ശുഭം ഓട്ടോമേഷന്‍ ഡസ്സോള്‍ട്ട് സിസ്റ്റംസുമായി കൈകോർക്കുന്നു.

Subham Automation joins hands with Dassault Systems.

ശുഭം ഓട്ടോമേഷന്‍ ഉത്പന്ന വികസന മേഖലയില്‍ നേരിടുന്ന നിരവധി വെല്ലുവിളികള്‍ക്കുള്ള പരിഹാരമാണ് ഡസ്സോള്‍ട്ട് സിസ്റ്റംസിന്‍റെ 3ഡി എക്സ്പീരിയന്‍സ് വര്‍ക്ക്സ് ഉപയോഗിക്കാന്‍ തുടങ്ങിയതിലൂടെ സാധ്യമാക്കിയത്.

കൊച്ചി: ഇന്‍ഡസ്ട്രിയല്‍ ഓട്ടോമേഷന്‍ സൊല്യൂഷന്‍ രംഗത്തെ മുന്‍നിര സേവനദാതാക്കളായ ശുഭം ഓട്ടോമേഷന്‍ പ്രൈവറ്റ് ലിമിറ്റഡിന്‍റെ ഉത്പ്പന്ന വികസന ശൃംഖലയുടെ വേഗത വര്‍ദ്ധിപ്പിക്കാനായി ഡസ്സോള്‍ട്ട്  സിസ്റ്റംസിന്‍റെ 3ഡിഎക്സ്പീരിയന്‍സ് പ്ലാറ്റ്ഫോം തിരഞ്ഞെടുത്തു.

ഫാര്‍മസ്യൂട്ടിക്കല്‍, പാക്കേജിംഗ്, ടെക്സ്റ്റൈല്‍സ്, ഓട്ടോമൊബൈല്‍സ്, കെമിക്കല്‍സ്, ഫെര്‍ട്ടിലൈസേഴ്സ് തുടങ്ങി വൈവിധ്യമാര്‍ന്ന വ്യാവസായിക മേഖലകള്‍ക്ക് വേണ്ട ഓട്ടോമേഷന്‍ സൊല്യൂഷന്‍സ് നല്‍കുന്നതിലൂടെ രാജ്യത്തെ വ്യാവസായിക അന്തരീക്ഷത്തില്‍ വിപ്ലവകരമായ മാറ്റങ്ങളാണ് ശുഭം ഓട്ടോമേഷന്‍ പ്രൈവറ്റ് ലിമിറ്റഡ് കൊണ്ടുവന്നിരിക്കുന്നത്.  

സോളിഡ്വര്‍ക്ക്സ് ഉപഭോക്താക്കള്‍ക്കും ചെറുകിട മധ്യനിര കമ്പനികള്‍ക്കും വേണ്ടി തയ്യാറാക്കിയിട്ടുള്ള ആപ്ലിക്കേഷന്‍ ശേഖരമാണ് ഡസ്സോള്‍ട്ട്  സിസ്റ്റംസിന്‍റെ 3ഡിഎക്സ്പീരിയന്‍സ് വര്‍ക്ക്സ്. ശുഭം ഓട്ടോമേഷന്‍ ഉത്പന്ന വികസന മേഖലയില്‍ നേരിടുന്ന നിരവധി വെല്ലുവിളികള്‍ക്കുള്ള പരിഹാരമാണ് 3ഡിഎക്സ്പീരിയന്‍സ് വര്‍ക്ക്സ് ഉപയോഗിക്കാന്‍ തുടങ്ങിയതിലൂടെ സാധ്യമാക്കിയത്. 

സാധാരണ അനുമതി പ്രക്രിയയ്ക്ക് ഫീല്‍ഡില്‍ ഉത്തരവാദപ്പെട്ടവരുടെ സാന്നിധ്യം ആവിശ്യമാണ്. ഇത് അനാവശ്യമായ കാലതാമസം പ്രവര്‍ത്തനങ്ങളില്‍ ഉണ്ടാക്കും. അതുപോലെ തന്നെ ഇ-മെയില്‍ വഴിയോ വാക്കാലോ നല്‍കുന്ന അനുമതികളില്‍ തെറ്റ് സംഭവിക്കാനും സാധ്യതയുണ്ട്. ഈ പ്രശ്നനങ്ങളെയാണ് ഡസ്സോള്‍ട്ട്  സിസ്റ്റംസിന്‍റെ 3ഡിഎക്സ്പീരിയന്‍സ് പ്ലാറ്റ്ഫോമിന്‍റെ സഹായത്തോടെ ശുഭം ഓട്ടോമേഷന്‍ പ്രൈവറ്റ് ലിമിറ്റഡ് ഇപ്പോള്‍ തരണം ചെയ്തിരിക്കുന്നത്.  

ആശയ വിനിമയ ശൃംഖലകള്‍ ക്രമീകരിച്ചുകൊണ്ട് അനുമതി പ്രക്രിയ വേഗത്തിലാക്കാന്‍ ഇപ്പോള്‍ സാധിച്ചിട്ടുണ്ട്. കൂടാതെ ടീം അംഗങ്ങള്‍ക്കിടയിലെ സഹകരണം വര്‍ദ്ധിപ്പിക്കാനും കൃത്യതയോടേയും ഉന്നത നിലവാരത്തോടെയുമുള്ള ഔട്ട്പുട്ട് സൃഷ്ടിക്കാനും, പുതിയ ഉല്‍പ്പന്ന വികസനം 30 ശതമാനം വര്‍ദ്ധിപ്പിക്കാനും ശുഭം ഓട്ടോമേഷന്‍ പ്രൈവറ്റ് ലിമിറ്റഡിനെ സഹായിക്കുന്നുണ്ട്.

Comments

    Leave a Comment