75,000 സ്‌ക്വയര്‍ ഫീറ്റിലധികം വിസ്തീര്‍ണമുള്ള നൂതന സൗകര്യങ്ങളോടുകൂടിയ ക്ലാസ് മുറികള്‍, ഓഡിറ്റോറിയം, ലൈബ്രറി,ഹോസ്റ്റല്‍, സ്റ്റഡി ഏരിയ എന്നിങ്ങനെ ആധുനിക പഠന സൗകര്യങ്ങളെല്ലാം പൂര്‍ണ്ണ സജ്ജമാക്കിയ ഐഐസി ലക്ഷ്യയുടെ പുതിയ ക്യാംപസിൽ വിദ്യാര്‍ത്ഥികൾക്ക് ഹോസ്റ്റലുമായി ബന്ധപ്പെട്ട ആശങ്കകളും പരാതികളും അറിയിക്കുന്നതിനും സഹായത്തിനുമായി ഹോസ്റ്റല്‍ അപ്ലിക്കേഷനും തയ്യാറാക്കിയിട്ടുണ്ട്.
കൊച്ചി: ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഒഫ് കൊമേഴ്‌സ് ലക്ഷ്യയുടെ പുതിയ ക്യാംപസ് കൊച്ചി വൈറ്റിലയ്ക്ക് സമീപം പൊന്നുരുന്നിയില്‍ പ്രവര്‍ത്തനമാരംഭിച്ചു.
ബികോം ഡിഗ്രിയ്‌ക്കൊപ്പം എസിസിഎ യോഗ്യത കൂടി നേടുവാന്‍ ആഗ്രഹിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കായി ബികോം + എസിസിഎ കോഴ്‌സും, ഡിഗ്രി പൂര്‍ത്തിയാക്കിയ വിദ്യാര്‍ത്ഥികള്‍ക്കായി എംബിഎ + എസിസിഎ കോഴ്‌സും ഐഐസി ലക്ഷ്യ വാഗ്ദാനം ചെയ്യുന്നു. നിലവില്‍ ജോലി ചെയ്തുകൊണ്ടിരിക്കുന്നവര്‍ക്കും വിദ്യാര്ത്ഥികള്‍ക്കും അനുയോജ്യമായ രീതിയില്‍ സിഎംഎ യുഎസ് വീക്കെന്റ് കോച്ചിംഗ് ക്ലാസുകളും ലക്ഷ്യയില്‍ സജ്ജമാക്കിയിട്ടുണ്ട്.
വിദ്യാര്‍ത്ഥികള്‍ക്ക് പഠനത്തിനാവശ്യമായ എല്ലാവിധ സൗകര്യങ്ങളും ഉറപ്പാക്കിക്കൊണ്ടുള്ള 75,000 സ്‌ക്വയര്‍ ഫീറ്റിലധികം വിസ്തീര്‍ണമുള്ളതാണ് പുതിയ ക്യാംപസ്. നൂതന സൗകര്യങ്ങളോടുകൂടിയ ക്ലാസ് മുറികള്‍, ഓഡിറ്റോറിയം, ലൈബ്രറി എന്നിങ്ങനെ ആധുനിക പഠന സൗകര്യങ്ങളെല്ലാം പൂര്‍ണ്ണ സജ്ജമാക്കിയാണ് ഐഐസി ലക്ഷ്യ തങ്ങളുടെ പുതിയ ക്യാംപസിലേക്ക് വിദ്യാര്‍ത്ഥികളെ സ്വാഗതം ചെയ്യുന്നത്. ഹോസ്റ്റല്‍, സ്റ്റഡി ഏരിയ തുടങ്ങിയ സൗകര്യങ്ങളും ക്യാംപസില് ഒരുക്കിയിട്ടുണ്ട്. ഹോസ്റ്റലുമായി ബന്ധപ്പെട്ട ആശങ്കകളും പരാതികളും അറിയിക്കുന്നതിനും സഹായത്തിനുമായി ഹോസ്റ്റല്‍ അപ്ലിക്കേഷനും തയ്യാറാക്കിയിട്ടുണ്ട്.
