സാന്റമോണിക്കയ്ക്ക് ഏഷ്യന്‍ റെക്കോര്‍ഡ്

Asian record for Santa Monica ഒറ്റത്തവണയായി ഏറ്റവും കൂടുതല്‍ വിദ്യാര്‍ത്ഥികളെ ഉപരിപഠനത്തിന് ഇന്ത്യയില്‍ നിന്നും കാനഡയിലേയ്ക്ക് അയക്കുന്നതിലൂടെ ഏഷ്യ ബുക്ക് ഓഫ് റെക്കോര്‍ഡ്‌സില്‍ ഇടം പിടച്ചതിന്റെ രേഖകള്‍ സാന്റമോണിക്ക സ്റ്റഡി എബ്രോഡ് സിഎംഡി ഡെന്നി തോമസ് വട്ടക്കുന്നേലിന് ഏഷ്യ ബുക്ക് ഓഫ് റെക്കോര്‍ഡ്‌സ് അഡ്ജൂഡിക്കേറ്റര്‍ ജസ്പ്രീത് കൗര്‍ ഗാന്ധി കൊച്ചിയില്‍ നടന്ന ചടങ്ങില്‍ കൈമാറുന്നു. ടി പി ശ്രീനിവാസന്‍, ഡോ. അലക്‌സാണ്ടര്‍ ജേക്കബ്,ഡോ. ജി. പ്രസന്നകുമാര്‍,എം. പി. ജോസഫ്,ഡോ. ബാബു സെബാസ്റ്റ്യന്‍,നൈസി ബിനു, തനുജ നായര്‍,ഐസക് ഫ്രാന്‍സിസ്,ജെയിംസ് മറ്റം തുടങ്ങിയവര്‍ സമീപം.

ഒറ്റ ഇന്‍ടേക്കില്‍, ഒറ്റ രാജ്യത്തേക്ക്, ഒരു രാജ്യത്തു നിന്ന് 7236 വിദ്യാര്‍ത്ഥികള്‍.ഏറ്റവും വലിയ പ്രീ ഡിപാര്‍ചര്‍ ബ്രീഫിങ്ങ് ഒരുക്കി സാന്റമോണിക്ക സ്റ്റഡി എബ്രോഡ് ഏഷ്യ ബുക്ക് ഓഫ് റെക്കോര്‍ഡ്‌സിലും, ഇന്ത്യ ബുക്ക് ഓഫ് റെക്കോര്‍ഡ്‌സിലും ഇടം നേടി

കൊച്ചി : വിദേശ വിദ്യാഭ്യാസത്തിന് വിദ്യാര്‍ത്ഥികളെ സഹായിക്കുന്ന രാജ്യത്തെ മുന്‍നിര സ്ഥാപനങ്ങളിലൊന്നായ സാന്റമോണിക്ക സ്റ്റഡി എബ്രോഡ് ഒറ്റ തവണയായി 7236 വിദ്യാര്‍ത്ഥികളെ കാനഡയിലേക്ക് അയച്ച് ചരിത്രം കുറിച്ചു. സെപ്റ്റംബര്‍ ഇന്‍ടേക്കിലേക്ക് ഇത്രയും സ്റ്റുഡന്റ് വിസകള്‍ക്ക് അപ്രൂവലുകള്‍ ലഭിച്ചു.

