് ​ഗെയിമുകൾ രൂപകൽപന ചെയ്തിരിക്കുന്നതെന്നും പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.  

മാതാപിതാക്കൾക്ക് മുന്നറിയിപ്പ് മാത്രം നൽകി കാര്യങ്ങൾ അവസാനിപ്പിക്കാതെ കുട്ടികളെ ഇതിൽ നിന്ന് പിന്തിരിപ്പിക്കാനുതകുന്ന നിർദ്ദേശങ്ങളും മന്ത്രാലയം പുറപ്പെടുവിച്ചു. ഓൺലൈനിൽ കുട്ടികളുടെ  സ്വകാര്യത സംരക്ഷിക്കാൻ സഹായിക്കുക,യഥാർത്ഥ പേര് വെളിപ്പെടുത്താതെ  ഒരു സ്ക്രീൻ നാമം  ഉപയോഗിക്കാൻ അവരെ പ്രാപ്തരാക്കുക, വെബ്സൈറ്റുകളിലും ഫയലുകളിലും സുരക്ഷാ ക്രമീകരണങ്ങൾ കോൺഫി​ഗർ ചെയ്യാൻ സ്പൈവെയർ, ആന്റിവൈറസ് എന്നിവ ഉപയോ​ഗിക്കുക, എല്ലാ ​ഗെയിമുകളിലുമുള്ള പ്രായപരിധി പരിശോധിക്കുക. മോശമായ പെരുമാറ്റമോ ഭീഷണിയോ നേരിടേണ്ടി വന്നാൽ അതിന്റെ റെക്കോർഡ് സൂക്ഷിക്കുകയും സൈബർ സെല്ലിൽ അറിയിക്കുകയും ചെയ്യുക, അജ്ഞാത വെബ്‌സൈറ്റുകളിൽ നിന്ന് സോഫ്റ്റ്‌വെയറുകളും ഗെയിമുകളും ഡൗൺലോഡ് ചെയ്യരുതെന്ന് കുട്ടികളെ ബോധവൽക്കരിക്കുക, കുട്ടികൾ ഓൺലൈനിൽ ചിലവൊഴിക്കുന്ന സമയവും സ്ഥലങ്ങളും കൃത്യമായി നിരീക്ഷിക്കുക എന്നിങ്ങനെയുള്ള വിവിധ നിർദ്ദേശങ്ങളാണ് മന്ത്രാലയം നൽകിയത്.

കുട്ടികൾ മൊബൈൽ ഗെയിമുകൾക്ക് അടിമപ്പെടുന്നതിനെക്കുറിച്ച് ആശങ്ക പ്രകടിപ്പിച്ച് രാജ്യസഭാംഗവും മുതിർന്ന ബിജെപി നേതാവുമായ സുശീൽ കുമാർ മോദി സർക്കാർ ഓൺലൈൻ ഗെയിമിംഗ് വ്യവസായത്തെ നിയന്ത്രിക്കണമെന്നും അതിന് ഏകീകൃത നികുതി ഏർപ്പെടുത്തണമെന്നും ആവശ്യപ്പെട്ടു.

Comments

    Leave a Comment