ഡെഡ്‌പൂൾ ആൻഡ് വോൾവറിൻ : ആഗോള ബോക്സോഫീസ് കളക്ഷൻ 4000 കോടിയിലേക്ക്

Deadpool and Wolverine: Global Box Office Collection to 4000 Crores

ഇന്ത്യയിൽ ഹോളിവുഡ് സിനിമകളുടെ എക്കാലത്തെയും മികച്ച 10 ഓപ്പണിംഗ് വാരാന്ത്യങ്ങളുടെ ലിസ്റ്റിൽ ഡെഡ്‌പൂളും വോൾവറിനും ഉൾപ്പെടുന്നു.

മുംബൈ: ഹോളിവുഡ് സൂപ്പർഹീറോ ആക്ഷൻ ഡ്രാമയായ 'ഡെഡ്‌പൂൾ ആൻഡ് വോൾവറിൻ' റിലീസ് ചെയ്ത് മൂന്ന് ദിവസത്തിനുള്ളിൽ 3,650 കോടി കളക്ഷൻ നേടി. 

ഷോൺ ലെവി സംവിധാനം ചെയ്ത് റയാൻ റെയ്‌നോൾഡ്‌സും ഹ്യൂ ജാക്ക്‌മാനും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രം അമേരിക്കൻ വിപണിയിൽ തിങ്കളാഴ്‌ച  21.5 മില്യൺ ഡോളർ (180.02 കോടി രൂപ) നേടിയെന്ന് ഡെഡ്‌ലൈൻ റിപ്പോർട്ട് ചെയ്തു. ഒരു ആർ-റേറ്റഡ് ചിത്രത്തിന് ലഭിക്കുന്ന എക്കാലത്തെയും മികച്ച തിങ്കളാഴ്ച കളക്ഷനാണിത്. ആദ്യ തിങ്കളാഴ്ച 19.7 മില്യൺ ഡോളർ (164.9 കോടി രൂപ) നേടിയ 2016-ലെ ഡെഡ്‌പൂളിനെ ഈ ചിത്രം ഈ വിഭാഗത്തില്‍ പിന്നിലാക്കി.

ഇൻഡസ്ട്രി ട്രാക്കർ സാക്നിൽക് പറയുന്നതനുസരിച്ച് ഇന്ത്യയിൽ തിങ്കളാഴ്ച 7 കോടി രൂപ മാത്രമാണ് നേടിയത്. ഇതിന്റെ 14.85 ശതമാനം ഇംഗ്ലീഷില്‍ നിന്നാണ്. ഇതോടെ നാല് ദിവസത്തിന് ശേഷം ഇന്ത്യയില്‍ ഈ മാര്‍വല്‍ ചിത്രത്തിൻ്റെ ആകെ കളക്ഷൻ 73.65 കോടി രൂപയായി. 
ഇതോടെ ആദ്യ ആഴ്ചയിൽ തന്നെ ചിത്രം ഇന്ത്യയിൽ 100 ​​കോടി കടന്നേക്കും എന്നാണ് കണക്കുകൂട്ടുന്നത്.

ഇന്ത്യയിൽ ഹോളിവുഡ് സിനിമകളുടെ എക്കാലത്തെയും മികച്ച 10 ഓപ്പണിംഗ് വാരാന്ത്യങ്ങളുടെ ലിസ്റ്റിൽ ഡെഡ്‌പൂളും വോൾവറിനും ഉൾപ്പെടുന്നു. അവഞ്ചേഴ്‌സ്: എൻഡ്‌ഗെയിം, അവതാർ: ദി വേ ഓഫ് വാട്ടർ, സ്‌പൈഡർമാൻ: നോ വേ ഹോം, അവഞ്ചേഴ്‌സ്: ഇൻഫിനിറ്റി വാർ, ഡോക്‌ടർ സ്‌ട്രേഞ്ച് ഇൻ ദി മൾട്ടിവേഴ്‌സ് ഓഫ് മാഡ്‌നെസ് എന്നിവയാണ് ഈ ലിസ്റ്റിലെ മറ്റ് ചിത്രങ്ങൾ.

Comments

    Leave a Comment