ഡോ.അഗർവാൾസ് ഐ ഹോസ്പിറ്റലിൽ സൗജന്യ ലസിക്‌ മൂല്യനിർണ്ണയ പരിശോധന

Free LASIK evaluation test at Dr.Agarwal's Eye Hospital ഡോ. അഗർവാൾസ് ഐ ഹോസ്പിറ്റലിൽ സ്ഥാപിച്ച നൂതന ലേസർ സാങ്കേതിക വിദ്യയായ വിഐഎസ് എക്സ് സ്റ്റാർ എസ്4 ൻറെ ഉദ്‌ഘാടനം കൊച്ചി മേയർ അനിൽകുമാർ നിർവഹിക്കുന്നു. ഡോ. ജി. ശ്രീകല, നന്ദകുമാർ.ഡോ. സഞ്ജന പി, പത്മജ എസ്. മേനോൻ, ഷക്കീർ തമ്മനം എന്നിവർ സമീപം.

കാഴ്ചക്കുറവ്, ദൂരക്കാഴ്ച, ആസ്റ്റിഗ്മാറ്റിസം എന്നിവയുടെ ചികിത്സയ്ക്കായി ഇന്ന് വിപണിയിൽ ലഭ്യമായതിൽവച്ച് ഏറ്റവും നൂതന ലേസർ സാങ്കേതികവിദ്യയായ വിഐഎസ് എക്സ് സ്റ്റാർ എസ്4 ആശുപത്രിയിൽ ആരംഭിക്കുന്നതിൻറെ ഭാഗമായിട്ടാണു പരിശോധന ക്യാമ്പ് സംഘടിപ്പിക്കുന്നത്.

കൊച്ചി: എറണാകുളം  എം ജി റോഡ് മെട്രോ സ്റ്റേഷനു  സമീപത്തെ ഡോ. അഗർവാൾസ് ഐ ഹോസ്പിറ്റലിൽ ഏപ്രിൽ 15വരെ സൗജന്യ ലസിക് മൂല്യനിർണയ പരിശോധന നടത്തുന്നു.

കാഴ്ചക്കുറവ്, ദൂരക്കാഴ്ച, ആസ്റ്റിഗ്മാറ്റിസം എന്നിവയുടെ ചികിത്സയ്ക്കായി ഇന്ന് വിപണിയിൽ ലഭ്യമായതിൽവച്ച് ഏറ്റവും നൂതന ലേസർ സാങ്കേതികവിദ്യയായ വിഐഎസ് എക്സ് സ്റ്റാർ എസ്4 ആശുപത്രിയിൽ ആരംഭിക്കുന്നതിൻറെ ഭാഗമായിട്ടാണു പരിശോധന ക്യാമ്പ് സംഘടിപ്പിക്കുന്നത്. രോഗികൾക്ക് ഉയർന്ന കൃത്യതയും ഗ്ലാസ് രഹിത കാഴ്ചയും നൽകുന്ന പിആർകെ/ ലസിക് പോലുള്ള റിഫ്രാക്റ്റീവ് പ്രക്രിയകൾ നടത്താനാണു ഈ ലേസർ സംവിധാനം ഉപയോഗിക്കുന്നത്. 

അത്യാധുനിക ലേസർ സാങ്കേതിക വിദ്യയുടെ ഉദ്‌ഘാടനം മേയർ അനിൽകുമാർ നിർവ്വഹിച്ചു. കൗൺസിലർമാരായ പത്മജ എസ്. മേനോൻ, സക്കീർ തമ്മനം എന്നിവർ വിശിഷ്ടാതിഥികളായിരുന്നു.

വിഐഎസ് എക്സ് സ്റ്റാർ എസ്4 ൽ അൾട്രാവയലറ്റ് ലേസറിന്‍റെ മറ്റൊരു രൂപമായ അന്തർനിർമ്മിത എക്സൈമർ ലേസർ സാങ്കേതികവിദ്യയുണ്ട്. നേത്രചികിത്സയിൽ, കോർണിയൽ ടിഷ്യു റീഷേപ്പ് ചെയ്യുന്നത്തിനാണ് ഇത് ഉപയോഗിക്കുന്നത്. വിഐഎസ്എക്സ്  ലേസർ ബീമുകൾ വളരെ കൃത്യതയോടെ വിതരണം ചെയ്യുന്നതു കൂടാതെ പിആർകെ / ലസിക്  പോലുള്ള നടപടിക്രമങ്ങളെയും വേവ് ഫ്രണ്ട് - ഗൈഡഡ് ലസിക് പോലുള്ള മികച്ച സാങ്കേതിക വിദ്യകളെയും ഇതു പിന്തുണയ്ക്കുന്നു. ഏതാനും നിമിഷങ്ങൾക്കുള്ളിൽ യാതൊരു സഹായവും കൂടാതെ വ്യക്തമായ കാഴ്ച നേടാൻ ഇത് രോഗികളെ പ്രാപ്തരാക്കും.

കോർണിയ ദാനം സുഗമമാക്കുകയും ട്രാൻസ് പ്ലാൻറേഷനായി ഉയർന്ന നിലവാരമുള്ളതും, എളുപ്പത്തിൽ ആക്സസ് ചെയ്യാവുന്നതുമായ കോർണിയൽ ടിഷ്യു നൽകുകയും ചെയ്യുന്ന ആശുപത്രിയുടെ ചെന്നൈ വേവ് ഫ്രണ്ട് സെൻററിലെ  കോർണിയൽ ഐ ബാങ്കുമായി സഹകരിച്ച് കേരളത്തിൽ കോർണിയ മാറ്റിവയ്ക്കൽ ശസ്ത്രക്രിയയിൽ വിപ്ലവം സൃഷ്ടിക്കാനാണ് ഡോ. അഗർവാൾസ് ഐ ഹോസ്പിറ്റൽ ലക്ഷ്യമിടുന്നതെന്നു കൊച്ചി ഹോസ്പിറ്റലിലെ കൺസൾട്ടൻറ് ഒഫ്താൽമോളജിസ്റ്റ് ആൻറ് കോർണിയ, റിഫ്രാക്റ്റീവ് ആൻഡ് തിമിര സർജൻ ഡോ. സഞ്ജന പി പറഞ്ഞു. 

ഇന്ത്യയിൽ 131 ആശുപത്രികളും 15 ഐ ക്ലിനിക്കുകളും ആഫ്രിക്കയിലെ 15 പ്രധാന സൗകര്യങ്ങളും ഉൾപ്പെടെ 160-ലധികം നേത്രചികിത്സാ കേന്ദ്രങ്ങൾ ഡോ അഗർവാൾസ് ഗ്രൂപ്പ് ഓഫ് ഐ ഹോസ്പിറ്റൽസിനു കീഴിൽ പ്രവർത്തിക്കുന്നുണ്ട് .

Comments

    Leave a Comment