ഇന്ത്യൻ ഭരണഘടനയുടെ രണ്ടാം ഷെഡ്യൂൾ അനുസരിച്ച് ഇന്ത്യൻ രാഷ്ട്രപതിക്ക് തുടക്കത്തില്‍ മാസശമ്പളം1000 രൂപയായിരുന്നു. 1998ൽ ശമ്പളം പ്രതിമാസം 50,000 രൂപയാക്കി. 2017-ൽ 1,50,000 മുതൽ രൂപയായിരുന്ന ഇന്ത്യൻ പ്രസിഡന്റിന്റെ ശമ്പളം പ്രതിമാസം 5,00,000 എന്ന രീതിയില്‍ വര്‍ദ്ധിപ്പിച്ചിരുന്നു.1951 ല്‍ പാസാക്കിയ പ്രസിഡന്‍റ്സ് അച്ചീവ്മെന്‍റ് ആന്‍റ് പെന്‍ഷന്‍ ആക്ട് പ്രകാരമാണ് ഇന്ത്യൻ പ്രസിഡന്റിന്റെ ശമ്പളം നിശ്ചയിക്കുന്നത്.
ഇന്ത്യൻ രാഷ്ട്രപതി : അറിയാം പ്രഥമ പൗരന്‍റെ പ്രതിമാസ ശമ്പളവും ആനുകൂല്യങ്ങളും..

ന്യൂ ഡൽഹി : ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യത്തിന്റെ പ്രസിഡന്‍റിന് ലഭിക്കുന്ന ശമ്പളം, മറ്റ് ആനുകൂല്യങ്ങൾ,അധികാരങ്ങൾ, എന്നിവ അറിഞ്ഞിരിക്കേണ്ടത് ഒരു ഇന്ത്യൻ പൗരന്റെ കടമയാണ്.
ഇന്ത്യയുടെ പതിനാലാമത്തെ രാഷ്ട്രപതിയായി തിരഞ്ഞെടുത്ത റാം നാഥ് കോവിന്ദിന്റെ കാലാവധി ഇന്ന് (ജൂലൈ 24) അവസാനിക്കുകയാണ്. പതിനഞ്ചാമത്തെ രാഷ്ട്രപതിയായി രാജ്യം അറുപത് ശതമത്തിലേറെ വോട്ടുകൾ നൽകി തിരഞ്ഞെടുത്ത ദ്രൗപതി മുർമുവിന്റെ ഔദ്യോഗിക സ്ഥാനാരോഹണമാണ് അടുത്തത്.
ശമ്പളം, സ്വന്തം വസതി, വൈദ്യസഹായം എന്നീ ആനുകൂല്യങ്ങള്‍ ലഭിക്കുന്ന വളരെ ഉത്തരവാദിത്തമുള്ള ഒരു പദവിയാണ് രാഷ്ട്രപതി എന്ന സ്ഥാനം.1951 ല്‍ പാസാക്കിയ പ്രസിഡന്‍റ്സ് അച്ചീവ്മെന്‍റ് ആന്‍റ് പെന്‍ഷന്‍ ആക്ട് പ്രകാരമാണ് ഇന്ത്യൻ പ്രസിഡന്റിന്റെ ശമ്പളം നിശ്ചയിക്കുന്നത്. ഇന്ത്യയിൽ ഏറ്റവും കൂടുതൽ ശമ്പളം വാങ്ങുന്ന സർക്കാർ ഉദ്യോഗസ്ഥനാണ് ഇന്ത്യൻ രാഷ്ട്രപതി.
ഇന്ത്യൻ ഭരണഘടനയുടെ രണ്ടാം ഷെഡ്യൂൾ അനുസരിച്ച് ഇന്ത്യൻ രാഷ്ട്രപതിക്ക് തുടക്കത്തില്‍ മാസശമ്പളം1000 രൂപയായിരുന്നു. 1998ൽ ശമ്പളം പ്രതിമാസം 50,000 രൂപയാക്കി. 2017-ൽ 1,50,000 മുതൽ രൂപയായിരുന്ന ഇന്ത്യൻ പ്രസിഡന്റിന്റെ ശമ്പളം പ്രതിമാസം 5,00,000 എന്ന രീതിയില്‍ വര്‍ദ്ധിപ്പിച്ചിരുന്നു. പ്രസിഡന്റിന്റെ ശമ്പളം നികുതിയിൽ നിന്നും ഇളവ് ചെയ്യപ്പെട്ടിട്ടുള്ളതാണ്.
