കഴിഞ്ഞ മാസം മികച്ച വിൽപ്പന നേടിയ 10 സ്‍കൂട്ടറുകൾ....

Top-10 best selling Scooters in May 2024 Representative Image

നിങ്ങളുടെ പ്രിയ വാഹനങ്ങൾ 2024 മെയ് മാസത്തിൽ നടത്തിയ വിൽപ്പനകളെ അറിയാം...

ഇന്ത്യൻ സ്‍കൂട്ടർ വിപണി ഗണ്യമായ വളർച്ച രേഖപ്പെടുത്തിയ മാസമാണ് കഴിഞ്ഞു പോയത്. കഴിഞ്ഞ വർഷം ഇതേ കാലയളവിലെ അപേക്ഷിച്ച് 25.74% വളർച്ചയാണ് വിപണി രേഖപ്പെടുത്തിയത്.

2024 മെയ് മാസത്തിൽ സ്കൂട്ടറുകളുടെ മൊത്തവിൽപ്പന 5,16,110 യൂണിറ്റിലെത്തി, 2023 മെയ് മാസത്തെ അപേക്ഷിച്ച് 25.74% വളർച്ചയാണിത്. 2023 മെയ് മാസത്തിൽ ആകെ വിറ്റത് 4,10,455 യൂണിറ്റുകലായിരുന്നു. 

2024 മെയ് മാസത്തിൽ വിൽപ്പന ചാർട്ടുകളിൽ മുന്നിലെത്തിയ 10 സ്‍കൂട്ടറുകളുടെ വിൽപ്പന നിലവാരം പരിശോധിക്കാം.

ഒന്നാമൻ ആക്ടിവ തന്നെ 

പതിവുപോലെ 216,352 യൂണിറ്റ് വിൽപ്പനയുമായി ഹോണ്ട ആക്ടീവ ഒന്നാം സ്ഥാനത്ത് തുടർന്നു. ഇത് 6.39 ശതമാനം വാർഷിക വളർച്ചയാണ്. ആക്ടിവയുടെ വിപണി വിഹിതം 41.92% ആയി വർദ്ധിച്ചു. 

ടിവിഎസ് ജൂപ്പിറ്റർ 

75,838 യൂണിറ്റ് വിൽപ്പനയോടെ 31.44% വാർഷിക വളർച്ച കൈവരിച്ച ടിവിഎസ് ജൂപിറ്റർ വില്പനയിൽ രണ്ടാം സ്ഥാനത്തെത്തി. ഈ മോഡലിന്റെ വിപണി വിഹിതം  14.69% ആണ്.

സുസുക്കി ആക്‌സസ്

64,812 യൂണിറ്റുകളുടെ വിൽപ്പനയോടെ, 41.06% വാർഷിക വളർച്ച പ്രകടമാക്കിയ മൂന്നാം സ്ഥാനം കരസ്ഥമാക്കിയ സുസുക്കി ആക്‌സസിന് 12.56% വിപണി വിഹിതമുണ്ട്.

ഓല ഇലക്ട്രിക്

37,225 യൂണിറ്റുകളുടെ വിൽപ്പനയോടെ  7.21% വിപണി വിഹിതമുള്ള ഓല ഇലക്ട്രിക്കിൻ്റെ S1 മോഡൽ കൂടുതൽ ജനപ്രിയമായി. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 29.51% കൂടുതൽ വില്പന രേഖപ്പെടുത്തി ഈ മോഡൽ വില്പനയിൽ നാലാം സ്ഥാനം കരസ്ഥമാക്കി  .

ടിവിഎസ് എൻടോർക്ക്

2024 മെയ് മാസത്തിൽ 29,253 യൂണിറ്റുകൾ വിറ്റഴിച്ചതുവഴി 5.67% വിപണി വിഹിതമുള്ള സ്‌പോർടി ടിവിഎസ് എൻടോർക്ക്  6.16 ശതമാനം പ്രതിവർഷം വളർച്ച രേഖപ്പെടുത്തി.

ഹോണ്ട ഡിയോ

കഴിഞ്ഞ മാസം 29,041 യൂണിറ്റുകളുടെ വിൽപ്പന കൈവരിച്ച ഹോണ്ട ഡിയോക്ക് 5.63  ശuതമാനം വിപണി വിഹിതമാണുള്ളത്.

സുസുക്കി ബർഗ്മാൻ 
 
90.77 ശതമാനം വളർച്ച രേഖപ്പെടുത്തിയ സുസുക്കി ബർഗ്മാൻ 19,523 യൂണിറ്റുകളുടെ വിൽപ്പനയോടെയാണ് ആദ്യ10 -ൽ ഇടം പിടിച്ചത്. ഈ മാക്സി-സ്കൂട്ടറിന് 3.78 ശതമാനം വിപണി വിഹിതമുണ്ട്.

ടിവിഎസ് ഐക്യൂബ്

വിൽപ്പനയിൽ നേരിയ ഇടിവ് നേരിട്ടുവെങ്കിലും 17,230 യൂണിറ്റുകളുടെ വിൽപ്പനയോടെ ടിവിഎസ് ഐക്യൂബ്  പട്ടികയിൽ ഇടം നേടി. വണ്ടിയുടെ വില്പനയിൽ 3.81% ഇടിവുണ്ടായിയെങ്കിലും വിപണി വിഹിതം 3.34% ആയി തുടർന്നു.

യമഹ റേ സെഡ് ആർ 

13,794 യൂണിറ്റുകൾ വില്പന നടത്തിയ യമഹ റേ സെഡ് ആർ  40.84 ശതമാനം  പ്രതിവർഷ ​​വളർച്ചയാണ് നേടിയത്. സെഡ് ആർ - ന് 2.67 ശതമാനം വിപണി വിഹിതമുണ്ട്. 

ബജാജ് ചേതക്ക്

വാർഷികാടിസ്ഥാനത്തിൽ 41.64 ശതമാനം വളർച്ച കൈവരിച്ച ബജാജ് ചേതക് 13,042 യൂണിറ്റുകളുടെ വില്പന നടത്തി.

Comments

    Leave a Comment