50 വർഷം പഴക്കമുള്ള, 250 സ്‌കൊയർ ഫീറ്റുള്ള കൊച്ചുവീടിന്റെ വില 2.3 കോടി രൂപ ?

2.3 crore for a 50-year-old 250 sq ft house?

മസാച്ചുസെറ്റ്‌സിലെ ന്യൂട്ടൺ ഹൈലാൻഡ്‌സിൽ സ്ഥിതി ചെയ്യുന്ന ഈ വീട് മൂന്ന് കോടിക്ക് മീതെ വിലയിട്ടാണ് വിൽക്കാനിട്ടിരുന്നതെന്ന് റിയൽ എസ്റ്റേറ്റ് ഏജൻസിയായ ഹാൻസ് ബ്രിംഗ്‌സ് പറയുന്നു. 50 വർഷം പഴക്കമുള്ള, 250 സ്‌കൊയർ ഫീറ്റുള്ള ആ വീട് അവസാനം വിറ്റത് 2.3 കോടി രൂപക്കും....

സംഭവം നമ്മുടെ നാട്ടിലൊന്നുമല്ലാട്ടോ....യുണൈറ്റഡ് സ്റ്റേറ്റ്സിലെ കോമൺവെൽത്ത് ഓഫ് മസാച്ചുസെറ്റ്സിന്റെ തലസ്ഥാനവും ഏറ്റവും ജനസംഖ്യയുള്ള നഗരവുമായ ബോസ്റ്റണിലാണ് ഈ അതിമഹത്തായ കൊച്ചുവീട്  ഉള്ളത്.സാധാരണ ഒരു ചെറിയ ഔട്ട്‌ഹൗസോ, ഒരു സ്റ്റോർറൂമോ ഒക്കെയായി ഉപയോഗിക്കാവുന്ന ഒന്നായിരുന്ന അത്ര ചെറിയ ഒരു വീട് പിന്നെ എങ്ങനെയാണ് കോടികൾക്ക് വിറ്റു പോയത് എന്നറിയാമോ ? 

മസാച്ചുസെറ്റ്‌സിലെ ന്യൂട്ടൺ ഹൈലാൻഡ്‌സിൽ സ്ഥിതി ചെയ്യുന്ന  ഈ വീട്  മൂന്ന് കോടിക്ക് മീതെ വിലയിട്ടാണ് വിൽക്കാനിട്ടിരുന്നതെന്ന് റിയൽ എസ്റ്റേറ്റ് ഏജൻസിയായ ഹാൻസ് ബ്രിംഗ്‌സ് പറയുന്നു. 50 വർഷം പഴക്കവും  250 സ്‌കൊയർ ഫീറ്റ് അളവുമായിരുന്നു ആ വീടിന്റെ സവിശേഷത എന്ന് പറയാൻ ഉള്ളത്.ഇത് വിൽക്കാനിട്ടിട്ട് വെറും ഒരു മാസമേയായുള്ളൂ എന്നും ഹാൻസ് ബ്രിംഗ്‌സ് പറയുന്നു.

 ബോസ്റ്റണിലെ ഒരു ആഡംബര പ്രദേശത്താണ് വീടിരിക്കുന്നതെന്നതും  അവിടെ എപ്പോഴും സ്ഥലത്തിന് വളരെ ഉയർന്ന വിലയാണ് എന്നുള്ളതുമൊക്കെയാണ് വീടിന്റെ വില ഇത്ര ഉയരാൻ കാരണം. ഹാൻസ് ബ്രിംഗ്സ് റിസൾട്ട്‌സിലെ ലിസ്റ്റിംഗ് അനുസരിച്ച്, വീടിന് ഉയരം കുറഞ്ഞ മേൽത്തട്ടുള്ള ഒരു ലോഫ്റ്റും, ഗ്രാനൈറ്റ് കൗണ്ടർടോപ്പുള്ള ഒരു അടുക്കളയും, പുതിയ ലൈറ്റിംഗും, ഒരു മെയിന്റനൻസ് യാർഡും ഉണ്ട്

പൊതുഗതാഗതം, പാർക്കുകൾ, ഷോപ്പിംഗ് കോംപ്ലക്‌സുകൾ എന്നിവ വീടിന് അടുത്താണെന്ന് പരസ്യത്തിൽ പറഞ്ഞിരുന്നു. അതേസമയം ഈ സ്ഥലം ഒരു ഗസ്റ്റ് ഹൗസോ, ധ്യാന കേന്ദ്രമോ ഒക്കെയാക്കി മാറ്റാമെന്നും വിവരണത്തിൽ പരാമർശിക്കുന്നുണ്ടായിരുന്നു. തീരെ ചെറുതാണെന്ന് ബാങ്ക് വിലയിരുത്തിയതിനെത്തുടർന്ന് ചോദിച്ച വിലയേക്കാൾ കുറവായ 2.3 കോടി രൂപക്കാണ് വീട് വിറ്റതെന്ന് ഹാൻസ് ബ്രിംഗ്സ് ഒരു മാധ്യമത്തോട് പറഞ്ഞു.. 

Comments

    Leave a Comment