മികച്ച കണക്ടിവിറ്റി സൗകര്യങ്ങളും വളര്‍ന്നുകൊണ്ടിരിക്കുന്ന ഒരു കൊമേഴ്ഷ്യല്‍ ഹബ് എന്ന നിലയിലുമാണ് ഞങ്ങളുടെ പുതിയ ക്യാംപസിനായി കൊച്ചി തിരഞ്ഞെടുത്തിരിക്കുന്നത്. നിലവില് ഒരു ലക്ഷത്തിന് മുകളില് പൂര്വ്വവിദ്യാര്ത്ഥികളാണ് ഞങ്ങള്ക്കുള്ളത്. ഇനി കൊച്ചിയിലെ പുതിയ ക്യാംപസില്‍ നിന്നും കൂടുതല്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഇന്ത്യയിലെ മുന്‍നിര കൊമേഴ്‌സ് ഇന്സ്റ്റിറ്റിയൂഷനിലൂടെ തങ്ങളുടെ കരിയര്‍ സുരക്ഷിതമാക്കുവാന്‍ സാധിക്കുമെന്ന ആത്മവിശ്വാസം ഞങ്ങള്‍ക്കുണ്ട്. കൊമേഴ്‌സ് മേഖലയില്‍ മികച്ച കരിയര്‍ സ്വപ്നം കാണുന്ന മുഴുവന്‍ വിദ്യാര്‍ത്ഥികള്‍ക്കും പൂര്‍ണ പിന്തുണയും വിജയവും ഉറപ്പാക്കുന്നതിലുള്ള ഞങ്ങളുടെ പ്രതിബദ്ധതയാണ് ഐഐസി ലക്ഷ്യയുടെ ക്യാംപസ് വിപുലീകരണത്തിലൂടെ വ്യക്തമാകുന്നത് - ഐഐസി ലക്ഷ്യ മാനേജിംഗ് ഡയറക്ടര്‍ ഓര്‍വല്‍ ലയണല്‍ പറഞ്ഞു.
ഐഐസി ലക്ഷ്യ പുതുതായി ലോഞ്ച് ചെയ്തിട്ടുള്ള ബികോം പ്ലസ് എസിസിഎ പ്രോഗ്രാം മൂന്ന് വര്‍ഷത്തെ കോഴ്‌സാണ്. അക്കൗണ്ടിംഗ്, ഫിനാന്‌സ് മേഖലയില്‍ മികച്ച കരിയര്‍ സ്വപ്നം കാണുന്ന വിദ്യാര്‍ത്ഥികള്‍ക്ക് അനുയോജ്യമായാണ് ഈ കോഴ്‌സ് തയ്യാറാക്കിയിട്ടുള്ളത്. ഇതിന് സമാനമായി ഡിഗ്രി പൂര്‍ത്തിയാക്കിയ വിദ്യാര്‍ത്ഥികള്‍ക്കായി എംബിഎ പ്ലസ് എസിസിഎ കോഴ്‌സും ലക്ഷ്യ ഇപ്പോള്‍ വാഗ്ദാനം ചെയ്യുന്നു. ഈ പ്രോഗ്രാമിലുള്ള വിദ്യാര്‍ത്ഥികള്‍ക്ക് ഡിഗ്രി, പിജി ബിരുദങ്ങള്‍ എസിസിഎ യോഗ്യതയും സ്വന്തമാക്കാം. ഇരട്ട യോഗ്യത ഉറപ്പുനല്‍കുന്ന ഈ കോഴ്‌സിലൂടെ മെച്ചപ്പെട്ട തൊഴില്‍ സാധ്യതകള്‍ കണ്ടെത്തുവാന്‍ എളുപ്പത്തില്‍ വിദ്യാര്ത്ഥികള്‍ക്ക് സാധിക്കും. തിയറി ക്ലാസുകള്‍ക്കൊപ്പം പ്രാക്ടിക്കല്‍ സെഷനുകളും ഐഐസി ലക്ഷ്യ തങ്ങളുടെ വിദ്യാര്‍ത്ഥികള്‍ക്ക് ഉറപ്പുനല്‍കുന്നു. ഏറ്റവും മികവുറ്റ പഠനാനുഭവം ഉറപ്പാക്കുന്നതിനായി ഓഫ് ലൈനായാണ് ഈ കോഴ്‌സുകള്‍ വാഗ്ദാനം ചെയ്യുന്നത്. ജോലി ചെയ്യുന്നവര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കുമായി സിഎംഎ യുഎസ് വീക്കെന്റ് ക്ലാസുകളും, കൊമേഴ്‌സ് ട്യൂഷന് പുറമേ പ്ലസ് വണ്, പ്ലസ് ടു വിദ്യാര്‍ത്ഥികള്‍ക്കായി സിഎ ഫൗണ്ടേഷന്‍ വീക്കെന്‍ഡ് ക്ലാസുകളും ഐഐസി ലക്ഷ്യയില്‍ ലഭ്യമാണ്.
