എല്ലാവർക്കും ഉപരിപഠനം ഉറപ്പു വരുത്തുന്നതിന് വേണ്ടി കൂടുതൽ സീറ്റുകൾ അനുവദിക്കുമെന്നും സിബിഎസ്ഇ, ഐസിഎസ്ഇ വിദ്യാർഥികൾക്കും പൊതുവിദ്യാലയങ്ങളിൽ തുടർപഠനത്തിന് അവസരമൊരുക്കുമെന്നും മന്ത്രി പറഞ്ഞു. ഉപരിപഠനത്തിന് നിലവിൽ ആകെ 4,67,000 സീറ്റുകളുണ്ട്.
തിരുവനന്തപുരം: സംസ്ഥാനത്ത് പ്ലസ് വൺ പ്രവേശനത്തിന്റെ കാര്യത്തിൽ ആശങ്ക വേണ്ടെന്ന് വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി പറഞ്ഞു.
മലബാർ മേഖലയിൽ പ്ലസ് വൺ സീറ്റുകളുടെ എണ്ണത്തിൽ പ്രതിസന്ധിയുണ്ടെന്നു പറഞ്ഞ മന്ത്രി ഇത് തുടർപഠനത്തെ ബാധിക്കില്ല എന്നും യോഗ്യത നേടിയ മുഴുവൻ കുട്ടികൾക്കും തുടർപഠനത്തിന് ഉള്ള അവസരം ഒരുക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. എല്ലാവർക്കും ഉപരിപഠനം ഉറപ്പു വരുത്തുന്നതിന് വേണ്ടി കൂടുതൽ സീറ്റുകൾ അനുവദിക്കുമെന്ന് മന്ത്രി പറഞ്ഞു.
സിബിഎസ്ഇ, ഐസിഎസ്ഇ വിദ്യാർഥികൾക്കും പൊതുവിദ്യാലയങ്ങളിൽ തുടർപഠനത്തിന് അവസരമൊരുക്കുമെന്നും മന്ത്രി പറഞ്ഞു. ഹയർ സെക്കണ്ടറിയിൽ നിലവിൽ 3,61,000 സീറ്റുകളുണ്ട്. വൊക്കേഷണൽ ഹയർ സെക്കണ്ടറി (33,000), ഐടിഐ (64,000), പോളിടെക്നിക് (9,000). എന്നിങ്ങനെ ആകെ 4,67,000 സീറ്റുകളുണ്ട്. കൂടുതൽ സീറ്റുകൾ ആവശ്യമായി വന്നാൽ പ്രവേശനഘട്ടത്തിൽ പരിശോധിക്കുമെന്നും മന്ത്രി പറഞ്ഞു.
ഈ വർഷത്തെ എസ്.എസ്.എൽ.സി പരീക്ഷയിൽ 99.26 ശതമാനമായിരുന്നു വിജയം. ആകെ 4,23,303 കുട്ടികൾ ഇത്തവണ ഉപരിപഠനത്തിന് യോഗ്യത നേടിയിട്ടുണ്ട്. 44,363 വിദ്യാര്‍ത്ഥികൾ എല്ലാ വിഷയത്തിനും എ പ്ലസ് നേടി. മലപ്പുറം ജില്ലയിലാണ് ഏറ്റവും കൂടുതൽ എ പ്ലസ് നേടിയ വിദ്യാർത്ഥികളുള്ളത്.
Comments