കാര്‍ഷികോപരണങ്ങള്‍ക്കുള്ള വായ്പ: ആക്സിസ് ബാങ്ക് വിഎസ്ടി ടില്ലേഴ്സ് ട്രാക്ടേഴ്സുമായി സഹകരിക്കുന്നു

Axis Bank collaborates with VST Tillers Tractors

ബാങ്കിന്‍റെ രാജ്യവ്യാപകമായുള്ള 5370-ല്‍ പരം ശാഖകളിലൂടെയും ഈ സഹായം ലഭ്യമാകും.

കൊച്ചി: കര്‍ഷകര്‍ക്ക് ട്രാക്ടറുകളും കാര്‍ഷിക ഉപകണങ്ങളും വാങ്ങുന്നതിനുള്ള സാമ്പത്തിക സഹായം നല്‍കാനായി ആക്സിസ് ബാങ്ക് മുന്‍നിര കാര്‍ഷിക ഉപകണ നിര്‍മാതാക്കളായ വിഎസ്ടി ടില്ലേഴ്സ് ട്രാക്ടേഴ്സുമായി ധാരണാപത്രം ഒപ്പു വെച്ചു. 

ഈ ധാരണ പ്രകാരം വിഎസ്ടിയുടെ ഉപഭോക്താക്കള്‍ക്ക് ആക്സിസ് ബാങ്ക് സാമ്പത്തിക സഹായം ലഭ്യമാക്കും. ബാങ്കിന്‍റെ രാജ്യവ്യാപകമായുള്ള 5370-ല്‍ പരം ശാഖകളിലൂടെയും ഈ സഹായം ലഭ്യമാകും.  

ആക്സിസ് ബാങ്ക് ഫാം മെക്കനൈസേഷന്‍ ബിസിനസ് മേധാവി രാജേഷ് ധാഗെ, വിഎസ്ടി ടില്ലേഴ്സ് ട്രാക്ടേഴ്സ് സിഇഒ ആന്‍റണി ചെറുകര എന്നിവരാണ് ധാരണാ പത്രം ഒപ്പുവെച്ചത്. ആക്സിസ് ബാങ്ക് റീട്ടെയില്‍ അസറ്റ്സ് ഭാരത് ബാങ്കിങ് മേധാവി രാമസ്വാമി ഗോപാലകൃഷ്ണന്‍, വിഎസ്ടി ടില്ലേഴ്സ് ട്രാക്ടേഴ്സ് മാനേജിങ് ഡയറക്ടര്‍ വി ടി രവീന്ദ്ര എന്നിവര്‍ സംബന്ധിച്ചു. 

രാജ്യത്തെ ദശലക്ഷക്കണക്കിനു വരുന്ന കര്‍ഷകരുടെ ജീവിതത്തില്‍ അര്‍ത്ഥവത്തായ സ്വാധീനം ചെലുത്തുന്ന വിധത്തിലാണു തങ്ങളുടെ പ്രവര്‍ത്തനങ്ങളെന്ന് ആക്സിസ് ബാങ്ക് ഭാരത് ബാങ്കിങ് മേധാവിയും എക്സിക്യൂട്ടീവ് ഡയറക്ടറുമായ മുനീഷ് ഷര്‍ദ പറഞ്ഞു.

തങ്ങളുടെ നവീനമായ കാര്‍ഷികോപരണങ്ങള്‍ കര്‍ഷകര്‍ക്ക് കൂടുതല്‍ ലഭ്യമാക്കുന്ന വിധത്തില്‍ ആക്സിസ് ബാങ്കുമായി സഹകരണത്തിൽ ഏര്‍പ്പെടുന്നതില്‍ ആഹ്ലാദമുണ്ടെന്ന് വിഎസ്ടി ടില്ലേഴ്സ് ട്രാക്ടേഴ് സിഇഒ ആന്‍റണി ചെറുകര പറഞ്ഞു.

Comments

    Leave a Comment