67 രാജ്യങ്ങളിൽ നിന്നും 2000 ൽ പരം ഷെഫുകൾ 2024 ലെ ഒളിമ്പിക്സിൽ പങ്കെടുത്തിരുന്നു.
കൊച്ചി: ലോകത്തെ ഏറ്റവും പഴക്കമള്ളതും, വലുതും വൈവിധ്യമാർന്നതുമായ അന്താരാഷ്ട്ര പാചക കലാ മത്സരമായ പാചക ഒളിമ്പിക്സ് 2024 ൽ മലയാളി ഷെഫ് ശ്രേയ അനീഷ് ഒരു സ്വർണവും രണ്ടു വെള്ളിയും നേടി രാജ്യത്തിനു തന്നെ അഭിമാനമായി.
കഴിഞ്ഞ ദിവസം ജർമ്മനിയിൽ സമാപിച്ച ലോക പാചക മാമാങ്കത്തിൽ സൗത്ത് ഇന്ത്യൻ ഷെഫ്സ് അസോസിയേഷനെ പ്രതിനിധീകരിച്ച് പങ്കെടുത്ത ശ്രേയ പഴങ്ങളുടെയും പച്ചക്കറികളുടെയും പ്രദർശനം, തൽസമയ കൊത്തുപണി എന്നീ ഇനങ്ങളിലാണ് ഈ അപൂർവ്വ നേട്ടം സ്വന്തമാക്കിയത്.
ചെന്നൈയിൽ താമസമാക്കിയ എറണാകുളം കളമശ്ശേരി സ്വദേശികളായ അനീഷ് - സീന ദമ്പതികളുടെ മകളും തമിഴ്നാട്ടിലെ ചെന്നൈയിൻ അമൃത ഇൻറർനാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹോട്ടൽ മാനേജ്മെൻറിലെ ഉന്നത ബിരുദ പഠന വിദ്യാർത്ഥിനിയുമാണ് ഈ പാചക റാണി. ഇതേ കോളേജിലെ തന്നെ ഷെഫുകളായ പുനീത് ജെ ഒരു സ്വർണവും ഒരു വെള്ളിയും കരസ്ഥമാക്കി. ഇവിടത്തെ വിദ്യാർത്ഥികളായ അംഗിത കെ. ഷെട്ടി രണ്ട് വെള്ളിയും, എം. എ ആകാശ് ജോർജ് ഒരു വെങ്കല മഡലും സ്വന്തമാക്കിട്ടുണ്ട്.
67 രാജ്യങ്ങളിൽ നിന്നും 2000 ൽ പരം ഷെഫുകൾ 2024 ലെ ഒളിമ്പിക്സിൽ പങ്കെടുത്തിരുന്നു. 1900 മുതൽ ലോകത്തിൻറെ വിവിധ ഭാഗങ്ങളിലായി സംഘടിപ്പിച്ചുവരുന്ന രുചിഭേദങ്ങളുടെ ഒളിമ്പിക്സിൽ ആദ്യമായാണ് രാജ്യം മെഡലുകൾ നേടുന്നതെന്ന പ്രത്യേകത ശ്രേയക്കും മറ്റ് ഇന്ത്യൻ മെഡൽ ജേതാക്കൾക്കും ഇവരെ ഒരുക്കി അയച്ച അമൃത ഇൻറർനാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹോട്ടൽ മാനേജ്മെൻറിനും സൗത്ത് ഇന്ത്യൻ ഷെഫ്സ് അസോസിയേഷനും സ്വന്തമാണ്.
Comments