ഒബെൻ ഇലക്ട്രിക് ബൈക്കുകൾ കേരള വിപണിയിൽ.

Oben Electric Bikes now in Kerala ഒബെൻ ഇലക്‌ട്രിക് സ്ഥാപകയും സിഇഒയുമായ മധുമിത അഗർവാൾ

കൊച്ചിയിലും തിരുവനന്തപുരത്തും പുതിയ ഡീലർഷിപ്പ് ഷോറൂമുകൾ

ഹോംഗ്രൗൺ പെർഫോമൻസ് ഇലക്ട്രിക് മോട്ടോർസൈക്കിൾ ബ്രാൻഡായ ഒബെൻ ഇലക്ട്രിക് ബൈക്കുകളുടെ വില്പന കേരള വിപണിയിലേക്കും വ്യാപിപ്പിക്കുന്നതിൻറെ ഭാഗമായി കൊച്ചിയിലും തിരുവനന്തപുരത്തും പുതിയ ഡീലർഷിപ്പ് ഷോറൂമുകൾ തുറന്നു.

കൊച്ചിയിൽ കോസ്മോ ഡ്രൈവ്സും, തിരുവനന്തപുരത്ത് എമിഷൻഫ്രീ വെഹിക്കിൾസുമായി സഹകരിച്ചാണ് ഒബെൻ ഇലക്ട്രിക് ഡീലർഷിപ്പ് ഷോറൂമുകൾ ആരംഭിച്ചിരിക്കുന്നത്. ഓരോ ഷോറൂമുകളും ഒബെൻ കെയർ സേവന കേന്ദ്രങ്ങളായിട്ടുകൂടിയാകും പ്രവർത്തിക്കുക. കൂടാതെ എൻഡ്-ടു-എൻഡ് സർവീസിംഗ്, സ്പെയർ പാർട്സ് സഹായം, അന്താരാഷ്ട്ര നിലവാരത്തിലുള്ള ഉപഭോക്തൃ അനുഭവം എന്നിവയും കമ്പനി വാഗ്ദാനം ചെയ്യുന്നു. ഫ്യൂച്ചറിസ്റ്റിക് ഡിസൈനും അഡ്വാൻസ്ഡ് കസ്റ്റമർ ഇൻററാക്ഷൻ ടെക്നോളജിയും ഉപയോഗിച്ച് സമഗ്രമായ ഉൽപ്പന്ന വിവരങ്ങൾക്കും സംവേദനാത്മക അനുഭവങ്ങൾക്കും പ്രത്യേക സോണുകൾ ഷോറൂമുകളിലുണ്ടാകും. തടസ്സങ്ങളില്ലാത്ത ഉപഭോക്തൃ സേവനം ഉറപ്പാക്കിക്കൊണ്ടാണ് ഒബെൻ ഇലക്ട്രിക്കിൻറെ ശൃംഖല ശക്തിപ്പെടുത്തുന്നത്.

കേരളത്തിലുടനീളമുള്ള ഉപഭോക്താക്കൾക്ക് മികച്ച സേവനവും പിന്തുണയും നൽകുന്നതിനുള്ള പ്രതിബദ്ധതയും കമ്പനി ഉറപ്പ് നൽകുന്നുണ്ട്. ബാംഗ്ളൂരിൽ ആരംഭിച്ച നാല് ഷോറൂമുകളും വിജയകരമായി പ്രവർത്തിക്കുന്നതിന് പിന്നാലെയാണ്  കമ്പനി കേരള വിപണിയിലേക്ക് പ്രവേശിച്ചത്.

ഇലക്ട്രിക് ഇരുചക്രവാഹന പ്രേമികൾക്ക് രാജ്യത്തെ ഏറ്റവും സുരക്ഷിത ഇലക്ട്രിക് മോട്ടോർ ബൈക്കുകളിലൊന്നായി വിശേഷിപ്പിക്കപ്പെടുന്ന  "ഒബെൻ റോർ'' (Oben Rorr) കമ്പനിയുടെ മുൻനിര ഇലക്ട്രിക് മോട്ടോർസൈക്കിളാണ്.8 kW IPMSM മോട്ടോറാണ് റോറിൻ്റെ സവിശേഷത. 3 സെക്കൻഡിനുള്ളിൽ 0-40 kmph ൽ നിന്ന് 100 kmph വേഗത കൈവരിക്കുന്നു.

എൽഎഫ്പി സെൽ സാങ്കേതികവിദ്യ ഉപയോഗിച്ചിരിക്കുന്നതിനാൽ ഇരട്ട ബാറ്ററി ലൈഫും ഉയർന്ന താപ പ്രതിരോധവും മികച്ച സുരക്ഷയും ഉറപ്പാക്കുന്നു. ഇന്ത്യയിലെ ഇലക്ട്രിക് ഇരുചക്രവാഹനങ്ങളിൽ ഏറ്റവും ദൈർഘ്യമേറിയ 187 കിലോമീറ്റർ (IDC) വേഗതയുടെ റേഞ്ചും ഈ ബൈക്കിനുണ്ട്. 

മൂന്ന് വർഷം അല്ലെങ്കിൽ 50,000 കി മി വരെ ബാറ്ററിക്കും മൂന്ന് വർഷം മോട്ടോറിനും വാറണ്ടിയും മൂന്ന് സൗജന്യ സർവ്വീസുകളും കമ്പനി വാഗ്‌ദാനം ചെയ്യുന്നുണ്ട്. 

എക്‌സ് ഷോറൂം പ്രാരംഭ വില 1,49,999 രൂപ.

പ്രതിവർഷം ഒരു ലക്ഷത്തോളം ഇവി ഇരുചക്രവാഹനങ്ങൾ വിറ്റഴിക്കപ്പെടുന്നതിനാൽ കേരളത്തിലെ തഴച്ചുവളരുന്ന ഈ മേഖല ഒബെൻ ഇലക്ട്രിക്കിന് ഗണ്യമായ ബിസിനസ്സ് അവസരങ്ങൾ നൽകുമെന്ന് പ്രതീക്ഷിക്കുന്നതായി ഒബെൻ ഇലക്ട്രിക് സ്ഥാപകയും സിഇഒയുമായ മധുമിത അഗർവാൾ പറഞ്ഞു. 

ഡൽഹി, പൂനെ വിപണികളിലേക്കുള്ള പ്രവേശിച്ചതിനൊപ്പം ഈ വർഷാവസാനത്തോടെ ഇന്ത്യയിലെ 12 നഗരങ്ങളിലായി 50 ഷോറൂമുകളുടെയും സർവീസ് സെൻററുകളുടെയും ശൃംഖല സ്ഥാപിക്കാനും കമ്പനിക്ക്  പദ്ധതിയുണ്ടെന്നും അവർ അറിയിച്ചു.

Comments

    Leave a Comment