സ്റ്റാന്റേര്‍ഡ് ചാര്‍ട്ടേഡ്, ഗ്രാന്‍ഡ് തൊര്‍ന്റോണ്, മേഴ്‌സിഡസ് ബെന്‍സ്, റിലയന്‍സ്, വിപ്രോ, മഹീന്ദ്ര, ഫെഡറല്‍ ബാങ്ക്, ഐബിഎം, നിവേ, ബാര്‍ക്ലേയ്‌സ്, ജിന്തല്‍ സ്റ്റീല് & പവര്‍, ലാര്‍സന്‍ & ടര്‍ബോ, ഓഡി, എച്ച്എസ്ബിസി എന്നിങ്ങനെ മുന്‍നിര കമ്പനികളിലെല്ലാം ഐഐസി ലക്ഷ്യയില്‍ നിന്നും പഠനം പൂര്‍ത്തിയാക്കിയ വിദ്യാര്‍ത്ഥികള്‍ പ്രവര്‍ത്തിച്ചുവരുന്നുണ്ട്. ഐഐസി ലക്ഷ്യ ഉറപ്പുനല്‍കുന്ന ഗുണമേന്മയുള്ള വിദ്യാഭ്യാസരീതിയുടേയും ഇന്‍ഡസ്ട്രി കേന്ദ്രീകൃത പരിശീലനത്തിന്റെയും മികവ് ഇതിലൂടെ വ്യക്തമാണ്.
ഭാവിയില്‍ കൂടുതല്‍ കോഴ്‌സുകള്‍ കൊണ്ടുവരാനും, മറ്റ് കമ്പനികളുമായി സഹകരിച്ചുകൊണ്ട് വിദ്യാര്‍ത്ഥികളുടെ സമഗ്രമായ വളര്‍ച്ചയ്ക്ക് വേണ്ടിയുള്ള പ്രോഗ്രാമുകള്‍ അവതരിപ്പിക്കുവാനും ആവശ്യമായുള്ള പ്രവര്‍ത്തനങ്ങള്‍ ഐഐസി ലക്ഷ്യ നടത്തിവരികയാണ്. വിട്ടുവീഴ്ചയില്ലാത്ത പഠന മികവ്, അത്യാധുനിക സൗകര്യങ്ങള്‍, മികച്ച പഠന അന്തരീക്ഷം തുടങ്ങിയവ ഉറപ്പുനല്‍കിക്കൊണ്ട് ഭാവി കൊമേഴ്‌സ് പ്രൊഫഷണലുകളെ വളര്‍ത്തിയെടുക്കുന്നതിലും അതിലൂടെ ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ചയില്‍ ഗണ്യമായ സംഭാവന നല്‍കുന്നതിലും പ്രധാന സ്ഥാനമാണ് ഐഐസി ലക്ഷ്യയ്ക്കുള്ളത്.
Comments