കുട്ടികളുടെ യന്ത്രരഹിത മാനസിക-ശാരീരിക ഉല്ലാസത്തിനായി സ്റ്റാർട്ടപ്പ് " കിഡ്സ് ക്യാപിറ്റൽ "

Kids Capital : Machine-free psycho-physical fun for children

നൂതനവും ചിന്തനീയവും രസകരവുമായ നിരവധി പ്രവർത്തനങ്ങൾക്കൊപ്പം കളിയുടെയും പഠനത്തിൻറെയും സംഗമ ഭൂമി കൂടിയാണ് കൊച്ചിയിലെ ഇരുമ്പനത്തെ കൊച്ചി - മധുര എൻ എച്ച് 85നോട് ചേർന്ന് സ്ഥിതി ചെയ്യുന്ന ഹൈ സ്ട്രീറ്റ് കാർണിവൽ മാളിൽ ബി ടെക് ബിരുദ ധാരിയായ ദീപാ രാജേന്ദ്രബാബു ഒരുക്കിയിരിക്കുന്ന ഈ കിഡ്സ് പാർക്ക്.

കൊച്ചി: സ്ക്രീനുകളിലും അമ്പരപ്പിക്കുന്ന ഡിജിറ്റിൽ മിഥ്യാധാരണകളിലും അടിമപ്പെട്ടു പോകുന്ന നവ യുഗത്തിലെ ബാല്യങ്ങളെ മോചിപ്പിച്ചെടുക്കാൻ യുവതിയായൊരു വീട്ടമ്മയുടെ മനസ്സിൽ കുരുത്തൊരു മോഹ സാഫല്യമാണ് പ്ലേ ഹൗസ് അമ്യൂസ്മെൻറ് സ്റ്റാർട്ടപ്പ് കമ്പനിയും അതിൻറെ " ദി കിഡ്സ് ക്യാപിറ്റൽ " എന്ന കുട്ടികളുടെ കളിസ്ഥല ബ്രാൻഡും.

രണ്ടു കുട്ടികളുള്ള വീട്ടമ്മയുടെ അനുഭവങ്ങളുടെ നേരറിവിൽ നിന്നും രൂപംകൊണ്ട ഈ യന്ത്ര രഹിത കളിയിടത്തിൽ കുട്ടികൾക്ക് സങ്കൽപ്പിക്കാനും, കളിക്കാനും, പരിധിയില്ലാതെ  ആസ്വദിച്ച് മാനസിക ശാരീരിക ഉല്ലാസത്തിനും വളർച്ചയ്ക്കും ഇവിടെ അവസരമുണ്ട്. ഇതിലൂടെ മാതാപിതാക്കൾക്ക് തങ്ങളുടെ മക്കളെ ഫോൺ, കമ്പ്യൂട്ടർ, ടിവി ഗെയിമുകളിൽ നിന്നും മുക്തരാക്കാൻ സഹായിക്കും. പൂർണ്ണമായും ശീതികരിച്ച കിഡ്സ് ക്യാപിറ്റലിൽ രുചികരമായ ഭക്ഷണം ആസ്വദിച്ചു കുട്ടികളുടെ ജന്മദിനം, കിറ്റി പാർട്ടീസ് തുടങ്ങിയ ആഘോഷ പരിപാടികൾ നടത്താവുന്ന പാർട്ടി ഏരിയ കുട്ടികളുടെയും മുതിർന്നവരുടെയും ഓർമ്മകളിൽ എക്കാലവും അത്ഭുതത്തോടെ തങ്ങിനിൽക്കും. 

നൂതനവും ചിന്തനീയവും രസകരവുമായ നിരവധി പ്രവർത്തനങ്ങൾക്കൊപ്പം കളിയുടെയും പഠനത്തിൻറെയും സംഗമ ഭൂമി കൂടിയാണ് കൊച്ചിയിലെ  ഇരുമ്പനത്തെ കൊച്ചി - മധുര എൻ എച്ച് 85നോട് ചേർന്ന് സ്ഥിതി ചെയ്യുന്ന ഹൈ സ്ട്രീറ്റ് കാർണിവൽ മാളിൽ ബി ടെക് ബിരുദ ധാരിയായ ദീപാ രാജേന്ദ്രബാബു  ഒരുക്കിയിരിക്കുന്ന ഈ കിഡ്സ് പാർക്ക്. വിശാലമായ യന്ത്ര രഹിത പ്ലേ ഏരിയ, സുരക്ഷിതവും സൂപ്പർവൈസ്ഡുമായ കളികൾ, അന്താരാഷ്ട്ര ശുചിത്വ - സുരക്ഷ മാനദണ്ഡങ്ങൾ, ഭാവനയുടെയും സർഗാത്മകതയുടെയും ലോകം, സ്വാദിഷ്ടമായ ഫുഡ് കഫെ, പാർട്ടി ഹാൾ എന്നിവ കമ്പനി വാഗ്‌ദാനം ചെയ്യുന്ന സൗകര്യങ്ങളിൽ ചിലതു മാത്രമാണെന്ന് ദീപ രാജേന്ദ്രബാബു പത്രസമ്മേളനത്തിൽ പറഞ്ഞു. 

