ഗീത ഗോപിനാഥ് ഐ എം എഫ് തലപ്പത്തേക്ക് ; അടുത്തവർഷം ആദ്യത്തോടെ ചുമതലയേൽക്കും

Geeta Gopinath to head IMF; She will take charge early next year image source : reuters

നിലവിലെ ഡെപ്യൂട്ടി മാനേജിംഗ് ഡയറക്ടറർ ജ്യോഫ്റി ഒകമോട്ടോ സ്ഥാനം ഒഴിയുന്നതോടെയാണ് ഗീത ഗോപിനാഥിനെ നിയമിക്കുന്നത്. കേരള സർക്കാരിന്‍റെ മുഖ്യ സാമ്പത്തിക ഉപദേഷ്ടാവായി സേവനം അനുഷ്ടിച്ചിട്ടുള്ള ഗീത ഗോപിനാഥ് നിലവിൽ അന്താരാഷ്ട്ര നാണയ നിധി ചീഫ് ഇക്കണോമിസ്റ്റാണ്.

ഗീത ഗോപിനാഥ് അന്താരാഷ്ട്ര നാണയനിധി (ഐ എം എഫ്)  ഡെപ്യൂട്ടി മാനേജിംഗ് ഡയറക്ടറാകും.2018 ഒക്ടോബറിൽ ഐഎംഎഫിൽ ചേർന്ന ഗീത നിലവിൽ ചീഫ് ഇക്കണോമിസ്റ്റാണ്.

ഇപ്പോഴത്തെ ഡെപ്യൂട്ടി മാനേജിംഗ് ഡയറക്ടറർ ആയ ജ്യോഫ്റി ഒകമോട്ടോ സ്ഥാനം ഒഴിയുന്നതോടെയാണ് ഗീത ഗോപിനാഥിനെ നിയമിക്കുന്നത്. ഗീത ഗോപിനാഥ് അടുത്തവർഷം ആദ്യത്തോടെ  ചുമതലയേൽക്കും.ശരിയായ സമയത്തെ ശരിയായ വ്യക്തിയെന്നാണ് ഐഎംഎഫ് മേധാവി ക്രിസ്റ്റലീന ജോർജീവ ഈ നിയമനത്തെ വിശേഷിപ്പിച്ചത്.

അമേരിക്കന്‍ അക്കാഡമി ഓഫ് ആര്‍ട്സ് ആന്‍ഡ് സയന്‍സ് അംഗത്വം ലഭിച്ച വ്യക്തിയായ ഗീതക്ക് ഐഎംഎഫിന്‍റെ ഗവേഷക വിഭാഗം ഡയറക്ടറുടെ ചുമതലയും ഉണ്ടായിരുന്നു.മുന്‍ റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ രഘുറാം രാജന് ശേഷമായിരുന്നു ഇന്ത്യയില്‍ നിന്ന് അന്താരാഷ്ട്ര നാണയ നിധിയുടെ (ഐഎംഎഫ്) ചീഫ് ഇക്കണോമിസ്റ്റായി ഗീതാ ഗോപിനാഥ് നിയമിക്കപ്പെട്ടത്.

മൈസൂരിലായിരുന്നു ഗീത ഗോപിനാഥിന്‍റെ സ്കൂള്‍ വിദ്യാഭ്യാസം. ദില്ലി ലേഡി ശ്രീറാം കോളേജില്‍ നിന്ന് ഇക്കണോമിക്സില്‍ ഓണേഴ്സ് ബിരുദം നേടിയ ഗീത, ദില്ലി സ്കൂള്‍ ഓഫ് എക്കണോമിക്സില്‍ നിന്നും വാഷിങ്ടണ്‍ സര്‍വ്വകാലശാലയില്‍ നിന്നുമായി എംഎ ബിരുദവും, പ്രിസ്റ്റന്‍ സര്‍വ്വകലാശാലയില്‍ നിന്ന് ഡോക്ടറേറ്റും കരസ്ഥമാക്കിയിരുന്നു. ചിക്കാഗോ സര്‍വ്വകലാശാലയില്‍ അസിസ്റ്റന്‍റ് പ്രഫസറായി 2001 ല്‍  ഔദ്യോഗിക ജീവിതം ആരംഭിച്ച ഗീത 2005 ല്‍ ഹാര്‍വാര്‍ഡ് സര്‍വ്വകലാശാലയിലേക്ക് മാറി. 

Comments

    Leave a Comment