ലോക അംഗീകാര പത്രം ക്രിസ്റ്റഫർ ട്രെയ്ലർ ക്രാഫ്റ്റ് ഗ്രൂപ്പ് ചെയർമാൻ എൻ. പി ജോർജിന് കൈമാറി. അത്യഅപൂർവ്വവും ആകർഷകവുമായ വിനോദ പരിപാടിയെന്ന് പുലികളിയെക്കുറിച്ച് പ്രതിനിധികൾ അഭിപ്രായപ്പെട്ടു.
കൊച്ചി: പവിഴം അരിക്കാരൻ ഗ്രൂപ്പ് സ്ഥാപകൻ എൻ. വി പാപ്പച്ചൻ ചാരിറ്റബിൾ ട്രസ്റ്റിന്റെ പ്രവർത്തനോ ദ്ഘാടനം, ഗ്രൂപ്പിൻറെ 31-ത് വാർഷികം എന്നീ "പൊന്നോണം 2023 " പരിപാടിയിൽ അവതരിപ്പിച്ച മെഗാ പുലികളി വേൾഡ് റെക്കോർഡ് യൂണിയനിൽ ഇടംപിടിച്ചു.
കഴിഞ്ഞ 26 ന് പെരുമ്പാവൂർ കൂവപ്പടി പവിഴം നഗറിൽ സംഘടിപ്പിച്ച പുലികളിയിൽ അതിഥി തൊഴിലാളികളടക്കം 500 പേർ പങ്കെടുത്തിരുന്നു. ഒരു മാസക്കാലം തൊഴിലാളികൾ കഠിന പരിശീലനം നടത്തിയ ശേഷമാണ് പുലികളായി ഇവർ കളത്തിൽ ഇറങ്ങിയത്. അമേരിക്കയിൽ നിന്നുള്ള ഡബ്ലിയു ആർ യു അഡ്ജ്യൂഡിക്കേറ്റർ ക്രിസ്റ്റഫർ ടെയ്ലർ ക്രാഫ്റ്റിൻറെ നേതൃത്വത്തിലുള്ള സംഘം ഇവിടെയെത്തി പുലികളി നേരിൽ വിലയിരുത്തിയ ശേഷമാണ് ലോക റെക്കോർഡിന് ശുപാർശ ചെയ്തത്. അത്യഅപൂർവ്വവും ആകർഷകവുമായ വിനോദ പരിപാടിയെന്ന് പുലികളിയെക്കുറിച്ച് പ്രതിനിധികൾ അഭിപ്രായപ്പെട്ടു.
ലോക അംഗീകാര പത്രം ക്രിസ്റ്റഫർ ട്രെയ്ലർ ക്രാഫ്റ്റ് ഗ്രൂപ്പ് ചെയർമാൻ എൻ. പി ജോർജിന് കൈമാറി. ഒരു സ്ഥാപനത്തിലെ ഇത്രയധികം ജീവനക്കാർ ചേർന്ന് അവതരിപ്പിച്ച പുലികളിയെന്ന പ്രത്യേകതയും ഈ അപൂർവ്വ പുലിയാട്ട മേളക്കുണ്ടെന്ന് കമ്പനി മാനേജിംഗ് ഡയറക്ടർ എൻ. പി ആൻറണി പറഞ്ഞു.
" പവിഴം പൊന്നോണം " എന്ന പേരിൽ നടത്തിയ വിവിധ പരിപാടികളുടെ ഉദ്ഘാടനം മന്ത്രി പി. രാജീവ് നിർവഹിച്ചു. ബെന്നി ബഹന്നാൻ എം പി, എം.എൽ.എ മാരായ റോജി എം. ജോൺ, എൽദോസ് കുന്നപ്പിള്ളി, മുൻ സ്പീക്കർ പി.പി. തങ്കച്ചൻ തുടങ്ങിയ നിരവധി ജനപ്രതിനിതികൾ സന്നിഹിതരായിരുന്നു. ട്രസ്റ്റ് ഈ വർഷം രണ്ട് കോടിയിൽ പരം രൂപയുടെ സഹായ പദ്ധതികൾ നടപ്പിലാക്കും.
Comments