ലോകരാഷ്ട്രതലവന്മാരുടെ വസതികളില്‍ വച്ച് തന്നെ ഏറ്റവും വലുതായ വസതികളിൽ ഒന്നാണ് ഇന്ത്യന്‍ രാഷ്ട്രപതി താമസിക്കുന്ന രാഷ്ട്രപതി ഭവന്‍. ബ്രിട്ടീഷുകാര്‍ നമ്മുടെ രാജ്യം ഭരിച്ചിരുന്ന കാലത്ത് ഇന്ത്യയുടെ വൈസ്രോയിയുടെ വസതിയായി ആദ്യം നിർമ്മിച്ച കെട്ടിടം സ്വതന്ത്ര്യ ഇന്ത്യയില്‍ രാഷ്ട്രപതി ഭവനായി മാറ്റുകയായിരുന്നു. പ്രതിരോധസേനകളിലെ ഏറ്റവും ഉന്നത വിഭാഗമായ ബോഡിഗാർഡ് (പി.ബി.ജി.) എന്ന പേരിലുള്ള സുരക്ഷ സേന പ്രസിഡന്‍റിന് ഉണ്ട്.
ഇന്ത്യൻ പ്രസിഡന്റിന്‍റെ നിലവിലെ വാഹനം മെഴ്‌സിഡസ് ബെൻസ് എസ് 600 പുൾമാൻ ഗാർഡ്-പ്രത്യേകം രൂപകല്പനചെയ്ത, വെടിവെപ്പ്, ബോംബ് സ്ഫോടനം, വിഷവാതകാക്രമണം എന്നിവ തരണംചെയ്യാൻ സംവിധാനമുള്ള കാറാണ്. കാറുകൾക്ക് ലൈസൻസ് പ്ലേറ്റിന് പകരം ദേശീയ ചിഹ്നമായ അശോക സ്തംഭമായിരിക്കും ഉണ്ടായിരിക്കുക. ഇന്ത്യൻ പ്രസിഡന്റിന്‍റെ കാറുകളുടെ രജിസ്‌ട്രേഷൻ നമ്പറും മറ്റും സ്റ്റേറ്റ് രഹസ്യമാണെന്ന് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്.
വിദേശയാത്രകള്‍ക്ക് വ്യോമസേനാ പൈലറ്റുകൾ പറത്തുന്ന അത്യാധുനിക എയർ ഇന്ത്യ വൺ ബി-777 വി.വി.ഐ.പി. വിമാനത്തിലാണ് രാഷ്ട്രപതി യാത്ര ചെയ്യുന്നത്. ഇന്ത്യയില്‍ പ്രത്യേക സുരക്ഷാസംവിധാനങ്ങളുള്ള ഇത്തരം രണ്ട് ബി-777 വിമാനങ്ങളുണ്ട്. രാഷ്ട്രപതിയെ കൂടാതെ പ്രധാനമന്ത്രിയും ഉപരാഷ്ട്രപതിയും ഈ വിമാനം ഉപയോഗിക്കുന്നു. സുരക്ഷാസംവിധാനങ്ങളുൾപ്പെടെ രണ്ട് വിമാനങ്ങൾക്കുമായി 8,400 കോടി രൂപയാണ് ആകെ ചെലവ് വരുന്നത്.
ഒരു ഇന്ത്യന്‍ രാഷ്ട്രപതി വിരമിച്ചാല്‍ പ്രതിമാസം 1.5 ലക്ഷം രൂപ പെന്‍ഷനും രാഷ്ട്രപതിയുടെ പങ്കാളിക്ക് സെക്രട്ടേറിയൽ സഹായമായി പ്രതിമാസം 30,000 രൂപയും ലഭിക്കുന്നതാണ്. കൂടാതെ എല്ലാ സൌകര്യങ്ങളുമുള്ള വാടക രഹിതവുമായ താമസസ്ഥലവും സര്‍ക്കാര്‍ നേരിട്ട് വാടക നല്‍കുന്ന രണ്ട് ലാൻഡ് ഫോണുകളും ഒരു മൊബൈൽ ഫോണും ലഭിക്കുന്നതാണ്. ട്രെയിൻ വിമാന യാത്രകൾ സൗജന്യമായിരിക്കും. ഇതിനെല്ലാം പുറമെ അഞ്ച് പേഴ്‌സണൽ ജീവനക്കാരെ നിയമിക്കാൻ വാർഷിക സ്റ്റാഫ് ചെലവ് ഇനത്തിൽ 60,000 രൂപയും നല്‍കുന്നതാണ്.
Comments