സൂപ്പർവൈസർമാരുടെ നിരന്തരമായ നിരീക്ഷണം, ഉന്നത ഗുണനിലവാരമുള്ള  വസ്തുക്കളാൽ നിർമ്മിച്ച കളി ഉപകരണങ്ങൾ, പ്രായവ്യത്യാസം അനുസരിച്ചുള്ള കളിസ്ഥലങ്ങൾ, സുരക്ഷ മാർഗ്ഗ നിർദ്ദേശ സൂചികകൾ, ക്യാമറ നിരീക്ഷണ സംവിധാനം തുടങ്ങിയവ സുരക്ഷയ്ക്കായി ഏർപ്പെടുത്തിയിട്ടുടുണ്ട്. പ്രതലവും, കളിപ്പാട്ടങ്ങളും, കളി ഉപകരണങ്ങളും രോഗാണു മുക്തമാക്കുന്ന കർശന ക്ലീനിംഗ് പ്രോട്ടോകോൾ, ശുചിത്വ നിലവാരവും അണുവിമുക്തമായ അന്തരീക്ഷവും പരിശോധിച്ചു ഉറപ്പുവരുത്താൻ പരിശീലനം ലഭിച്ച ജീവനക്കാർ, പതിവ് വായു ഗുണനിലവാര പരിശോധനകൾ, ജീവനക്കാർക്കിടയിൽ നിർബന്ധ രോഗപരിശോധന തുടങ്ങിയ കാര്യങ്ങൾ ശുചിത്വ മാനദണ്ഡത്തിൻറെ ഭാഗമായി നടക്കും.

 കുട്ടികളുടെ ക്രിയാത്മകതയും ഭാവന ശേഷിയും വർദ്ധിപ്പിക്കാനായി പസ്സിൽ പറുദീസ, വിവിധ നിർമ്മാണങ്ങൾ, നിർമ്മാണ പരിശീലനങ്ങൾക്കുള്ള ലെഗോ ശേഖരം, കോട്ടകൾ നിർമിക്കാനും മറഞ്ഞിരിക്കുന്ന നിധികൾ കണ്ടെത്താനുമായി സാൻഡ് പ്ലേ ഒയാസിസ്, കലാപരമായ കഴിവുകൾ വർദ്ധിപ്പിക്കാൻ കളിമൺ സൃഷ്ടികൾ, സാഹസികതക്കായി സ്.ലൈം (slime) സെൻസേഷൻ എന്നിവ സജ്ജമാക്കിയിട്ടുണ്ട്. കുട്ടികൾ ഏറെ ഇഷ്ടപ്പെടുന്ന വിവിധ തരം ഭക്ഷണ സാധനങ്ങൾ, പാനിയങ്ങൾ, മധുര പലഹാരങ്ങൾ, മുതിർന്നവർക്ക് ഭക്ഷണങ്ങൾ ആസ്വദിച്ചു വിശ്രമിക്കുന്നതിനും ഉതകുന്നതാണു ഫുഡ് കഫെയിലെ മെനു.

ആകർഷകമായ ഡാൻസ് ഫ്ലോർ ഇവിടത്തെ മറ്റൊരു പ്രത്യേകതയാണ്. നൃത്ത ചുവടുകൾക്ക് അനുസരിച്ച് വിവിധ വർണ്ണങ്ങളിൽ പ്രകാശിക്കുന്ന ലൈറ്റുകളും അതിശയകരമായ ശബ്ദ സംവിധാനങ്ങളുംകൊണ്ട് സജ്ജീകരിച്ചിരിക്കുന്ന ഫ്ലോറിലെ ഓരോ ഡാൻസും ആഴത്തിലുള്ള നൃത്താനുഭവങ്ങൾ ആയിരിക്കും സമ്മാനിക്കുക. മൂന്നു കോടിയിൽപരം രൂപ മുടക്കി നിർമ്മിച്ചിരിക്കുന്ന  ഇവിടത്തെ കളി ഉപകരണങ്ങൾ, ലൈറ്റ് തുടങ്ങിയ മുഴുവൻ ഉപകരണങ്ങളും വിദേശ രാജ്യങ്ങളിൽ നിന്നും ഇറക്കുമതി ചെയ്തവയാണ്. 10 പേർക്ക് നേരിട്ടും ഇരുപതോളം ആളുകൾ അല്ലാതെയും ഇവിടെ ജോലി ചെയ്യുന്നു. സാധാരണ ദിവസങ്ങളിൽ രാവിലെ 11 മുതൽ രാത്രി 8 വരെയും ഞായറാഴ്ചയും മറ്റ് അവധി ദിവസങ്ങളിലും രാത്രി 9 വരെയുമാണ് പ്രവർത്തന സമയം. ഒരു ടിക്കറ്റിൽ 14 വയസ്സുള്ള ഒരു കുട്ടിക്കും മുതിർന്ന ഒരാൾക്കും പ്രവേശനം ലഭിക്കും. 

അടുത്ത മൂന്നു വർഷത്തിനുള്ളിൽ സംസ്ഥാനത്തിൻറെ വിവിധ ഭാഗങ്ങളിൽ 5 സെൻററുകൾ ആരംഭിക്കുമെന്നും ഇതിനകം തന്നെ നിരവധി അന്വേഷണങ്ങൾ ലഭിക്കുന്നുണ്ടെന്നും അവർ അറിയിച്ചു.

Comments

    Leave a Comment