പോസ്റ്റ് ഓഫീസിന്റെ ഈ സമ്പാദ്യ പദ്ധതികളിൽ നിക്ഷേപിക്കുന്നവരുടെ വരുമാനസ്രോതസ്സ് നിർബന്ധം.

Post Office Savings Schemes :  Source of income Compulsory for these investors

കള്ളപ്പണം വെളുപ്പിക്കൽ തടയുന്നതിന്റെ ഭാഗമായിട്ടാണ് പോസ്റ്റ് ഓഫീസ് സ്കീമുകളിലെ ഉയർന്ന നിക്ഷേപകരുടെ വരുമാന സ്രോതസ്സ് വ്യക്തമാക്കുന്ന രേഖകൾ നൽകണമെന്ന് സർക്കാർ ആവശ്യപ്പെടുന്നത്.

പോസ്റ്റ് ഓഫീസ് സ്കീമുകളിലെ  ചെറുകിട സമ്പാദ്യ പദ്ധതികളിൽ നിക്ഷേപിക്കുന്നവർക്ക് പുതിയ നിബന്ധനകൾ പാലിക്കേണ്ടിവരുമെന്ന്  തപാൽ വകുപ്പ് മുന്നറിയിപ്പ് നൽകി. 2023 മെയ് 25-ന് പുറപ്പെടുവിച്ച സർക്കുലറിലൂടെയാണ്  തപാൽ വകുപ്പ് ഈ പ്രഖ്യാപനം നടത്തിയത്.

ഇനി മുതൽ പത്ത് ലക്ഷത്തിന് മുകളിൽ, വലിയ തുകകൾ നിക്ഷേപിക്കുന്നവർ അവരുടെ വരുമാന സ്രോതസ്സ് വ്യക്തമാക്കേണ്ടതായിവരും. കള്ളപ്പണം വെളുപ്പിക്കൽ തടയുന്നതിന്റെ ഭാഗമായിട്ടാണ് പോസ്റ്റ് ഓഫീസ് സ്കീമുകളിലെ ഉയർന്ന നിക്ഷേപകരുടെ വരുമാന സ്രോതസ്സ് വ്യക്തമാക്കുന്ന രേഖകൾ നൽകണമെന്ന് സർക്കാർ ആവശ്യപ്പെടുന്നത്. 2023 മെയ് 25-ന് പുറപ്പെടുവിച്ച സർക്കുലർ പ്രകാരം പത്ത് ലക്ഷത്തിന് മുകളിൽ നിക്ഷേപമുള്ളവരിൽ നിന്ന് വരുമാനം തെളിയിക്കുന്ന രേഖകൾ വാങ്ങാൻ പോസ്റ്റൽ ഡിപ്പാർട്മെന്റ് ആവശ്യപ്പെട്ടു.

പോസ്റ്റ് ഓഫീസ് നിക്ഷേപങ്ങളെ പോസ്റ്റൽ ഡിപ്പാർട്മെന്റ് മൂന്നായി തരം തിരിച്ചിട്ടുണ്ട്. ഉപഭോക്താവ് പോസ്റ്റ് ഓഫീസിൽ അക്കൗണ്ട് തുറക്കുമ്പോഴോ, കാലാവധി കഴിഞ്ഞ ചെറുകിട സമ്പാദ്യപദ്ധതികളുടെ തുക അക്കൗണ്ടിലേക്ക് മാറ്റുുമ്പോഴോ വരുന്ന നിക്ഷേപത്തിന് ആകെ തുക കണക്കാക്കിയാണ് നിക്ഷേപം ഏത് വിഭാഗത്തിലേതാണെന്ന് തീരുമാനിക്കുന്നത്.

മൂന്ന് തരം പോസ്റ്റൽ നിക്ഷേപങ്ങളെ മനസിലാക്കാം....

കുറഞ്ഞ റിസ്ക് കാറ്റഗറി

ഉപഭോക്താവ് ഒരു അക്കൗണ്ട് തുറക്കുമ്പോൾ, അല്ലെങ്കിൽ സേവിങ്സ്സ സർട്ടിഫിക്കറ്റുകൾ വാങ്ങുന്നതിന് അപേക്ഷിക്കുമ്പോൾ, നിലവിലുള്ള ഏതെങ്കിലും സേവിംഗ്സ് ഇ്‍സ്ട്രുമെന്റിന്റെ മെച്യൂരിറ്റി/പ്രീമെച്യുരിറ്റി മൂല്യം 50,000 രൂപ വരെയാണെങ്കിൽ അത്തരം നിക്ഷേപങ്ങൾ റിസ്ക് കുറഞ്ഞ നിക്ഷേപങ്ങളായി കണക്കാക്കുന്നു.

മീഡിയം റിസ്ക് കാറ്റഗറി

ഉപഭോക്താവ് ഒരു അക്കൗണ്ട് തുറക്കുമ്പോൾ, അല്ലെങ്കിൽ സേവിങ്സ്സ സർട്ടിഫിക്കറ്റുകൾ വാങ്ങുന്നതിന് അപേക്ഷിക്കുമ്പോൾ, നിലവിലുള്ള ഏതെങ്കിലും സേവിംഗ്സ് ഇൻസ്ട്രുമെന്റിന്റെ മെച്യൂരിറ്റി/പ്രീമെച്യുരിറ്റി മൂല്യം 50,000 രൂപമുതൽ 10 ലക്ഷം രൂപ വരെയുള്ളതായ  അക്കൗണ്ടുകളിലെ നിക്ഷേപങ്ങളെ മീഡിയം റിസ്ക് നിക്ഷേപങ്ങളായി കണക്കാക്കുന്നു.

ഹൈ റിസ്ക് കാറ്റഗറി

ഉപഭോക്താവ് ഒരു അക്കൗണ്ട് തുറക്കുമ്പോൾ, അല്ലെങ്കിൽ സേവിങ്സ്സ സർട്ടിഫിക്കറ്റുകൾ വാങ്ങുന്നതിന് അപേക്ഷിക്കുമ്പോൾ, നിലവിലുള്ള ഏതെങ്കിലും സേവിംഗ്സ് ഇൻസ്ട്രുമെന്റിന്റെ മെച്യൂരിറ്റി/പ്രീമെച്യുരിറ്റി മൂല്യം 10 ലക്ഷം രൂപയിൽ കൂടുതലാണെങ്കൽ അത്തരം നിക്ഷേപങ്ങൾ ഹൈ റിസ്ക് നിക്ഷേപങ്ങളായി കണക്കാക്കുന്നു.

Comments

    Leave a Comment