കേരളാ പൊലീസ് സൈബർഡോം കോഴിക്കോട് വികസിപ്പിച്ചെടുത്ത ചാറ്റ്ബോട്ട് സേവനമാണ് 'ടോക് ടു കേരള പോലീസ്'. സൈബര്‍ മേഖലയിലെ കുറ്റകൃത്യങ്ങള്‍ മികച്ച സാങ്കേതിക വിദ്യയുടെ സഹായത്തോടെ കണ്ടെത്തുന്നതിന് ഐടി മേഖലയിലെ വിദഗ്ദ്ധരുടെ സഹകരണത്തോടെയാണ് സുരക്ഷിതവും കാര്യക്ഷമവും ഉപയോക്തൃ സൗഹൃദവുമായ ഈ ചാറ്റ്ബോട്ട് സേവനം വികസിപ്പിച്ചെടുത്തത്.
കേരള പോലീസ് സൈർഡോമിന്റെ കോഴിക്കോട് യൂണിറ്റ്, ഗൂഗിൾ അസിസ്റ്റന്റ് ഉപയോഗിച്ച് പൊതുജനങ്ങളെ ഹാൻഡ്‌സ് ഫ്രീയായി പരാതികൾ സമർപ്പിക്കാൻ സഹായിക്കുന്നതിനായി ഉപയോക്തൃ സൗഹൃദ ചാറ്റ്ബോട്ട് സേവനമായ കേരള പോലീസ് അസിസ്റ്റന്റ് അവതരിപ്പിച്ചു.
പൊതുമരാമത്ത്, ടൂറിസം വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ്, ശനിയാഴ്ച മൊബൈൽ ഫോണിൽ വോയ്‌സ് അസിസ്റ്റന്റ് ഫീച്ചർ പ്രവർത്തനക്ഷമമാക്കിയതിന് ശേഷം, ‘ടോക്ക് ടു കേരളാ പോലീസ്’ എന്ന വേക്ക്-അപ്പ് കമാൻഡ് ഉപയോഗിച്ച് പ്രവൃത്തിപ്പിക്കാവുന്ന നൂതന ചാറ്റ്ബോട്ട് സേവനം ഉദ്ഘാടനം ചെയ്തു. ഇൻസ്‌പെക്ടർ ജനറൽ ഓഫ് പോലീസ് (നോർത്ത് സോൺ) അശോക് യാദവ്, ജില്ലാ പോലീസ് മേധാവി (കോഴിക്കോട് സിറ്റി) എ.വി. ജോർജ്, ഡെപ്യൂട്ടി പോലീസ് കമ്മീഷണർ സ്വപ്‌നിൽ എം. മഹാജൻ എന്നിവർ ഉദ്ഘാടന വേളയിൽ സന്നിഹിതരായിരുന്നു.
പ്രത്യേക ആപ്പുകളോ ബ്രൗസറോ ഇൻസ്റ്റാൾ ചെയ്യാതെ, ഗൂഗിൾ അസിസ്റ്റന്റിൽ ‘ടോക്ക് ടു കേരളാ പോലീസ്’ എന്ന് ഉച്ചരിക്കുന്നതിലൂടെ, ഏറ്റവും സൗകര്യപ്രദവും വേഗത്തിലുള്ളതുമായ രീതിയിൽ സേവനങ്ങൾ ഹാൻഡ്‌സ് ഫ്രീ ആയി കേരള പോലീസിന്റെ സേവനങ്ങൾ ആക്‌സസ് ചെയ്യാൻ ചാറ്റ്ബോട്ട് സഹായിക്കുമെന്ന് പോലീസ് സൈബർഡോമിലെ ഉദ്യോഗസ്ഥർ പറഞ്ഞു. മാല മോഷണം, കുട്ടികളെ ദുരുപയോഗം ചെയ്യൽ, ലൈംഗികാതിക്രമം, റാഷ് ഡ്രൈവിംഗ് തുടങ്ങിയ കുറ്റകൃത്യങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ സമീപത്തെ പോലീസ് സ്റ്റേഷനുകൾ കണ്ടെത്താനും പരാതികൾ ഫയൽ ചെയ്യാനും ചാറ്റ്ബോട്ട് സേവനം ഉപയോക്താക്കളെ സഹായിക്കുമെന്നും, വിവര ശേഖരണത്തിനായി ശബ്ദ സഹായത്തോടെയുള്ള തിരയലിനെ ആശ്രയിക്കുന്ന ഭിന്നശേഷിക്കാർക്ക് ഇത് സൗകര്യപ്രദമായ ഉപകരണമാണെന്നും ഈ സംരംഭത്തിന് പിന്നിലെ സാങ്കേതിക സംഘം പറയുന്നു.
ഉയർന്നു വരുന്ന സൈബർ ഭീഷണികളെ പൊലീസിന്റെ സഹായത്തോടെ നേരിടാൻ ലക്ഷ്യമിടുന്ന സൈബർഡോം, പൊതുജന-പൊലീസ് പങ്കാളിത്ത മാതൃക എന്ന നിലയിൽ വിഭാവനം ചെയ്തതാണ്. കേരളത്തിലെ സൈബർഡോമിന്റെ മൂന്നാം പതിപ്പാണ് കോഴിക്കോട്ടുള്ളത്. സൈബർ കുറ്റകൃത്യങ്ങളെ ചെറുക്കുന്നതിൽ പൊതു-പോലീസ് പങ്കാളിത്ത മാതൃകയിൽ മികവിന്റെ സൈബർ കേന്ദ്രമായി ഇതിനകം ഉയർന്നുവന്ന കോഴിക്കോട് പോലീസ് സൈബർഡോമിന് ഇത് അഭിമാന നിമിഷമാണെന്ന് മുതിർന്ന പോലീസ് ഉദ്യോഗസ്ഥർ പറഞ്ഞു.
Comments