പ്ലസ് വണ്‍ പ്രവേശനം ഓഗസ്റ്റ് അഞ്ചിന് (വെള്ളിയാഴ്ച) ആരംഭിക്കുമെന്നും മന്ത്രി പറഞ്ഞു. രണ്ടാം ഘട്ട അലോട്ട്മെന്റ് 15 ന് പ്രസിദ്ധീകരിച്ച് പ്രവേശനം 16, 17 തീയതികളിലും മൂന്നാം ഘട്ട അലോട്ട്മെന്റ് 22 ന് പ്രസിദ്ധീകരിച്ച് പ്രവേശനം 25 നും നടക്കുമെന്ന് മന്ത്രി വ്യക്തമാക്കി.
തിരുവനന്തപുരം: സംസ്ഥാനത്ത് പ്ലസ് വണ്‍ ക്ലാസ്സുകള്‍ ഈ മാസം 25ന് ആരംഭിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി അറിയിച്ചു.
പ്ലസ് വണ്‍ പ്രവേശനം ഓഗസ്റ്റ് അഞ്ചിന് (വെള്ളിയാഴ്ച) ആരംഭിക്കുമെന്നും മന്ത്രി പറഞ്ഞു. രണ്ടാം ഘട്ട അലോട്ട്മെന്റ് 15 ന് പ്രസിദ്ധീകരിച്ച് പ്രവേശനം 16, 17 തീയതികളിലും മൂന്നാം ഘട്ട അലോട്ട്മെന്റ് 22 ന് പ്രസിദ്ധീകരിച്ച് പ്രവേശനം 25 നും നടക്കുമെന്ന് മന്ത്രി വ്യക്തമാക്കി.
സ്കൂളിലെ ഉച്ച ഭക്ഷണ പദ്ധതിയ്ക്കായി സർക്കാർ 126 കോടി അനുവദിച്ചിട്ടുണ്ട്. കേന്ദ്രസര്‍ക്കാര്‍ 142 കോടി അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് നിവേദനം നൽകിയിട്ടുണ്ട് എന്നും മന്ത്രി പറഞ്ഞു.
2022 - 23 അധ്യയന വർഷം അക്ഷരമാല പാഠപുസ്തകങ്ങളില്‍ ഉണ്ടാകുമെന്ന് അറിയിച്ച മന്ത്രി, ഹയർ സെക്കൻഡറി സ്കൂളുകൾ ഇനി പ്രിൻസിപ്പാളിന്റെ കീഴിലാവും പ്രവർത്തിക്കുകയെന്നും ഹെഡ്മാസ്റ്റർമാർ വൈസ് പ്രിൻസിപ്പാൾമാരാകുമെന്നും വ്യക്തമാക്കി.
ഖാദർ കമ്മിറ്റി റിപ്പോർട്ട് നടപ്പിലാക്കുമെന്ന് മന്ത്രി പറഞ്ഞു. സ്‌കൂളുകൾ മികവിന്റെ കേന്ദ്രങ്ങളാക്കാനും അതുവഴി ജാതി, മത, ലിംഗ, മത, വിശ്വാസ ഭേദമില്ലാതെ എല്ലാവർക്കും ഗുണമേന്മയുള്ള വിദ്യാഭ്യാസം നൽകാനും ലക്ഷ്യമിട്ട്, പ്രചോദനാത്മകവും ഉത്സാഹഭരിതവുമായ അന്തരീക്ഷം സൃഷ്ടിക്കുന്നതിനായി കാര്യങ്ങൾ വിശകലനം ചെയ്യുന്നതിനും അവലോകനം ചെയ്യുന്നതിനും കേരള സർക്കാർ നിയോഗിച്ച വിദഗ്ധ സമിതിയാണ് ഖാദർ കമ്മിറ്റി.
സ്കൂള്‍ യുവജനോത്സവം 2023 ജനുവരി 3 മുതല്‍ ഏഴ് വരെ കോഴിക്കോട്ടും ശാസ്ത്രോൽസവം നവംബറിൽ എറണാകുളത്തും കായിക മേള നവംബറിൽ തിരുവനന്തപുരത്തും സംഘടിപ്പിക്കും.
Comments