അയ്യപ്പനും കോശിയും എന്ന മലയാള ചിത്രത്തിന് നാല് അവര്‍ഡുകൾ. വിപുൽ ഷാ അധ്യക്ഷനായ ജൂറിയാണ് ജേതാക്കളെ പ്രഖ്യാപിച്ചത്.
ന്യൂഡൽഹി : 68മത് ദേശീയ ചലച്ചിത്ര പുരസ്ക്കാരങ്ങള്‍ (68th National Film Awards) പ്രഖ്യാപിച്ചു .
സൂര്യയും അജയ് ദേവ് ഗണും ആണ് മികച്ച നടന്മാർ ആയി തിരഞ്ഞെടുത്തപ്പോൾ അപർണ ബാലമുരളി മികച്ച നടിക്കുള്ള അവാർഡിന് അർഹയായി. തനാജി എന്ന ചിത്രത്തിലെ അഭിനയത്തിന് അജയ് ദേവ്ഗണും സൂരറൈ പോട്ര് എന്ന ചിത്രത്തിലെ അഭിനയത്തിന് സൂര്യയും മികച്ച നടനായി. സൂരറൈ പോട്രിലെ അഭിനയത്തികവാണ് അപർണ ബാലമുരളിക്ക് പുരസ്‌കാരം നേടിക്കൊടുത്തത്. അയ്യപ്പനും കോശിയിലെ അഭിനയത്തിന് ബിജു മേനോൻ സഹനടനുള്ള അവാർഡിന് അർഹനായി.
അന്തരിച്ച സംവിധായകൻ സച്ചിക്കാണ് ( അയ്യപ്പനും കോശിയും സംവിധായകൻ) മികച്ച സംവിധായകനുള്ള പുരസ്കാരം ലഭിച്ചത്. വിപുൽ ഷാ അധ്യക്ഷനായ ജൂറിയാണ് ജേതാക്കളെ പ്രഖ്യാപിച്ചത്.
അയ്യപ്പനും കോശിയും എന്ന മലയാള ചിത്രത്തിന് നാല് അവര്‍ഡുകൾ ലഭിച്ചു. മികച്ച സംവിധായകന്‍( സച്ചി), മികച്ച സഹനടന്‍( ബിജു മേനോന്‍), മികച്ച സംഘട്ടനം (മാഫിയ ശശി), മികച്ച പിന്നണി ഗായിക(നഞ്ചിയമ്മ), എന്നിവായാണ് ചിത്രത്തിന് ലഭിച്ച പുരസ്കാരങ്ങള്‍. സെന്ന ഹെഗ്ഡെ സംവിധാനാം ചെയ്ത 'തിങ്കളാഴ്‍ച നിശ്ചയം' ആണ് മികച്ച മലയാള സിനിമ. മലയാള ചലച്ചിത്രം 'വാങ്കി'ന് ദേശീയ ചലച്ചിത്ര അവാര്‍ഡില്‍ പ്രത്യേക പരാമര്‍ശം ലഭിച്ചു.
ശാലിനി ഉഷ നായരും സുധാ കൊങ്കരയും സൂരറൈ പോട്രിലൂടെ മികച്ച തിരക്കഥാകൃത്തുക്കള്‍ക്കുള്ള അവാർഡ് നേടി
മികച്ച സംഗീത സംവിധായകനുള്ള അവാര്‍ഡ് ജീ വി പ്രകാശ് കുമാര്‍ ('സൂരറൈ പോട്രി) നേടി.
നോണ്‍ ഫീച്ചര്‍ വിഭാഗത്തില്‍ മികച്ച ചിത്രം ശോഭ തരൂര്‍ ശ്രിനിവാസന്‍ സംവിധാനം ചെയ്ത റാപ്‌സഡി ഓഫ് റയിന്‍സ്- ദ മണ്‍സൂണ്‍ ഓഫ് കേരളയ്ക്ക് ലഭിച്ചു. ഇതേ വിഭാഗത്തില്‍ മികച്ച ഛായാഗ്രാഹന്‍ നിഖില്‍ എസ് പ്രവീണ്‍ ശബ്ദിക്കുന്ന കലപ്പ എന്ന ചിത്രത്തിന് ലഭിച്ചു.
അനൂപ് രാമകൃഷ്‍ണന്‍ എഴുതിയ എംടി: അനുഭവങ്ങളുടെ പുസ്‍തകം മികച്ച പുസ്‍തകമായി തെരഞ്ഞെടുക്കപ്പെട്ടു.
മികച്ച വിദ്യാഭ്യാസ ചിത്രം 'ഡ്രീമിംഗ് ഓഫ് വേര്‍ഡ്സ്' (നന്ദൻ).
വിഷ്ണു ഗോവിന്ദ് ശ്രീശങ്കര്‍ എന്നിവര്‍ക്ക് ശബ്ദമിശ്രണത്തിനുള്ള(മാലിക്) അവാര്‍ഡ് ലഭിച്ചു.
എസ് തമന്‍, ജി വി പ്രകാശ് എന്നിവര്‍ മികച്ച സംഗീത സംവിധായകർ ആയി.
മധ്യപ്രദേശ് മികച്ച ചലച്ചിത്ര സൌഹൃദ സംസ്ഥാനമായി തെരഞ്ഞെടുക്കപ്പെട്ടു.രജതകമലവും സർട്ടിഫിക്കറ്റുമാണ് പുരസ്കാരം ലഭിക്കുന്നത്. ഈ വിഭാഗത്തിൽ പ്രത്യേക പുരസ്കാരം ഉത്തരാഖണ്ഡ്, ഉത്തർപ്രദേശ് എന്നീ സംസ്ഥാനങ്ങൾ സ്വന്തമാക്കി.
Comments