പ്രധാനമന്ത്രി ഗതി ശക്തി മൾട്ടിമോഡൽ ജലപാത ഉച്ചകോടി ഇന്ന് മുതൽ

PM Gati Shakti Multimodal Waterways Summit from today കേന്ദ്രമന്ത്രി സർബാനന്ദ സോനോവാൾ

ജലപാതകളുടെ അടിസ്ഥാന സൗകര്യ വികസനത്തിൽ ശ്രദ്ധ കേന്ദ്രികരിക്കുന്നതിനും അവബോധം സൃഷ്ടിക്കുന്നതിനുമായിട്ടാണ് സമ്മേളനം നടത്തുന്നത്.

കേന്ദ്ര തുറമുഖ, ഷിപ്പിംഗ്, ജലപാത മന്ത്രാലയത്തിൻറെ കീഴിലെ ഇന്ത്യൻ വാട്ടേഴ്സ് അഥോരിറ്റി ഓഫ് ഇന്ത്യ ( IWAI) സംഘടിപ്പിക്കുന്ന പി എം ഗതി ശക്തി മൾട്ടി മോഡൽ ജലപാത ഉച്ചകോടി  ഇന്നും നാളെയുമായി ഉത്തർപ്രദേശിലെ വാരാണസി ട്രേഡ് സെൻറർ, മ്യുസിയം എന്നിവിടങ്ങളിൽ നടക്കും. 

വാരണാസിയിൽ നടക്കുന്ന ചടങ്ങിൽ കേന്ദ്രമന്ത്രി സർബാനന്ദ സോനോവാൾ ഉദ്ഘാടനം ചെയ്യുമെന്ന് തുറമുഖ, ഷിപ്പിംഗ്, ജലപാത മന്ത്രാലയം പ്രസ്താവനയിൽ അറിയിച്ചു.

ജലപാതകളുടെ അടിസ്ഥാന സൗകര്യ വികസനത്തിൽ ശ്രദ്ധ കേന്ദ്രികരിക്കുന്നതിനും അവബോധം സൃഷ്ടിക്കുന്നതിനുമായി നടത്തുന്ന സമ്മേളനത്തിൻറെ ഉദ്ഘാടനം കേന്ദ്ര തുറമുഖ, ഷിപ്പിംഗ്, ജലപാത വകുപ്പ് മന്ത്രി സർബാനന്ദ സോനോവാൾ നിർവ്വഹിക്കും. 

വിവിധ സർക്കാരുകളിലെ ബന്ധപ്പെട്ട മന്ത്രാലയങ്ങളിലെയും വകുപ്പുകളിലെയും മുതിർന്ന ഉദ്യോഗസ്ഥർ, തുറമുഖ അധികാരികൾ, മേഖലയിലെ വിദഗ്ധർ, സ്വകാര്യ മേഖലകളിൽ നിന്നുള്ള പങ്കാളികൾ എന്നിവർ ഈ ദ്വിദിന സമ്മേളനത്തിൽ പങ്കെടുക്കും. 

ഗതി ശക്തി എൻ‌എം‌പിക്ക് കീഴിൽ ഏകദേശം 62,627 കോടി രൂപ ചെലവ് വരുന്ന 101 പ്രോജക്ടുകൾ MoPSW കണ്ടെത്തിയിട്ടുണ്ട്.  ഇവ 2024 ഓടെ പൂർത്തീകരിക്കാൻ ലക്ഷ്യമിടുന്നു, അതേസമയം 1,913 കോടി രൂപ വരുന്ന  ഉയർന്ന സ്വാധീനം ചെലുത്തുന്ന ഒമ്പത് പദ്ധതികൾ ഈ  സാമ്പത്തിക വർഷാവസാനത്തോടെ പൂർത്തീകരിക്കാൻ ലക്ഷ്യമിടുന്നു 

ഉച്ചകോടിയുടെ ഭാഗമാകുന്നവർക്ക് ജലപാതകളുടെ മാസ്റ്റർ പ്ലാൻ പങ്കിടാനും ചർച്ചചെയ്യാനും ഒരു നെറ്റ് വർക്ക് പ്ലാറ്റ്ഫോം നൽകും. കൂടാതെ നിരവധി പുതിയ പദ്ധതികൾക്ക് തുടക്കം കുറിക്കുന്നതിനും സമ്മേളനം വേദിയാകും.   

Comments

    Leave a Comment