സിൽവർലൈൻ പദ്ധതി : പുനരധിവാസപാക്കേജ് പ്രഖ്യാപിച്ചു

Silverline Project: Rehabilitation Package Announced

കെ - റയിൽ നടപ്പാക്കുന്ന തിരുവനന്തപുരം മുതൽ കാസർകോട് വരെയുള്ള അതിവേഗറയിൽ പദ്ധതിയായ സിൽവർ ലൈൻ പദ്ധതിയിൽ ഭൂമിയും വീടും നഷ്ടപ്പെടുന്നവർക്കുള്ള പുനരധിവാസപാക്കേജ് പ്രഖ്യാപിച്ചു.സിൽവർ ലൈൻ പദ്ധതിയുടെ സാമൂഹിക ആഘാത പഠനത്തിനുള്ള വിജ്ഞാപനം സർക്കാർ നേരത്തേ പുറത്തിറക്കിയിരുന്നു. കണ്ണൂര്‍ ജില്ലയിലാണ് ആദ്യപഠനം.

വിവാദങ്ങൾക്കിടയിലും കെ - റയിൽ നടപ്പാക്കുന്ന തിരുവനന്തപുരം മുതൽ കാസർകോട് വരെയുള്ള അതിവേഗറയിൽ പദ്ധതിയായ സിൽവർ ലൈൻ പദ്ധതിയുമായി ബന്ധപ്പെട്ട് മുന്നോട്ടു പോകുവാൻ തന്നെയാണ് സർക്കാർ ഉദ്ദേശിക്കുന്നത് ഇന്ന് വ്യക്തമാക്കിക്കൊണ്ട് പുനരധിവാസപാക്കേജ് പ്രഖ്യാപിച്ചു 

വീട് നഷ്ടപ്പെടുന്ന  വ്യക്തികൾ , ഭൂമി നഷ്ടപ്പെടുന്ന  വ്യക്തികൾ, ഭൂമിയും കെട്ടിടങ്ങളും നഷ്ടമാകുന്ന വാണിജ്യസ്ഥാനപനങ്ങൾ, വാടകക്കാർ തുടങ്ങി സർവ്വ മേഖലകളിലെയും പുനരധിവാസപാക്കേജുകൾക്ക്   പ്രത്യേകം തുക സർക്കാർ വിശദീകരിച്ചിട്ടുണ്ട്. കാലിത്തൊഴുത്ത് അടക്കം പൊളിച്ച് നീക്കിയാൽ എത്ര രൂപ നൽകുമെന്നും  ഈ പാക്കേജിൽ വ്യക്തമാക്കുന്നു.

വീട് നഷ്ടപ്പെട്ടാൽ - നഷ്ടപരിഹാരം + 4.6 ലക്ഷം രൂപ 
അല്ലെങ്കിൽ, നഷ്ടപരിഹാരം + 1.6 ലക്ഷം + ലൈഫ് മാതൃകയിൽ വീട്

വാസസ്ഥലം നഷ്ടപ്പെട്ട് ഭൂരഹിതരായ അതിദരിദ്രർക്ക് - നഷ്ടപരിഹാരം + 5 സെന്‍റ് ഭൂമി + ലൈഫ് മാതൃകയിൽ വീട് 
അല്ലെങ്കിൽ, നഷ്ടപരിഹാരം + 5 സെന്‍റ് ഭൂമി + 4 ലക്ഷം രൂപ 
അല്ലെങ്കിൽ, നഷ്ടപരിഹാരം + 10 ലക്ഷം രൂപ (6 ലക്ഷം രൂപയും നാല് ലക്ഷം രൂപയും)

വാണിജ്യസ്ഥാപനം നഷ്ടപ്പെടുന്ന ഭൂവുടമകൾ - നഷ്ടപരിഹാരം + 50,000 രൂപ

വാടകക്കെട്ടിടത്തിലാണെങ്കിൽ - 2 ലക്ഷം രൂപ

വാസസ്ഥലം നഷ്ടമായ വാടകക്കാർക്ക് - 50,000 രൂപ

കാലിത്തൊഴുത്ത് പൊളിച്ച് നീക്കിയാൽ - 25,000 - 50,000 രൂപ വരെ  

മുഖ്യമന്ത്രി, മന്ത്രിമാരും ജനപ്രതിനിധികളും രാഷ്ട്രീയപാർട്ടി പ്രതിനിധികളും മാധ്യമമേധാവികളും പൗരപ്രമുഖരും പങ്കെടുക്കുന്ന തിരുവനന്തപുരത്ത് വിളിച്ച് ചേർത്ത പരിപാടിയ്ക്ക് മുന്നോടിയായാണ് വാർത്താക്കുറിപ്പായി ലൈഫ് പുനരധിവാസ പാക്കേജ് പുറത്തുവിട്ടത്. പദ്ധതിയുടെ സാമൂഹിക ആഘാത പഠനത്തിനുള്ള വിജ്ഞാപനം നേരത്തേ തന്നെ സർക്കാർ പുറത്തിറക്കിയിരുന്നു. അതിരടയാളക്കല്ലിട്ട സ്ഥലങ്ങളിലാണ് ആദ്യം പഠനം നടത്തുക എന്ന് വിജ്ഞാപനത്തിൽ പറയുന്നു. കണ്ണൂര്‍ ജില്ലയിലാണ് ആദ്യപഠനം.

കെ റെയിലിനെതിരെ  ശക്തമായ പ്രക്ഷോഭമാണ് പ്രതിപക്ഷം നടത്തുന്നത്. എന്ത് എതിര്‍പ്പുണ്ടായാലും പദ്ധതിയില്‍ നിന്നും  പിന്മാറില്ലെന്ന നിലപാടിലുള്ള സർക്കാർ ഇടത് പക്ഷത്തോടൊപ്പമുള്ള കേരള ശാസ്ത്ര സാഹിത്യ പരിഷത്തിനെ വച്ച് വിശദമായ പാരിസ്ഥിതിക ആഘാത പഠനത്തിന് തുടക്കമിടുന്നത്.ഈ പദ്ധതി നടപ്പിലായാൽ കേരളം നേരിടുന്ന പാരിസ്ഥിതിക ആഘാതങ്ങളും, സ്റ്റാൻഡേർഡ് ഗേജ് വരുന്നതോടെ  റെയിൽ ശൃംഖലയിൽ സംഭവിക്കാവുന്ന സാമ്പത്തിക തകർച്ചയും ശാസ്ത്രസാഹിത്യ പരിഷത്ത് നേരത്തെ തയ്യാറാക്കിയ ആദ്യ റിപ്പോർട്ടിലുണ്ട്. കൂടാതെ സാമ്പത്തിക ആഘാതം കൂടി വിശദമായ ചർച്ചക്ക് വിധേയമാക്കണമെന്ന് പരിഷത്ത് ആവശ്യപ്പെടുന്നു. 

Comments

    Leave a Comment