വരാന്റ റെയ്സും ടാലൻറ് അക്കാദമിയും ഇനി ഒരുമിച്ച്...

Veranda Race and Talent Academy now together...

കേരളത്തിലെ ഉദ്യോഗാർത്ഥികൾക്ക് കൂടുതൽ ഗുണമേന്മയുള്ള പരിശീലനം ഉറപ്പ് നൽകി മത്സര പരീക്ഷകളിൽ ശക്തരാക്കുന്നതിനും വിശിഷ്ടമായ ജോലി ലഭിക്കുന്നതിന് യോഗ്യരാക്കാനും ഈ ഒത്തുചേരൽ സഹായിക്കുമെന്നു വരാന്ത റെയ്സ് സി ഇ ഒ സന്തോഷ് കുമാർ, ടാലൻറ് സ്ഥാപകൻ ഗിരീഷ് നെയ്യാർ എന്നിവർ പറഞ്ഞു.

കൊച്ചി:  തൊഴിൽ നേടുന്നതിനുള്ള മത്സര പരീക്ഷകൾക്ക് പരിശീലനം നൽകുന്ന രാജ്യത്തെ രണ്ട് പ്രമുഖ സ്ഥാപനങ്ങളായ വരാന്റ റെയ്സും  ടാലൻറ് അക്കാദമിയും കേരളത്തിലെ തങ്ങളുടെ സേവനങ്ങൾ വ്യാപിപ്പിക്കുന്നതിനായി പങ്കാളികളാകുന്നു. 
      
വരാന്റ ലേണിംഗ് സൊല്യൂഷൻസിൻറെ കീഴിലെ പബ്ലിക് ലിസ്റ്റഡ് എഡ്യൂക്കേഷൻ കമ്പനിയാണ് വരാന്ത റെയ്സ്. കേരള പി എസ് സി, ബാങ്കിംഗ്, ഇൻഷൂറൻസ്, റെയിൽവേ, സി എ തുടങ്ങിയ മത്സര പരീക്ഷകൾക്കും പ്രൊഫഷണൽ വൈദഗ്ധ്യം നേടാനും മെച്ചപ്പെടുത്താനുള്ള പരിശീലന പ്രോഗ്രാമുകൾ നടത്തുന്നതിനായി കൽപ്പാത്തി എജിഎസ് ഗ്രൂപ്പ് 2018 ൽ  സ്ഥാപിച്ചതും രാജ്യത്തുടനീളം പ്രവർത്തിക്കുന്നതുമായ പബ്ലിക് ലിസ്റ്റഡ് എഡ്യൂക്കേഷൻ ടെക്നോളജി സ്ഥാപനമാണ് വരാന്ത ലേണിംഗ് സൊലൂഷൻസ്. കേരളത്തിലെ ഉദ്യോഗാർത്ഥികൾക്ക് കൂടുതൽ ഗുണമേന്മയുള്ള പരിശീലനം ഉറപ്പ് നൽകി മത്സര പരീക്ഷകളിൽ ശക്തരാക്കുന്നതിനും വിശിഷ്ടമായ ജോലി ലഭിക്കുന്നതിന് യോഗ്യരാക്കാനും ഈ ഒത്തുചേരൽ സഹായിക്കുമെന്നു വരാന്ത റെയ്സ്  സി ഇ ഒ സന്തോഷ് കുമാർ പറഞ്ഞു. 

കഴിഞ്ഞ 15 ലധികം വർഷങ്ങളായി സംസ്ഥാനത്ത് വിവിധ പരീക്ഷ പരിശീലന കോച്ചിംഗ് സെൻററുകൾ നടത്തുകയും അനുബന്ധ പ്രസിദ്ധീകരണങ്ങൾ പ്രസിദ്ധീകരിക്കുകയും ചെയ്യുന്ന സ്ഥാപനമാണ് ടാലൻറ് അക്കാദമി ആൻഡ് പബ്ലിക്കേഷൻസ്. 2022-23 ലെ കേരള പി എസ് സി പരീക്ഷകളിൽ 10,000-ൽ പരം വിദ്യാർഥികൾ യോഗ്യത നേടിയതായും 2023-24 ൽ 15000 വിദ്യാർത്ഥികൾക്ക് സർക്കാർ ജോലികൾ നേടുന്നതിന് യോഗ്യത നേടിക്കൊടുക്കാനാണ് ലക്ഷ്യമിടുന്നതെന്നും ടാലൻറ് സ്ഥാപകൻ ഗിരീഷ് നെയ്യാർ അറിയിച്ചു.

Comments

    Leave a Comment