മെയ്ക്ക് മൈ ട്രിപ്പ് vs ഗൂഗിൾ : ട്രേഡ് മാർക്ക് അവകാശവാദം സുപ്രീം കോടതി തള്ളി

MakeMyTrip vs Google : Supreme Court rejects MakeMyTrip trademark infringement plea

മെയ്ക്ക് മൈ ട്രിപ്പിൻ്റെ വെബ്‌സൈറ്റ് സന്ദർശിക്കാൻ ഉദ്ദേശിക്കുന്ന ഉപയോക്താക്കൾ ബുക്കിംഗ് ഡോട്ട് കോമിൽ എത്താൻ സാധ്യതയില്ലാത്തതിനാൽ മെയ്ക്ക് മൈ ട്രിപ്പ് അവകാശപ്പെടുന്ന ആശയക്കുഴപ്പം ഉണ്ടാകാൻ സാധ്യതയില്ലെന്ന് കോടതി പറഞ്ഞു.

ന്യൂ ഡൽഹി : ട്രേഡ് മാർക്ക് ലംഘനം ആരോപിച്ച് ഗൂഗിളിനെതിരായ അവകാശവാദത്തിൽ ഓൺലൈൻ ട്രാവൽ കമ്പനിയായ മെയ്ക്ക് മൈ ട്രിപ്പിന്റെ അപ്പീൽ സുപ്രീം കോടതി തള്ളി. 

ഗൂഗിൾ സ്പോൺസർ ചെയ്‌ത ലിങ്കുകൾ വഴി തങ്ങളുടെ അവസരങ്ങൾ എതിരാളികളായ ബുക്കിംഗ് ഡോട്ട് കോം പ്രയോജനപ്പെടുത്തുന്നുവെന്ന് മെയ്ക്ക് മൈ ട്രിപ്പ് ആരോപിച്ചുവെങ്കിലും മെയ്ക്ക് മൈ ട്രിപ്പിൻ്റെ വ്യാപാരമുദ്രയിൽ  ബുക്കിംഗ് ഡോട്ട് കോം കടന്നുകയറുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് സുപ്രീം കോടതി അപ്പീൽ തള്ളിയത്. 

ചീഫ് ജസ്റ്റിസ് ഓഫ് ഇന്ത്യ (സിജെഐ) ഡി വൈ ചന്ദ്രചൂഡിൻ്റെ ബെഞ്ച് ജസ്റ്റിസുമാരായ ജെ ബി പർദിവാല, മനോജ് മിശ്ര എന്നിവരടങ്ങുന്ന ബെഞ്ച്, മേക്ക് മൈട്രിപ്പും ബുക്കിംഗും നൽകുന്ന സേവനങ്ങൾക്കിടയിൽ ആശയക്കുഴപ്പത്തിന് സാധ്യതയില്ലാത്തതിനാൽ ട്രേഡ്മാർക്ക് ലംഘനത്തിന് എന്തെങ്കിലും കേസ് എടുക്കാനാകുമോ എന്ന കാര്യത്തിൽ സംശയം പ്രകടിപ്പിച്ചു. എന്നാൽ ഒരു ആശയക്കുഴപ്പത്തിനും സാധ്യതയില്ല. നിങ്ങൾക്ക് MakeMyTrip-ൽ പ്രവർത്തിക്കാൻ താൽപ്പര്യമുണ്ടെങ്കിൽ, നിങ്ങൾ എന്തിനാണ് Booking.com-ൽ ലോഗിൻ ചെയ്യുന്നത്?  അവർ നിങ്ങളുടെ അടയാളവും ഉപയോഗിക്കുന്നില്ല ... ഞങ്ങൾക്ക് കാര്യം മനസ്സിലായി, അപ്പീൽ തള്ളിയിരിക്കുന്നു എന്ന് സിജെഐ പറഞ്ഞു.

1999ലെ ട്രേഡ് മാർക്ക് ആക്ട് പ്രകാരം, ഗൂഗിൾ ആഡ്സ് പ്രോഗ്രാമിൽ വ്യാപാരമുദ്രകൾ ഉപയോഗിക്കുന്നത് ലംഘനമല്ലെന്ന് പറഞ്ഞ്  ദില്ലി ഹൈക്കോടതി മെയ്ക്ക് മൈ ട്രിപ്പിന് അനുകൂലമായ സിംഗിൾ ബെഞ്ച് ഇടക്കാല ഉത്തരവ് റദ്ദാക്കിയപ്പോളാണ് മെയ്ക്ക് മൈ ട്രിപ്പ് സുപ്രീം കോടതിയെ സമീപിച്ചത്.

ഗൂഗിളിൽ ഉപയോക്താക്കൾ തിരയുമ്പോൾ, ബുക്കിംഗ് ഡോട്ട് കോമിന്റെ ഒരു ചിത്രം മുകളിൽ കാണിക്കുന്നുണ്ടെന്നും, ഗൂഗിൾ ഇതിന് നിരക്ക് ഈടാക്കുന്നുവെന്നും, ഈ നിരക്കുകൾ നൽകുന്നതിലൂടെ ബുക്കിംഗ് ഡോട്ട് കോം  മെയ്ക്ക് മൈ ട്രിപ്പിൻ്റെ വ്യാപാരമുദ്ര ഉപയോഗിച്ച് കൂടുതൽ പ്രാധാന്യം നേടുന്നുവെന്നും, അങ്ങനെ അതിൻ്റെ പ്രശസ്തിയിൽ നിന്ന് പ്രയോജനം നേടുമെന്നും  മെയ്ക്ക് മൈ ട്രിപ്പ് വാദിച്ചപ്പോൾ ഗൂഗിൾ  പരസ്യങ്ങൾ ലേലം ചെയ്തതിനാൽ ആശയക്കുഴപ്പമില്ലെന്നും മുൻഗണന നൽകിയിട്ടില്ലെന്നും ബുക്കിംഗ് ഡോട്ട് കോം മറുവാദം ഉന്നയിച്ചു.

മെയ്ക്ക് മൈ ട്രിപ്പിൻ്റെ വെബ്‌സൈറ്റ് സന്ദർശിക്കാൻ ഉദ്ദേശിക്കുന്ന ഉപയോക്താക്കൾ ബുക്കിംഗ് ഡോട്ട് കോമിൽ എത്താൻ സാധ്യതയില്ലാത്തതിനാൽ മെയ്ക്ക് മൈ ട്രിപ്പ് അവകാശപ്പെടുന്ന ആശയക്കുഴപ്പം ഉണ്ടാകാൻ സാധ്യതയില്ലെന്ന് കോടതി പറഞ്ഞു.

മുതിർന്ന അഭിഭാഷകരായ മുകുൾ റോത്തഗി, ഗൗരവ് പച്ചനന്ദ എന്നിവർ മേക്ക് മൈ ട്രിപ്പിനെ പ്രതിനിധീകരിച്ചു. മുതിർന്ന അഭിഭാഷകരായ ഡോ. അഭിഷേക് മനു സിങ്‌വിയും ഹരീഷ് സാൽവെയുമാണ് ഗൂഗിളിന് വേണ്ടി ഹാജരായത്.

Comments

    Leave a Comment