പുതിയ പക്കേജുമായി നെറ്റ്ഫ്ലിക്സ്; ലക്ഷ്യം കൂടുതൽ പുതിയ അംഗങ്ങള്‍.

Netflix with new package; Target more new members.

നിലവിൽ 222 ദശലക്ഷം വരിക്കാരുള്ള ഏറ്റവും വലിയ സ്ട്രീമിംഗ് പ്ലാറ്റ്ഫോമുകളില്‍ ഒന്നാണ് നെറ്റ്ഫ്ലിക്സ് എങ്കിലും 2022 ന്റെ ആദ്യ പാദത്തിൽ പണമടച്ചുള്ള വരിക്കാരുടെ എണ്ണം കുത്തനെ കുറഞ്ഞിരുന്നു.

പരസ്യങ്ങള്‍ ഉള്‍പ്പെടുന്ന സബ്‌സ്‌ക്രിപ്‌ഷൻ പ്ലാനുകൾഉടൻ പുറത്തിറക്കുമെന്ന് നെറ്റ്ഫ്ലിക്സ് കമ്പനി സിഇഒ ടെഡ് സരൻഡോസ് സ്ഥിരീകരിച്ചു. 

പരസ്യ-പിന്തുണയുള്ള പ്ലാനുകൾ കൂടുതല്‍ വിലകുറഞ്ഞതായതിനാൽ  ഇപ്പോൾ കമ്പനിക്ക് കാര്യങ്ങൾ കുറച്ചുകൂടി മികച്ചതാക്കാൻ കഴിയും എന്നാണ് നെറ്റ്ഫ്ലിക്സ്  പ്രതീക്ഷിക്കുന്നത്. നെറ്റ്ഫ്ലിക്സ് യൂസര്‍ബേസ്  കൂടുതല്‍ രാജ്യങ്ങളിലേക്ക് വളര്‍ത്താന്‍ സാധിക്കാത്തതിന്‍റെ പ്രധാന കാരണം നെറ്റ്ഫ്ലികസിന്റെ കൂടിയ ചിലവാണെന്ന്  നെറ്റ്ഫ്ലിക്സ് തന്നെ തിരിച്ചറിഞ്ഞിരിക്കുന്നു. 

കാൻ ലയൺസ് പരസ്യമേളയിലെ അഭിമുഖത്തിലാണ് തങ്ങളുടെ പട്ടികയിൽ ഒരു പരസ്യ-പിന്തുണയുള്ള പദ്ധതിയുണ്ടെന്നാണ് കമ്പനി സിഇഒ ടെഡ് സരൻഡോസ് സ്ഥിരീകരിച്ചത്. ഈ വർഷം അവസാനത്തോടെ പ്ലാനുകൾ അവതരിപ്പിക്കാൻ കമ്പനി പദ്ധതിയിടുന്നതായി ന്യൂയോർക്ക് ടൈംസിന്റെ റിപ്പോർട്ട് സ്ഥിരീകരിച്ചിട്ടുണ്ട്.

നെറ്റ്ഫ്ലിക്സ് വളരെ ചെലവേറിയതാണെന്നും  പരസ്യം ചെയ്യുന്നത് എനിക്ക് പ്രശ്‌നമല്ലെന്നും പറയുന്ന ഒരു വലിയ ഉപഭോക്തൃ വിഭാഗത്തെ ഞങ്ങൾ  ഇതുവരെ അവഗണിക്കുകയായിരുന്നുവെന്ന് കാൻസ് ലയൺസ് സ്റ്റേജിൽ സരണ്ടോസ് പറഞ്ഞു. എല്ലാ നെറ്റ്ഫ്ലിക്സ് ഉപയോക്താക്കളും ഈ പരസ്യങ്ങള്‍ കാണേണ്ട ആവശ്യമില്ല എന്നും, എന്നാൽ കുറഞ്ഞ ചിലവില്‍ നെറ്റ്ഫ്ലിക്സ് കാണണം എന്ന് ആഗ്രഹിക്കുകയും, പരസ്യം കണ്ടാല്‍ കുഴപ്പമില്ല എന്ന് പറയുന്ന ഉപയോക്താക്കളെയാണ് ഞങ്ങള്‍ തേടുന്നത് എന്നും  കമ്പനി സിഇഒ ടെഡ് സരൻഡോസ്  പറയുന്നു. 

പണമടച്ച് നെറ്റ്ഫ്ലിക്സ് കാണുന്നവരുടെ എണ്ണം അടുത്തിടെയായി കുത്തനെ കുറഞ്ഞുവരുന്നതിനാൽ കൂടുതല്‍ വരിക്കാരെ ചേര്‍ക്കേണ്ടത് അത്യവശ്യമാണ്. സബ്സക്രൈബേര്‍സിന്‍റെ എണ്ണത്തിലെ കുറവ് നെറ്റ്ഫ്ലിക്സിന്‍റെ സാമ്പത്തിക വളര്‍ച്ചയെ കാര്യമായി ബാധിച്ചിട്ടുണ്ട്. കഴിഞ്ഞ ആറുമാസത്തിനുള്ളിൽ 300 ഓളം ജീവനക്കാരെയാണ്  നെറ്റ്ഫ്ലിക്സ് പിരിച്ചുവിട്ടത്. നിലവിൽ 222 ദശലക്ഷം വരിക്കാരുള്ള ഏറ്റവും വലിയ സ്ട്രീമിംഗ് പ്ലാറ്റ്ഫോമുകളില്‍ ഒന്നാണ് നെറ്റ്ഫ്ലിക്സ് എങ്കിലും 2022 ന്റെ ആദ്യ പാദത്തിൽ പണമടച്ചുള്ള വരിക്കാരുടെ എണ്ണം കുത്തനെ കുറഞ്ഞിരുന്നു. വരിക്കാരുടെ നഷ്ടം മൂലമുണ്ടായ പ്രഹരം, സ്ട്രീമിംഗ് ഭീമന്റെ ബിസിനസിനെ മാത്രമല്ല ബാധിച്ചത്, നിരവധി ജീവനക്കാർക്ക് നെറ്റ്ഫ്ലിക്സിലെ ജോലി വരെ ഉപേക്ഷിക്കേണ്ടി വന്നു.

Comments

    Leave a Comment