പ്രീ സെയിൽ ബിസിനസിൽ പണം വാരി തുടങ്ങി ടർബോ ; ​മുന്നിലുള്ളത് 5 സിനിമകൾ മാത്രം

Mammootty movie turbo ticket booking

ടർബോയുടെ പ്രീ സെയിൽ ബിസിനസ് കണക്കുകളാണ് പ്രമുഖ ട്രേഡ് അനലിസ്റ്റുകൾ പുറത്തുവിട്ടിരിക്കുന്നത്.

മലയാള സിനിമാസ്വാദകർ ഒന്നടങ്കം കാത്തിരിക്കുന്ന മമ്മൂട്ടി സിനിമ "ടർബോ" റിലീസിന് മുന്നേ തന്നെ പണം വരുകയാണ്.

വൈശാഖ് സംവിധാനം ചെയ്യുന്ന, ഒരിടവേളയ്ക്ക് ശേഷം മമ്മൂട്ടി നായകനായി എത്തുന്ന മാസ്സ് ആക്ഷൻ- കോമഡി ചിത്രം എന്നത് തന്നെയാണ് ഇതിന് പ്രധാന കാരണം. മിഥുൻ മാനുവൽ തോമസിന്റെതാണ് തിരക്കഥ. ബിഗ് ബജറ്റിൽ ഒരുങ്ങുന്ന ചിത്രം വേഫറർ ഫിലിംസും ഓവർസീസ് ഡിസ്ട്രിബ്യൂഷൻ ട്രൂത്ത് ഗ്ലോബൽ ഫിലിംസും ചേർന്നാണ് ഡിസ്ട്രിബ്യൂഷൻ നടത്തുന്നത്.   

ചിത്രം റിലീസ് ചെയ്യാൻ ഇനിയും നാല് ദിവസം ബാക്കി** നിൽക്കെ തന്നെ ചിത്രം പണംവാരി തുടങ്ങിയെന്ന റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്. 
പ്രമുഖ ട്രേഡ് അനലിസ്റ്റുകൾ പുറത്തുവിട്ടിരിക്കുന്ന കണക്കുകൾ പ്രകാരം ടർബോയുടെ പ്രീ സെയിൽ ബിസിനസ് 1.3 കോടിയോളം രൂപയാണ്. അതും വെറും നാല് ദിവസത്തിൽ. 

നിലവിലെ കണക്കുകൾ പ്രകാരം പ്രീ സെയിൽ ബിസിനസിൽ ടർബോ ആറാം സ്ഥാനത്താണ്. വരും ദിവസങ്ങളിലെ കണക്കുകൾ കൂടി പുറത്തുവരുമ്പോൾ കേരള പ്രീ സെയിൽ ബിസിനസിൽ ഭേദപ്പെട്ടൊരു സ്ഥാനം ടർബോയ്ക്ക് നേടാനാകും എന്നാണ് ട്രാക്കന്മാർ പറയുന്നത്. 

നിലവിൽ കേരള പ്രീ സെയിൽ ബിസിനസിൽ മുന്നിലുള്ളത് മലൈക്കോട്ടൈ വാലിബൻ ആണ്. 2024ലെ കണക്കാണിത്. 

2024ലെ പ്രീ സെയിൽ ബിസിനസ്

01. മലൈക്കോട്ടൈ വാലിബൻ - 3.8 കോടി 
02. ആടുജീവിതം - 3.5 കോടി 
03. ആവേശം - 1.90 കോടി 
04. വർഷങ്ങൾക്കു ശേഷം - 1.43 കോടി 
05. മഞ്ഞുമ്മൽ ബോയ്സ് - 1.32 കോടി 
06. ടർബോ - 1.3 കോടി**
07. ​ഗുരുവായൂരമ്പല നടയിൽ -  1.25 കോടി 
08. ഭ്രമയു​ഗം - 1.2 കോടി 
09. മലയാളി ഫ്രം ഇന്ത്യ - 1.04 കോടി  
10. ഓസ്ലർ - 1 കോടി 

Comments

    Leave a Comment