യു പി ഐ പരിധികൾ ഇന്ന് മുതൽ മാറും; പ്രധാന മാറ്റങ്ങൾ ഇവ...

Major change in UPI transaction limits. Need to know Representative Image

ഉയര്‍ന്ന മൂല്യമുള്ള ഇടപാടുകള്‍ എളുപ്പത്തിലാക്കുന്നതിനായാണ് ഈ മാറ്റം.

ന്യൂ ഡൽഹി : ഉയര്‍ന്ന മൂല്യമുള്ള ഇടപാടുകള്‍ എളുപ്പത്തിലാക്കുന്നതിനായി നാഷണല്‍ പേയ്മെന്റ്സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ യു പി ഐ ഇടപാടുകളുടെ പരിധി ഉയര്‍ത്തിയിരുന്ന തീരുമാനം ഇന്ന് മുതൽ നിലവിൽ വരും. 

പുതിയ പരിധി അനുസരിച്ച്, തിരഞ്ഞെടുത്ത വ്യാപാരികള്‍ക്ക് ഒരു ദിവസം 10 ലക്ഷം രൂപ വരെ യുപിഐ വഴി കൈകാര്യം ചെയ്യാനാകും. 

വ്യക്തികള്‍ തമ്മിലുള്ള ഇടപാടുകളുടെ പരിധി 1 ലക്ഷമായി തുടരും. ബാങ്കുകള്‍ക്ക് അവരുടെ റിസ്‌ക് മാനേജ്മന്റ് നയങ്ങള്‍ അനുസരിച്ച് കുറഞ്ഞ പരിധി നിശ്ചയിക്കാം.

കൂടാതെ നിക്ഷേപങ്ങളും ഇന്‍ഷുറന്‍സും: മൂലധന വിപണിയിലെ നിക്ഷേപങ്ങള്‍ക്കും ഇന്‍ഷുറന്‍സ് പ്രീമിയം അടയ്ക്കുന്നതിനും ഓരോ ഇടപാടിനും ഉള്ള പരിധി 2 ലക്ഷമായിരുന്നത് 5 ലക്ഷമാക്കി ഉയര്‍ത്തി. ഒരു ദിവസം പരമാവധി 10 ലക്ഷം രൂപ വരെ ഇടപാട് നടത്താം.

Comments

    Leave a Comment