12 വർഷത്തിനുശേഷമാണ് റബർഷീറ്റ് വില റെക്കോഡ് ഭേദിച്ചത്.
കോട്ടയം: റബർ വില ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിലയിൽ. 12 വർഷത്തിനുശേഷമാണ് റബർഷീറ്റ് വില റെക്കോഡ് ഭേദിച്ചത്.
ഒരുകിലോ റബറിന് വെള്ളിയാഴ്ച വില 247 രൂപയിലെത്തി. 2011-12 സാമ്പത്തിക വര്‍ഷത്തില്‍ ആർ.എസ്.എസ് നാലിന് കിലോക്ക് ലഭിച്ച 243 രൂപയായിരുന്നു ഇതുവരെയുള്ളതിൽ ഏറ്റവും ഉയർന്ന നിരക്ക്. നേരത്തേ ഒരുകിലോ റബറിന് വില 90 രൂപ വരെയായി കുറഞ്ഞിരുന്നു.
ഇന്ന് ആർ.എസ്.എസ്-നാലിന് 247 രൂപയാണ് റബർ ബോർഡ് ഔദ്യോഗികമായി പ്രഖ്യാപിച്ചതെങ്കിലും പലയിടങ്ങളിലും 250 രൂപക്കുവരെ വ്യാപാരം നടന്നുവെന്നാണ് പറയപ്പെടുന്നത്. ഷീറ്റിന് ക്ഷാമം അനുഭവപ്പെടുന്നതിനാൽ ഉയർന്ന വില നൽകി ചെരുപ്പ് കമ്പനികളടക്കം റബർ വാങ്ങുകയായിരുന്നു.
റബർ വിലയോടൊപ്പം ഒട്ടുപാല് വിലയും കുതിക്കുകയാണ്. കിലോക്ക് 158 രൂപ വരെയാണ് കര്‍ഷകർക്ക് ലഭിക്കുന്നത്.
Comments