മുത്തൂറ്റ് മിനി ഫിനാന്‍സിയേഴ്‌സ് : വാര്‍ഷിക അറ്റാദായത്തില്‍ 45 % വളര്‍ച്ച.

Muthoot Mini Financiers: Annual Net Growth 45%. image source : Hindustan Times

ബാങ്ക് ഇതര ധനകാര്യ സ്ഥാപനമായ മുത്തൂറ്റ് മിനി ഫിനാന്‍സിയേഴ്‌സ് 2021-22 സാമ്പത്തിക വര്‍ഷം കൈകാര്യം ചെയ്യുന്ന ആസ്തിയില്‍ 25.29% വും വാര്‍ഷിക അറ്റാദായത്തില്‍ 45% വും വളര്‍ച്ച കൈവരിച്ചു. 2019-20 മുതല്‍ മൂന്ന് വര്‍ഷം തുടര്‍ച്ചയായി സുസ്ഥിര വളര്‍ച്ചയാണ് സ്ഥാപനം രേഖപ്പെടുത്തിയത്.

ബാങ്ക് ഇതര ധനകാര്യ സ്ഥാപനമായ മുത്തൂറ്റ് മിനി ഫിനാന്‍സിയേഴ്‌സ് 2021-22 സാമ്പത്തിക വര്‍ഷം കൈകാര്യം ചെയ്യുന്ന ആസ്തിയില്‍ 25.29% വും വാര്‍ഷിക അറ്റാദായത്തില്‍ 45% വും വളര്‍ച്ച കൈവരിച്ചു. 2019-20 മുതല്‍ മൂന്ന് വര്‍ഷം തുടര്‍ച്ചയായി സുസ്ഥിര വളര്‍ച്ചയാണ് സ്ഥാപനം രേഖപ്പെടുത്തിയത്.

2021-22 സാമ്പത്തിക വര്‍ഷത്തിൽ മികച്ച വളര്‍ച്ച നേടി മുന്‍നിര ബാങ്ക് ഇതര ധനകാര്യ സ്ഥാപനമായ മുത്തൂറ്റ് മിനി ഫിനാന്‍സിയേഴ്‌സ്. 2022 മാര്‍ച്ച് 31 വരെയുള്ള കണക്കുകള്‍ പ്രകാരം രാജ്യത്തുടനീളം 826 ശാഖകളും 3500ലേറെ ജീവനക്കാരും ഉള്ള  സ്ഥാപനം കൈകാര്യം ചെയ്യുന്ന ആസ്തിയില്‍ 25.29% വും വാര്‍ഷിക അറ്റാദായത്തില്‍ 45% വും വളര്‍ച്ച കൈവരിച്ചു. 

2019-20 മുതല്‍ മൂന്ന് വര്‍ഷം തുടര്‍ച്ചയായി സുസ്ഥിര വളര്‍ച്ചയാണ് സ്ഥാപനം രേഖപ്പെടുത്തിയത്. 2019-20 സാമ്പത്തിക വര്‍ഷത്തിൽ  21.03% വും 2020-21  സാമ്പത്തിക വര്‍ഷത്തിൽ 17.92% വുമായിരുന്നു വര്‍ദ്ധനവ് . 2022 മാര്‍ച്ച് 31ന് അവസാനിച്ച സാമ്പത്തിക വര്‍ഷം (2021-22) കമ്പനിയുടെ അറ്റാദായം 45% വർദ്ധിച്ച് 46.29 കോടി രൂപയായി. സ്ഥാപനത്തിന്റെ സംയോജിത ആസ്തി 1994.21 കോടി രൂപയില്‍ നിന്ന് 2498.60 കോടി രൂപയായി വർദ്ധിച്ചു.

മുന്‍വര്‍ഷം 368.22 കോടി രൂപയായിരുന്ന സ്ഥാപനത്തിന്റെ പ്രവര്‍ത്തന വരുമാനം 16.49% വാര്‍ഷിക വര്‍ദ്ധനവോടെ 428.95 കോടി രൂപയിലെത്തി. സ്ഥാപനം നിഷ്‌ക്രിയ ആസ്തി നിലയും മെച്ചപ്പെടുത്തി.സ്ഥാപനത്തിന്റെ  മൊത്ത നിഷ്‌ക്രിയ ആസ്തി 0.61% വും അറ്റ നിഷ്‌ക്രിയ ആസ്തി 0.52% വുമാണ്. 2021-22 വര്‍ഷത്തില്‍ കടപ്പത്ര വിതരണത്തിലൂടെ 243 കോടി രൂപയും സമാഹരിച്ച മുത്തൂറ്റ് മിനി ഫിനാന്‍സിയേഴ്‌സ് മെച്ചപ്പെട്ട ക്രെഡിറ്റ് റേറ്റിങും നേടി.

കോവിഡ് സൃഷ്ടിച്ച പ്രതിബന്ധങ്ങക്കിടയിലും ഈ സാമ്പത്തിക വര്‍ഷം  പ്രതീക്ഷാവഹമായ പ്രകടനം കാഴ്ചവെക്കാന്‍ സാധിച്ചതായി മുത്തൂറ്റ് മിനി ഫിനാന്‍സിയേഴ്‌സ് ലിമിറ്റഡ് മാനേജിങ് ഡയറക്ടര്‍ മാത്യൂ മുത്തൂറ്റ് പറഞ്ഞു. 'ബിസിനസിലും ലാഭസാധ്യതയിലും കാര്യമായ വളര്‍ച്ച കൈവരിക്കുന്നതിലും എക്കാലത്തേയും ഉയര്‍ന്ന വാര്‍ഷിക നേട്ടം കൊയ്യുന്നതിലും കമ്പനി വിജയിച്ചുവെന്നും പുതിയ കാലത്തിന് അനുയോജ്യമായ തരത്തില്‍ ഞങ്ങളുടെ ഡിജിറ്റല്‍ പ്ലാറ്റ്‌ഫോം നവീകരിക്കുകയും ശക്തിപ്പെടുത്തുകയും ചെയ്തുവെന്ന് കൂടി പറഞ്ഞ മാത്യൂ നവീന സൗകര്യങ്ങളോടെ ഞങ്ങളുടെ ഉപഭോക്താക്കളിലേക്ക് ഇടതടവില്ലാതെ സേവനങ്ങള്‍ എത്തിക്കാന്‍ ഇത് സഹായകമാകുമെന്നും  അഭിപ്രായപ്പെട്ടു.
source : asianetnews.com

Comments

    Leave a Comment