ഇന്ത്യ - യുഎഇ വിമാന നിരക്ക് 50% ഉയർന്നു

ഇന്ത്യ - യുഎഇ വിമാന നിരക്ക്  50% ഉയർന്നു

ഇന്ത്യ - യുഎഇ വിമാന നിരക്ക് 50% ഉയർന്നു

ഇന്ത്യയിലും പാകിസ്താനിലും കുടുങ്ങിക്കിടക്കുന്ന യുഎഇ നിവാസികൾ എമിറേറ്റ്‌സിലേക്ക് തിരികെ മടങ്ങാനുള്ള സാഹചര്യമുള്ളതിനാൽ ഈ രണ്ട് രാജ്യങ്ങളിൽനിന്നുമുള്ള വിമാന നിരക്കുകൾ ക്രമാതീതമായി ഉയർന്നു. ഇന്ത്യ, പാകിസ്ഥാൻ എന്നിവിടങ്ങളിൽ നിന്ന് യുഎഇയിലേക്ക് ലഭ്യമായ എല്ലാ റൂട്ടുകളിലും ടിക്കറ്റ് നിരക്കുകൾ കുറഞ്ഞത് 50 ശതമാനമെങ്കിലും വർദ്ധിച്ചതായി ട്രാവൽ ഏജന്റുമാർ പറഞ്ഞു.

കേരളത്തിലെ കൊച്ചിയിൽ നിന്ന് യുഎഇയിലെ  ദുബായിലേക്കുള്ള ഒരു നോൺ-സ്റ്റോപ്പ്, വൺവേ, ഇക്കോണമി ടിക്കറ്റ്, സാധാരണയായി 700 ദിർഹം 850 ദിർഹത്തിന് ലഭ്യമായിരുന്നു, ഇപ്പോളത്  1,050-ദിർഹം മുതൽ  1100 ദിർഹത്തിന് വരെയാണ് വിൽക്കുന്നത്.അതുപോലെ, ഒരു ഇക്കോണമി ക്ലാസിനായുള്ള വിമാന നിരക്ക്, ഇന്ത്യയിലെ മുംബൈ മുതൽ ദുബായ് വരെ, 1,300 ദിർഹത്തിന് മുകളിലാണ് വിൽക്കുന്നത്.

ഓഗസ്റ്റ് 12 -നും അതിനുശേഷവുമുള്ള ആഴ്ചയിലേക്കുള്ള താൽക്കാലിക വിമാന നിരക്കുകളാണിത്. ഇന്ത്യയിലെയും പാകിസ്ഥാനിലെയും വിവിധ നഗരങ്ങളെ യുഎഇയുമായി ബന്ധിപ്പിക്കുന്ന ഈ റൂട്ടുകളിലെ യാത്രക്കാർക്കിടയിലെ  ഉയർന്ന ഡിമാൻഡാണ് നാടകീയമായ വിലവർധന സൂചിപ്പിക്കുന്നത്.

Comments

Leave a Comment