നവി മുംബൈയിൽ 30 ഏക്കർ സ്ഥലം വാങ്ങാനൊരുങ്ങി കാനഡയിലെ ബ്രൂക്ക്ഫീൽഡ്
കഴിഞ്ഞ കുറച്ചു വർഷങ്ങൾക്കിടയിലെ രാജ്യത്തെ ഏറ്റവും വലിയ ഭൂമി ഇടപാടുകളിലൊന്നിന് മുംബൈ സാക്ഷ്യം വഹിക്കുകയാണ്. കാനഡയിലെ ബ്രൂക്ക്ഫീൽഡ് മുംബൈയിലെ നവി മുംബൈയിൽ 30 ഏക്കർ ഭൂമി കെ രഹേജ കോർപ്പറേഷനിൽ നിന്ന് 600 കോടി രൂപയ്ക്ക് വാങ്ങിയതായി വൃത്തങ്ങൾ അറിയിച്ചു.ഈ പ്ലോട്ടിൽ ഒരു ഡാറ്റാ സെന്റർ നിർമ്മിക്കാൻ ബ്രൂക്ക്ഫീൽഡ് പദ്ധതിയിടുന്നു.
ബ്രൂക്ക്ഫീൽഡിന്റെ ഭാഗമായ ബ്രൂക്ക്ഫീൽഡ് ഇൻഫ്രാസ്ട്രക്ചർ, BAM ഡിജിറ്റൽ റിയാലിറ്റി എന്ന ബ്രാൻഡിന് കീഴിൽ രാജ്യത്ത് ഡാറ്റാ സെന്ററുകൾ സ്ഥാപിക്കുന്നതിനും പ്രവർത്തിപ്പിക്കുന്നതിനുമായി NYSE ലിസ്റ്റുചെയ്ത ഡിജിറ്റൽ റിയൽറ്റിയുമായി അടുത്തിടെ ഒരു സംയുക്ത സംരംഭം രൂപീകരിച്ചിരുന്നു. ഡാറ്റാ സെന്ററുകൾ സ്ഥാപിക്കുന്നതിനായി രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളിൽ സ്ഥലങ്ങൾ വാങ്ങാനും ബ്രൂക്ക്ഫീൽഡ് ജെ വി ശ്രമിക്കുന്നുണ്ടെന്ന് വൃത്തങ്ങൾ അറിയിച്ചു.
ബ്രൂക്ക്ഫീൽഡ് മാനേജ്മെന്റ് 600 ബില്യൺ ഡോളറിലധികം ആസ്തിയും 30 ലധികം രാജ്യങ്ങളിൽ സാന്നിധ്യവുമുള്ള ബദൽ അസറ്റ് മാനേജ്‌മെന്റിലെ ഒരു ആഗോള നേതാവായ കമ്പനിയാണ്.ഉടമകളും ഓപ്പറേറ്റർമാരും എന്ന നിലയിൽ 100 വർഷത്തിലധികം പാരമ്പര്യം ഉള്ളതും ലോകമെമ്പാടുമുള്ള 30 ലധികം രാജ്യങ്ങളിലെ ഉയർന്ന നിലവാരമുള്ള ആസ്തികൾ, ബിസിനസുകൾ എന്നിവയിൽ ദീർഘകാലാടിസ്ഥാനത്തിൽ നിക്ഷേപിക്കുന്ന.സ്ഥാപനവുമാണ്.
2015 ൽ യുഎസ് കെമിക്കൽ കമ്പനിയായ കാബോട്ട് കോർപ്പറേഷനിൽ നിന്ന് 210 കോടി രൂപയ്ക്ക് നവി മുംബൈയിലെ ഗൻസോളി പ്രദേശത്തെ ഭൂമി വാങ്ങിയ കെ രഹേജ കോർപ്പറേഷൻ,ആ സ്ഥലം ബ്രൂക്ക്ഫീൽഡിന് വിറ്റത് മൂന്നിരട്ടി വിലക്കാണ്.റിയൽ എസ്റ്റേറ്റ് വിദഗ്ദ്ധരുടെ അഭിപ്രായത്തിൽ ബ്രൂക്ക്ഫീൽഡ് നൽകുന്ന വില മാർക്കറ്റ് വിലയ്ക്ക് അനുസൃതമാണ്.
ബ്രൂക്ക്ഫീൽഡ് സംയുക്ത സംരംഭമായ BAM ഡിജിറ്റൽ റിയാലിറ്റി ബ്രൂക്ക്ഫീൽഡ് ഇൻഫ്രാസ്ട്രക്ചറിന്റെ ഡാറ്റാ ട്രാൻസ്മിഷൻ, വിതരണം, സ്റ്റോറേജ് എന്നിവയിലുടനീളം 23 ബില്യൺ ഡോളർ ആസ്തിയുള്ള ആഗോള ഡാറ്റാ ഇൻഫ്രാസ്ട്രക്ചർ പോർട്ട്ഫോളിയോ വികസിപ്പിക്കും.അവർക്ക് രാജ്യത്ത് 139,000 പ്രവർത്തന ടെലികോം വയർലെസ് ടവറുകൾ ഉണ്ട്, സമീപഭാവിയിൽ 175,000 ആയി വികസിപ്പിക്കാനും അവർ ഉദ്ദേശിക്കുന്നു.
ക്രെഡിറ്റ് : ബിസിനസ് സ്റ്റാൻഡേർഡ്
Comments