50 വർഷത്തെ കാത്തിരിപ്പ് സഫലമായി : ചെങ്കോട്ട റൂട്ടിലൂടെ ചെന്നൈയിലേക്കു എസി സ്പെഷൽ ട്രെയിൻ.

AC special train to Chennai via Kollam Chenkota route.

കൊച്ചുവേളി–ചെന്നൈ ടിക്കറ്റ് നിരക്ക് 1335 രൂപയാണ്. 14 തേഡ് എസി ഇക്കോണമി കോച്ചുകളാണു ട്രെയിനിലുള്ളത്. റിസർവേഷൻ ആരംഭിച്ചു.

കൊച്ചുവേളിയിൽ നിന്നും കൊല്ലം, ചെങ്കോട്ട റൂട്ടിലൂടെ ചെന്നൈയിലേക്കു എസി സ്പെഷൽ ട്രെയിൻ ദക്ഷിണ റെയിൽവേ പ്രഖ്യാപിച്ചു.  താംബരം–കൊച്ചുവേളി എസി സ്പെഷൽ (06035 / 06035) എന്ന പേരിലാണ് സർവീസ്. 

ഈ റൂട്ട് ബ്രോഡ്ഗേജായതിന് ശേഷം ആദ്യമായാണു ഈ പാതയിലൂടെ തിരുവനന്തപുരത്തുനിന്നു ട്രെയിനോടിക്കാൻ റെയിൽവേ തയാറാകുന്നത്. മീറ്റർഗേജ് കാലത്ത് ചെങ്കോട്ട വഴിയുണ്ടായിരുന്ന  തിരുവനന്തപുരം – ചെന്നൈ സർവീസ് ഏകദേശം 50 വർഷങ്ങൾക്കുശേഷമാണ് പുനഃസ്ഥാപിക്കപ്പെടുന്നത്.

വ്യാഴം, ശനി ദിവസങ്ങളിൽ രാത്രി 9.40ന് താംബരത്ത് (06035) നിന്നും  പുറപ്പെട്ട് പിറ്റേദിവസം ഉച്ചയ്ക്ക് 1.40ന് കൊച്ചുവേളിയിലും മടക്ക ട്രെയിൻ വെള്ളി, ഞായർ ദിവസങ്ങളിൽ ഉച്ചയ്ക്ക് 3.35ന് കൊച്ചുവേളിയിൽ (06036)  നിന്നും പുറപ്പെട്ട്  പിറ്റേദിവസം രാവിലെ 7.35ന് താംബരത്തും എത്തുന്ന രീതിയിലാണ് സർവീസ് ക്രമീകരിച്ചിരിക്കുന്നത്. 

താംബരത്തുനിന്നുള്ള സർവീസ് മെയ് 16 നും കൊച്ചുവേളിയിൽ നിന്നുള്ളത് മെയ് 17നും ആരംഭിക്കും. ഇരുദിശയിലും 14 ട്രിപ്പുകളാണ് ഉണ്ടാകുക. ജൂൺ വരെയാണു സ്പെഷൽ സർവീസ് നിലവിൽ തീരുമാനിച്ചിരിക്കുന്നത്.

കൊച്ചുവേളി–ചെന്നൈ ടിക്കറ്റ് നിരക്ക് 1335 രൂപയാണ്. 14 തേഡ് എസി ഇക്കോണമി കോച്ചുകളാണു ട്രെയിനിലുള്ളത്.  റിസർവേഷൻ ആരംഭിച്ചു. 

സ്റ്റോപ്പുകൾ: ചെങ്കൽപേട്ട്, മേൽമറുവത്തൂർ, വിഴുപുരം, വിരുദാചലം, തിരുച്ചിറപ്പള്ളി, ഡിണ്ടിഗൽ, മധുര, വിരുദനഗർ, ശിവകാശി, ശ്രീവില്ലിപുത്തൂർ, രാജപാളയം, ശങ്കരൻകോവിൽ, പാമ്പാകോവിൽ ഷാൻഡി, കടയനല്ലൂർ, തെങ്കാശി, തെൻമല, പുനലൂർ, ആവണീശ്വരം, കൊട്ടാരക്കര, കുണ്ടറ, കൊല്ലം.

വിഴുപുരത്ത് സ്റ്റോപ്പുള്ളതിനാൽ പോണ്ടിച്ചേരി ഭാഗത്തേക്കു പോകുന്നവർക്കും സർവീസ് ഉപയോഗപ്രദമാണ്.

Comments

    Leave a Comment