പെട്രോളിയം ക്രൂഡിൻ്റെ വിൻഡ് ഫാൾ ടാക്സ് ടണ്ണിന് 4,600 രൂപയായി സർക്കാർ വർധിപ്പിച്ചു.

Govt hikes windfall tax on petroleum crude to Rs 4,600 a tonne

മാർച്ച് ഒന്നു മുതൽ പ്രാബല്യത്തിൽ വരും. 2022 ജൂലായ് ഒന്നിനാണ് രാജ്യത്ത് ആദ്യമായി 'വിന്‍ഡ്ഫാള്‍ ടാക്‌സ്' എന്നപേരില്‍ അധിക നികുതി ഏര്‍പ്പെടുത്തിയത്.

ഇന്ത്യൻ സർക്കാർ പെട്രോളിയം ക്രൂഡിൻ്റെ വിൻഡ് ഫാൾ ടാക്സ് മാർച്ച് 1 മുതൽ 3,300 രൂപയിൽ നിന്ന് ഒരു മെട്രിക് ടണ്ണിന് 4,600 രൂപയായി ($ 55.51) വർദ്ധിപ്പിച്ചതായി വ്യാഴാഴ്ച പുറത്തിറക്കിയ സർക്കാർ ഉത്തരവിലവ്യക്തമാക്കി.

ഡീസലിൻ്റെ വിൻഡ്‌ഫാൾ ടാക്സ് ലിറ്ററിന് 1.50 ൽ നിന്ന് പൂജ്യമായി ഇന്ത്യയും കുറച്ചതായി ഉത്തരവിൽ പറയുന്നു. പെട്രോൾ, ഏവിയേഷൻ ടർബൈൻ ഇന്ധനം എന്നിവയുടെ നികുതി പൂജ്യമായി തുടരും.

ഉത്തരവ് മാർച്ച് ഒന്നിന് പ്രാബല്യത്തിൽ വരുന്നതാണ്.

കഴിഞ്ഞ ഫെബ്രുവരി 16-ന് സർക്കാർ പെട്രോളിയം ക്രൂഡിൻ്റെ വിൻഡ് ഫാൾ ടാക്സ് മെട്രിക് ടണ്ണിന് 3,200 രൂപയിൽ നിന്ന് 3,300 രൂപയായി ഉയർത്തുകയും ഡീസലിൻ്റെ നികുതി പൂജ്യത്തിൽ നിന്ന് 1.5 രൂപയായി ഉയർത്തുകയും ചെയ്തിരുന്നു.

2022 ജൂലായ് ഒന്നിനാണ് രാജ്യത്ത് ആദ്യമായി 'വിന്‍ഡ്ഫാള്‍ ടാക്‌സ്' എന്നപേരില്‍ അധിക നികുതി ഏര്‍പ്പെടുത്തിയത്. ഓയില്‍ കമ്പനികള്‍ക്ക് അപ്രതീക്ഷിതമായി ലഭിക്കുന്ന അമിത ലാഭത്തിന്മേല്‍ നികുതി ചുമത്തുന്ന രാജ്യങ്ങളുടെ കൂട്ടത്തില്‍ ഇന്ത്യയും ചേരുകയായിരുന്നു. പെട്രോളിനും വ്യോമയാന ഇന്ധനത്തിനും ലിറ്ററിന് ആറ് രൂപയും(ബാരലിന് 12 ഡോളര്‍) ഡീസലിന് 13 രൂപയു (ബാരലിന് 26 ഡോളര്‍)മാണ് ചുമത്തിയത്. 

അപ്രതീക്ഷിതമായി നിങ്ങൾക്ക് വലിയ തുക ലഭിക്കുമ്പോൾ ടാക്സ് അടയ്ക്കേണ്ടി വരും.ഒറ്റത്തവണയാണ് ഈ ടാക്സ് അടക്കേണ്ടി വരാറുള്ളത്. ചില പ്രതിസന്ധികൾ വരുമ്പോൾ ക്രൂഡ് ഓയിൽ വില കുതിച്ചുയരുകയും ഓയിൽ കമ്പനികൾ വലിയ ലാഭം കൊയ്യുകയും ചെയ്യും. കമ്പനികൾ എന്തെങ്കിലും പ്രത്യേകമായി ചെയ്തിട്ടല്ല അവർക്ക് ഈ ലാഭം ഉണ്ടാകുന്നത്. ആഗോള വിപണിയില്‍ എണ്ണവില ഉയര്‍ന്നു നില്‍ക്കുന്നതിനാല്‍ ആഭ്യന്തര ഉത്പാദകര്‍ക്കുണ്ടാകുന്ന അധിക നേട്ടത്തിന്മേലാണ് ഈ നികുതി (വിന്‍ഡ്ഫാള്‍ ടാക്‌സ്) ചുമത്തുന്നത്.

എണ്ണക്കമ്പനികൾ ടാക്സ് അടയ്ക്കാൻ തയ്യാറായാൽ അത് സർക്കാരിന് ഗുണം ചെയ്യും. വിലക്കയറ്റം പൊറുതിമുട്ടിക്കുന്ന സാഹചര്യത്തിൽ കേന്ദ്ര സർക്കാർ പെട്രോളിനും ഡീസലിനും എക്സൈസ് ഡ്യൂട്ടി കുറക്കുന്നത് മൂലമുണ്ടാകുന്ന നഷ്ടം നികത്തുന്നതിന് വിൻഡ‍്‍ഫാൾ ടാക്സ് വലിയ ആശ്വാസമായി മാറും. 

രണ്ടാഴ്ചയിലൊരിക്കലാണ് സർക്കാർ നികുതി പരിഷ്കരിക്കുന്നത്. അസംസ്‌കൃത എണ്ണ വില ബാരലിന് 75 ഡോളറിന് മുകളില്‍ പോയാലാണ് ഒഎന്‍ജിസി, റിലയന്‍സ് പോലുള്ള എണ്ണ ഉത്പാദക കമ്പനികളില്‍നിന്ന് ഇത്തരത്തില്‍ നികുതി ഈടാക്കുന്നത്.

Comments

    Leave a Comment