ഓണത്തിന് ലൂയിസ് ഫിലിപ്പിന്റെ ‘ദി ഗ്രേറ്റ് ഇന്‍ഡ്യന്‍ ടസ്കര്‍’

Louis Philippe with 'The Great Indian Tusker' Collection for Onam

ഓണത്തിനായി പ്രത്യേകം ക്യൂറേറ്റ് ചെയ്ത ശേഖരമാണ് ലൂയിസ് ഫിലിപ്പ് അവതരിപ്പിക്കുന്നതെന്ന് സിഒഒ: ഫരീദ കാളിയാടൻ പറഞ്ഞു.

ആദിത്യ ബിർള ഫാഷൻ ആൻഡ് റീട്ടെയിൽ ലിമിറ്റഡിന്റെ ഇന്ത്യയിലെ മുൻനിര പ്രീമിയം മെൻസ്‌വെയർ ബ്രാൻഡായ ലൂയിസ് ഫിലിപ്പ്, ഓണത്തിന് 'ദി ഗ്രേറ്റ് ഇന്ത്യൻ ടസ്ക്കർ' എന്ന പേരില്‍ വസ്ത്രശേഖരം അവതരിപ്പിക്കുന്നു. 

ശക്തിയുടെയും കൃപയുടെയും പ്രതീകമായ ഗജഗാംഭീര്യത്തിനുള്ള ആദരവുകൂടിയാണ് 'ദി ഗ്രേറ്റ് ഇന്ത്യൻ ടസ്‌ക്കർ'. ആനകളുടെ മഹത്വം പകർത്തുന്ന നാല് അതുല്യമായ പ്രിന്റ് ഡിസൈനുകൾ ശേഖരത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട് 

ഓണാഘോഷങ്ങളുടെ സത്തയെ ഉള്‍ക്കൊണ്ട് പരമ്പരാഗത ഘടകങ്ങളും സമകാലിക ഡിസൈനുകളും സംയോജിപ്പിച്ച് പുരുഷന്മാരുടെ വസ്ത്രങ്ങളുടെ അതിമനോഹരമായ ഒരു നിരയാണ് ഇതിലൂടെ വിപണിയിലെത്തിക്കുന്നത്. ഓണത്തിനായി പ്രത്യേകം ക്യൂറേറ്റ് ചെയ്ത ശേഖരമാണ് ലൂയിസ് ഫിലിപ്പ് അവതരിപ്പിക്കുന്നതെന്ന് സിഒഒ: ഫരീദ കാളിയാടൻ പറഞ്ഞു. ഇന്ത്യയുടെ വൈവിധ്യവും സമ്പന്നവുമായ സംസ്കാരത്തിനനുസരിച്ച് ഫാഷൻ സൃഷ്ടിക്കുന്നതിൽ ലൂയിസ് ഫിലിപ്പ് എപ്പോഴും പ്രതിജ്ഞാബദ്ധമാണ് എന്നും  ആധുനിക ട്രെൻഡുകളുടേയും പഴയ ആചാരങ്ങളുടേയും  സംയോജനമാണ് ഓണത്തിനായുള്ള പ്രത്യേക ശേഖരമെന്നും  ഫരീദ കാളിയാടന്‍ ചൂണ്ടിക്കാട്ടി. 

ഗുണമേന്മയിലും പുതുമയിലും പേരുകേട്ട ലൂയിസ് ഫിലിപ്പിന്റെ ഓണം ശേഖരം മികവിനും മികച്ച കരകൗശലത്തിനും ഉള്ള പ്രതിബദ്ധതയുടെ തെളിവാണ്. ഓണവുമായി ബന്ധപ്പെട്ട നിറങ്ങളും സങ്കീർണ്ണമായ പാറ്റേണുകളും സാംസ്കാരിക പ്രാധാന്യവും പ്രതിഫലിപ്പിക്കുംവിധമാണ് രൂപകൽപ്പന.

കേരളത്തിലെ തിരഞ്ഞെടുത്ത എക്‌സ്‌ക്ലൂസീവ് ബ്രാൻഡ് സ്റ്റോറുകളിലും ബ്രാൻഡിന്റെ ഔദ്യോഗിക വെബ്‌സൈറ്റിലും ലൂയിസ് ഫിലിപ്പ് ഓണം കളക്ഷൻ ലഭ്യമാണ്. 

Comments

    Leave a Comment