ഹിമാചല്‍ പ്രദേശ് വിനോദ സഞ്ചാര വകുപ്പിന്റെ അംഗീകാര നിറവില്‍ സീസണല്‍ ട്രിപ്പ്

Himachal Pradesh Tourism Department Honored Seasonal trip Travel Agency

ഈ അംഗീകാരം നേടിയിരിക്കുന്ന ദക്ഷിണേന്ത്യയിലെ ആദ്യ കമ്പനിയാണ് സീസണല്‍ ട്രിപ്പ്. ഹിമാചല്‍ പ്രദേശ് ടൂറിസം വകുപ്പിന് കീഴിലുള്ള മുഴുവന്‍ ഹോട്ടലുകളിലും വാഹനങ്ങളിലും കുറഞ്ഞ നിരക്കില്‍ ബുക്കിംഗ് ഉള്‍പ്പെടെയുള്ള മുഴുവന്‍ അനുബന്ധ സേവനങ്ങള്‍ക്കും മുന്‍ഗണന ലഭിക്കുന്നതിന് ഈ അംഗീകാരം സഹായകരമാകുമെന്ന് കമ്പനി ഉടമ സാം ശ്രീധരന്‍ പറഞ്ഞു.

കൊച്ചി : മലയാളി സംരംഭകന്റെ ടൂറിസം കമ്പനിക്ക് ഹിമാചല്‍ പ്രദേശ് ടൂറിസം വകുപ്പിന്റെ അംഗീകാരം. 

കൊച്ചി കടവന്ത്ര ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സീസണല്‍ ട്രിപ്പ് എന്ന വിനോദ സഞ്ചാര കമ്പനിയാണ് ഹിമാചല്‍ പ്രദേശ് സംസ്ഥാന  ടൂറിസം വകുപ്പിന്റെ അംഗീകൃത ടൂറിസം ഏജന്റ് എന്ന പദവി കൈവരിച്ചിരിക്കുന്നത്. ഈ അംഗീകാരം നേടിയിരിക്കുന്ന ദക്ഷിണേന്ത്യയിലെ ആദ്യ കമ്പനികൂടിയാണ് സീസണല്‍ ട്രിപ്പ്. 

ഹിമാചല്‍ പ്രദേശ് ടൂറിസം വകുപ്പിന്റെ അംഗീകൃത ടൂറിസം ഏജന്റ് എന്ന പദവി ലഭിച്ചതുവഴി, തങ്ങളിലൂടെ ഹിമാചല്‍ പ്രദേശിനെ അനുഭവിച്ചറിയാന്‍ എത്തുന്ന ഓരോ സഞ്ചാരിക്കും കൂടുതല്‍ മെച്ചപ്പെട്ട സേവനം ലഭ്യമാക്കാന്‍ സാധിക്കുമെന്ന് കമ്പനി ഉടമ സാം ശ്രീധരന്‍ പറഞ്ഞു. വിനോദ സഞ്ചാരികളുടെ ഇഷ്ട വിനോദ കേന്ദ്രങ്ങളായ ഷിംല, കുളു-മണാലി, ധര്‍മ്മശാല, ഡല്‍ഹൗസി, സ്പിതി തുടങ്ങിയ സ്ഥലങ്ങളിലെ ടൂറിസം വകുപ്പിന് കീഴിലുള്ള മുഴുവന്‍ ഹോട്ടലുകളിലും വാഹനങ്ങളിലും കുറഞ്ഞ നിരക്കില്‍ ബുക്കിംഗ് ഉള്‍പ്പെടെയുള്ള മുഴുവന്‍ അനുബന്ധ സേവനങ്ങള്‍ക്കും മുന്‍ഗണന ലഭിക്കുന്നതിന് ഈ അംഗീകാരം സഹായകരമാകുമെന്നും അദ്ദേഹം പറഞ്ഞു. 

2011 -ല്‍ സീസണല്‍ ട്രിപ്പ് പ്രവര്‍ത്തനം ആരംഭിച്ചത് മുതല്‍  ലോകമെങ്ങുമുള്ള സഞ്ചാര പ്രേമികളുടെ പറുദീസയായ ഹിമാചല്‍ പ്രദേശിന് കൂടുതല്‍ ഊന്നല്‍ നല്‍കിയുള്ള ട്രിപ്പുകളാണ് ഡിസൈന്‍ ചെയ്തത്. ഹിമാചല്‍ പ്രദേശ് ടൂറിസത്തിന് നല്‍കിയ പിന്തുണ, മികച്ച സേവനം, ഇടപാടുകാരുടെ സംതൃപ്തി എന്നിവയാണ് അംഗീകൃത ടൂറിസം ഏജന്റ് പദവി നേടിയെടുക്കാന്‍ സീസണല്‍ ട്രിപ്പിനെ പ്രാപ്തമാക്കിയതെന്ന് സാം ശ്രീധരന്‍ വെളിപ്പെടുത്തി.

Comments

    Leave a Comment