ഇന്ത്യയില്‍ നിന്നും കാനഡയിലേയ്ക്ക് ഒറ്റത്തവണയായി ഏറ്റവും കൂടുതല്‍ വിദ്യാര്‍ത്ഥികളെ ഉപരിപഠനത്തിന്  അയക്കുന്നത്  ഒരു ഏഷ്യന്‍ റെക്കോര്‍ഡ് ആണ്. കാനഡയിലേക്ക് പോകുന്നതിന് മുമ്പായി ഒരുക്കിയ പ്രീ ഡിപാര്‍ചര്‍ ബ്രീഫിങ്ങ് ഇത്തരത്തിലുള്ള ഏറ്റവും വലിയ ഇവന്റ് എന്ന നിലയില്‍ ഏഷ്യ ബുക്ക് ഓഫ് റെക്കോര്‍ഡ്‌സ്, ഇന്ത്യ ബുക്ക് ഓഫ് റെക്കോര്‍ഡ്‌സ് എന്നിവയില്‍ ഇടം പിടിച്ചു. രണ്ട് റെക്കോര്‍ഡ് ബുക്കുകളുടെയും പ്രതിനിധികള്‍ എറണാകുളം രാജിവ്ഗാന്ധി ഇന്‍ഡോര്‍ സ്‌റ്റേഡിയത്തില്‍ നടത്തിയ ഇവന്റ് വിലയിരുത്തലിനായി എത്തിയിരുന്നു. 
 
ഏഷ്യ ബുക്ക് ഓഫ് റെക്കോഡ്‌സ് അഡ്ജൂഡിക്കേറ്റര്‍ വിവേക് നായര്‍ റെക്കോര്‍ഡ് സ്ഥാപിച്ചതായി പ്രഖ്യാപിച്ചു. അഡ്ജൂഡിക്കേറ്റര്‍ ജസ്പ്രീത് കൗര്‍ ഗാന്ധി റെക്കോര്‍ഡ് രേഖകള്‍ കൈമാറി. സാന്റമോണിക്ക സ്റ്റഡി എബ്രോഡ് സിഎംഡി ഡെന്നി തോമസ് വട്ടക്കുന്നേല്‍ രേഖകള്‍ ഏറ്റുവാങ്ങി. 5000ല്‍ അധികം വിദ്യാര്‍ത്ഥികള്‍ പങ്കെടുത്ത നിരവധി പ്രീ ഡിപാര്‍ചര്‍ ബ്രീഫിങ്ങുകള്‍ സാന്റമോണിക്ക സ്റ്റഡി എബ്രോഡ് സംഘടിപ്പിച്ചിട്ടുണ്ട്. റെക്കോര്‍ഡ് മേക്കിങ് ഇവന്റ് ആദ്യമായാണ്.

യുഎസിലെ മുന്‍ ഇന്ത്യന്‍ അംബാസഡര്‍ ശ്രീ. ടി പി ശ്രീനിവാസന്‍, മുന്‍ കേരള ഡിജിപി ഡോ. അലക്‌സാണ്ടര്‍ ജേക്കബ് ഐപിഎസ്, മുന്‍ ഹരിയാന അഡീ. ചീഫ് സെക്രട്ടറി ഡോ. ജി. പ്രസന്നകുമാര്‍ ഐഎഎസ്,  കേരള മുന്‍ അഡീഷണല്‍ ചീഫ് സെക്രട്ടറി ശ്രീ. എം. പി. ജോസഫ് ഐഎഎസ്, എംജി, കണ്ണൂര്‍ സര്‍വകലാശാലകളുടെ മുന്‍ വൈസ് ചാന്‍സലര്‍ ഡോ. ബാബു സെബാസ്റ്റ്യന്‍ എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു റെക്കോര്‍ഡ് മേക്കിങ്ങ് ഇവന്റ്. സാന്റമോണിക്ക സ്റ്റഡി എബ്രോഡ് ഡയറക്ടര്‍ നൈസി ബിനു, സിഇഒ തനുജ നായര്‍, സാന്റമോണിക്ക ടൂര്‍സ് ആന്റ് ട്രാവല്‍സ് ഡയറക്ടര്‍ ഐസക് ഫ്രാന്‍സിസ്, വേദിക് ഐഎഎസ് അക്കാദമി സിഇഒ ജെയിംസ് മറ്റം എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.ലക്ഷക്കണക്കിന് വിദ്യാര്‍ത്ഥികളെ വിദേശ വിദ്യാഭ്യാസത്തിന് സഹായിക്കുന്ന സ്ഥാപനമാണ് സാന്റമോണിക്ക സ്റ്റഡി എബ്രോഡ്.

Comments

    Leave a Comment