പതഞ്ജലിയുടെ 'കൊറോണിൽ' കൊവിഡ് 19 നുള്ള മരുന്നെന്ന വാദം പിൻവലിക്കണം : ദില്ലി ഹൈക്കോടതി.

Patanjali should withdrawn its claim that 'Coronil' is a medicine for Covid-19 : Delhi High Court

ഡോക്‌ടേഴ്‌സ് അസോസിയേഷനുകളുടെ ഹർജിയിലാണ് ദില്ലി ഹൈക്കോടതി വിധി പുറപ്പെടുവിച്ചത്.

പതഞ്ജലിയുടെ  'കൊറോണിൽ' എന്ന ഉൽപ്പന്നം  കൊവിഡ് 19 നുള്ള  മരുന്നാണെന്ന അവകാശവാദങ്ങൾ മൂന്ന് ദിവസത്തിനകം പിൻവലിക്കാൻ സ്ഥാപകനായ  ബാബാ രാംദേവിനോടും  ചെയർമാനായ  ബാലകൃഷ്ണയോടും ദില്ലി ഹൈക്കോടതി ഉത്തരവിട്ടു. ഡോക്‌ടേഴ്‌സ് അസോസിയേഷനുകളുടെ ഹർജിയിലാണ് ദില്ലി ഹൈക്കോടതി വിധി പുറപ്പെടുവിച്ചത്.

2021-ൽ  രാംദേവ്, ബാലകൃഷ്‌ണ, പതഞ്ജലി ആയുർവേദ എന്നിവർക്കെതിരെ നിരവധി ഡോക്ടർമാരുടെ സംഘടനകൾ നൽകിയ കേസിന്റെ ഭാഗമായുള്ള ഹർജിയിലാണ് ഡൽഹി ഹൈക്കോടതി വിധി പ്രഖ്യാപിച്ചത്. കോവിഡ് 19 നുള്ള ബദൽ ചികിത്സയാണെന്ന് അവകാശപ്പെടുന്ന 'കൊറോണിൽ' ഉൾപ്പെടെ രാംദേവിന്റെ  ഉൽപ്പന്നങ്ങളുടെ വിൽപ്പന തുടരാൻ തെറ്റായ  പ്രചാരണവും വിപണന തന്ത്രവും നടത്തിയെന്ന് ഡോക്ടർമാരുടെ സംഘടനകൾ ആരോപിച്ചിരുന്നു. 

'കൊറോണിൽ' കോവിഡ് -19 നുള്ള'മരുന്ന്' ആണെന്നും പ്രതിരോധശേഷി വർധിപ്പിക്കുന്നത് മാത്രമല്ലെന്നും പരസ്യമായി അവകാശപ്പെടുന്ന ബാബ രാംദേവിന്റെ പ്രസ്താവനകൾ പിൻവലിക്കാനാണ് ദില്ലി ഹൈക്കോടതി  നിർദ്ദേശിച്ചിരിക്കുന്നത്. പതഞ്ജലി ഉൽപ്പന്നങ്ങളുടെ ഫലപ്രാപ്തിയെക്കുറിച്ചുള്ള സൂക്ഷ്മ പരിശോധനയ്ക്കിടയിലാണ് ഈ നിയമ നടപടി. കോവിഡ് പകർച്ചവ്യാധിയുടെ കാലത്ത് പതഞ്ജലി ബ്രാൻഡിന് കീഴിൽ പുറത്തിറക്കിയതാണ്  'കൊറോണിൽ'. കോവിഡ് മൂലമുള്ള മരണങ്ങൾക്ക് അലോപ്പതിയെ കുറ്റപ്പെടുത്തുന്ന വാദങ്ങൾ പിൻവലിക്കാനും  ദില്ലി ഹൈക്കോടതി രാംദേവിനോട് നിർദ്ദേശിച്ചു. 

രാംദേവ്, ബാലകൃഷ്‌ണ, പതഞ്ജലി ആയുർവേദ് എന്നിവരെ  ഈ വിഷയത്തിൽ  നേരത്തെ സുപ്രീം കോടതി ശാസിച്ചിരുന്നു

Comments

    Leave a Comment