കോവിഡ് ദുരിതം നേരിടാൻ 2020 മാർച്ചിൽ പ്രഖ്യാപിച്ച പ്രധാനമന്ത്രി ഗരീബ് കല്യാൺ യോജന (പിഎംജികെഎവൈ) വഴി സൗജന്യ റേഷൻ വിതരണം, സമ്പദ്‌വ്യവസ്ഥയുടെ വളർച്ച കണക്കിലെടുത്ത് നവംബർ 30ന് ശേഷം നീട്ടാൻ കേന്ദ്രത്തിന് പദ്ധതിയില്ലെന്ന് ഭക്ഷ്യ പൊതുവിതരണ വകുപ്പ് സെക്രട്ടറി സുധാൻഷു പാണ്ഡെ പറഞ്ഞു
പ്രധാനമന്ത്രി ഗരീബ് കല്യാൺ യോജനയുടെ (പിഎംജികെഎവൈ-3) ഭാഗമായി സൗജന്യ റേഷൻ വിതരണം നവംബർ 30ന് ശേഷം നീട്ടാൻ നിലവിൽ നിർദ്ദേശമില്ലെന്ന് കേന്ദ്ര സർക്കാർ വെള്ളിയാഴ്ച അറിയിച്ചു.
സമ്പദ്‌വ്യവസ്ഥ മെച്ചപ്പെടുന്നതിനാലും, ഭക്ഷ്യധാന്യങ്ങളുടെ പൊതു മാർക്കറ്റ് വിൽപ്പന പദ്ധതി ഈ വർഷം വളരെ മികച്ചതാണെന്നതിനാലുമാണ് എങ്ങനെ ഒരു തീരുമാനം കേന്ദ്രം കൈക്കൊണ്ടതെന്ന് ഭക്ഷ്യ സെക്രട്ടറി സുധാംശു പാണ്ഡെ വെള്ളിയാഴ്ച പറഞ്ഞു.
കോവിഡ് ദുരിതം നേരിടാൻ 2020 മാർച്ചിൽ പ്രഖ്യാപിച്ച പദ്ധതിയാണിത് തുടക്കത്തിൽ, 2020 ഏപ്രിൽ മുതൽ ജൂൺ വരെയുള്ള കാലയളവിലേക്കാണ് പദ്ധതി ആരംഭിച്ചെങ്കിലും സാഹചര്യം കണക്കിലെടുത്ത് നവംബർ 30 വരെ നീട്ടുകയായിരുന്നു. ഈ പദ്ധതി പ്രകാരം, ദേശീയ ഭക്ഷ്യസുരക്ഷാ നിയമത്തിന് (NFSA) കീഴിൽ കണ്ടെത്തിയ 800 ദശലക്ഷം റേഷൻ കാർഡ് ഉടമകൾക്ക് സർക്കാർ സൗജന്യ റേഷൻ വിതരണം ചെയ്യുന്നു. റേഷൻ കടകൾ വഴി വിതരണം ചെയ്യുന്ന സബ്‌സിഡി ധാന്യങ്ങൾക്ക് പുറമെയാണ് ഈ സൗജന്യ റേഷൻ നൽകുന്നത്.
ഔദ്യോഗിക കണക്കുകൾ പ്രകാരം, ജൂലൈ മുതൽ അഞ്ച് മാസത്തേക്ക് സൗജന്യ ഭക്ഷ്യധാന്യ വിതരണ പരിപാടി നീട്ടുന്നതിന് കേന്ദ്രം 67,266.44 കോടി രൂപയുടെ അധിക ചെലവ് വഹിക്കും. 2022 സാമ്പത്തിക വർഷത്തിൽ സൗജന്യ ഭക്ഷണത്തിനായി 93,868 കോടി രൂപ അധിക ചെലവ് പ്രതീക്ഷിക്കുന്നതായും കണക്കുകൾ പറയുന്നു.ഏകദേശം 93,868 കോടി രൂപയുടെ ഈ അധിക സബ്‌സിഡി ചെലവ് 2022 സാമ്പത്തിക വർഷത്തിലെ 242,836 കോടി രൂപയുടെ ഭക്ഷ്യ സബ്‌സിഡിയുടെ ബജറ്റ് എസ്റ്റിമേറ്റിന് പുറമെ ആയിരിക്കുമെന്നും പറയപ്പെടുന്നു.
Comments